Viral Video: പ്രിയങ്ക ചോപ്രയുടെ ഫ്ലോറൽ കോട്ട് ഭംഗിയായി ഒരുക്കി നിക്ക് ജോനാസ്, മാന്യനെന്ന് സോഷ്യല്‍ മീഡിയ, വീഡിയോ വൈറല്‍

വിവാഹമോചന  വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പരക്കുന്നതിനിടെ Global Icon പ്രിയങ്ക ചോപ്രയും  ഭര്‍ത്താവും  അമേരിക്കന്‍  ഗായകനുമായ നിക്ക് ജോനാസും  ഒരേ  വേദിയില്‍.... താന്‍ പ്രിയങ്കയെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന്  നിക്ക് തെളിയിക്കുകയും ചെയ്തു.... !!  

Written by - Zee Malayalam News Desk | Last Updated : Dec 1, 2021, 02:32 PM IST
  • London Fashion Week -ല്‍ പങ്കെടുക്കാന്‍ പരസ്പരം കെട്ടിപ്പിടിച്ചെത്തിയ ഇരുവരും വിവാഹമോചന വാര്‍ത്തകള്‍ വെറും കിംവദന്തികൾ മാത്രമാണ് എന്ന് തെളിയിക്കുകയും ചെയ്തു.
Viral Video: പ്രിയങ്ക ചോപ്രയുടെ  ഫ്ലോറൽ കോട്ട് ഭംഗിയായി  ഒരുക്കി നിക്ക് ജോനാസ്, മാന്യനെന്ന് സോഷ്യല്‍ മീഡിയ, വീഡിയോ വൈറല്‍

Viral Video: വിവാഹമോചന  വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പരക്കുന്നതിനിടെ Global Icon പ്രിയങ്ക ചോപ്രയും  ഭര്‍ത്താവും  അമേരിക്കന്‍  ഗായകനുമായ നിക്ക് ജോനാസും  ഒരേ  വേദിയില്‍.... താന്‍ പ്രിയങ്കയെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന്  നിക്ക് തെളിയിക്കുകയും ചെയ്തു.... !!  

പ്രിയങ്ക ചോപ്രയും  (Priyanka Chopra) ഭര്‍ത്താവ് നിക്ക് ജോനാസും  (Nick Jonas) കഴിഞ്ഞ ദിവസം  ലണ്ടന്‍   ഫാഷന്‍   വീക്കില്‍ പങ്കെടുത്തിരുന്നു.  റെഡ്  കാര്‍പെറ്റില്‍ ഫോട്ടോ ഷൂട്ടിനിടെ നിക്ക് പ്രിയങ്കയുടെ  ഫ്ലോറൽ കോട്ട് ഭംഗിയായി  ഒരുക്കിയത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. ഈ പ്രവൃത്തിയിലൂടെ നിക്ക് ദശലക്ഷ ക്കണക്കിന് ആളുകളുടെ ഹൃദയം കവര്‍ന്നു.  സോഷ്യല്‍ മീഡിയ അദ്ദേഹത്തെ "മാന്യന്‍" എന്നാണ് വിശേഷിപ്പിച്ചത്‌.  

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Jerry x Mimi  (@jerryxmimi)

ലണ്ടന്‍  ഫാഷന്‍  വീക്കില്‍ (London Fashion Week) പങ്കെടുക്കാന്‍ പരസ്പരം കെട്ടിപ്പിടിച്ചെത്തിയ ഇരുവരും  വിവാഹമോചന വാര്‍ത്തകള്‍ വെറും  കിംവദന്തികൾ മാത്രമാണ് എന്ന് തെളിയിക്കുകയും ചെയ്തു.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Priyanka (@priyankachopra)

ലണ്ടന്‍  ഫാഷന്‍  വീക്കില്‍   റിച്ചാർഡ് ക്വിൻ തയ്യാറാക്കിയ വസ്ത്രമാണ് പ്രിയങ്ക ധരിച്ചിരുന്നത്.  jumpsuit ഒപ്പം  floral coat അതായിരുന്നു പ്രിയങ്കയുടെ അണിഞ്ഞിരുന്നത്.   ചുവപ്പും കറുപ്പുമാണ് നിക്ക് തിരഞ്ഞെടുത്തത്. 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Priyanka (@priyankachopra)

റെഡ് കാർപെറ്റ് ഇവന്‍റിന്  മുന്നോടിയായി ഭാര്യ പ്രിയങ്ക ചോപ്രയ്‌ക്കൊപ്പമുള്ള ഫോട്ടോകൾ നിക്ക് ജോനാസ് ഇൻസ്റ്റാഗ്രാമിൽ  ആരാധകരുമായി പങ്കുവച്ചു.   

മുന്‍പ്  സോഷ്യൽ മീഡിയയില നിന്നും  നിക്ക്  ജോനാസിന്‍റെ  കുടുംബപ്പേര് ഒഴിവാക്കിയത്  പ്ഴാല അഭ്യൂഹങ്ങള്‍ക്കും  വഴി തെളിച്ചിരുന്നു.  പലരും ഇത്  അവരുടെ വിവാഹ മോചനത്തിനുള്ള സൂചനയായി വിലയിരുത്തി.  

Also Read: 'Nick and I are expecting...' പ്രിയങ്ക ചോപ്ര ഗര്‍ഭിണിയോ? അടുത്ത ചോദ്യവുമായി ആരാധകര്‍

എന്നാല്‍,  അടുത്തിടെ, ജോനാസ്  കുടുംബത്തിനൊപ്പം  "ജോനാസ് ബ്രദേഴ്സ് ഫാമിലി റോസ്റ്റിൽ  (The Jonas Brothers Family Roast ) പങ്കെടുത്ത പ്രിയങ്ക താരമായി വീണ്ടും മാറിയിരുന്നു.  നിക്കിനെ ഗ്രിൽ ചെയ്യുന്ന രസകരമായ ഒരു സെഷൻ  പ്രിയങ്ക നടത്തുകയും ചെയ്തിരുന്നു.  പരിപാടിയില്‍ പ്രിയങ്ക നടത്തിയ തുറന്നു പറച്ചില്‍ ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News