കൊച്ചി :  തൊണ്ണൂറുകളെ പശ്ചാത്തലമാക്കി കുട്ടികളുടെ കഥ പറയുന്ന ചിത്രം ത തവളയുടെ ത എന്ന ചിത്രത്തിൻറെ പോസ്റ്റർ പുറത്ത് വിട്ടു. ചിത്രത്തിൻറെ റിലീസ് ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നവാഗതനായ ഫ്രാൻസിസ് ജോസഫ് ജീര കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ത തവളയുടെ ത. മികച്ച താര നിര അണി നിരക്കുന്ന ചിത്രത്തിൻറെ അണിയറ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING


ബിഗ് സ്റ്റോറീസ് മോഷൻ പിക്ചേഴ്‌സിന്‍റെയും, 14/11 സിനിമാസിന്റെയും ബാനറിലാണ് ത തവളയുടെ ത എത്തുന്നത്. റോഷിത്ത് ലാൽ, ജോൺ പോൾ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.  കാഞ്ഞങ്ങാട്, കണ്ണൂർ മറ്റ് പരിസര പ്രദേശങ്ങളുമായി ആണ് ചിത്രം പൂർണമായും ഷൂട്ട് ചെയ്തത്. ആന്റണി വർഗീസാണ് ചിത്രത്തിൻറെ പോസ്റ്റർ തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെ പങ്ക് വെച്ചത്.


ALSO READ: First look Poster| ഫാൻറസി കഥയുമായ് 'ത തവളയുടെ ത' ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു


കുട്ടികൾക്കായുള്ള ഒരു കുട്ടിക്കഥ എന്നതിലുപരി തീർത്തുമൊരു ഫാൻ്റസി മൂഡിലുള്ള കുടുംബ ചിത്രമാണ് 'ത തവളയുടെ ത എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. "ത തവളയുടെ ത ഒരുങ്ങുന്നു.. തൊണ്ണൂറുകളിലെ ബാല്യത്തിലേക്ക് നിങ്ങളെ കൂട്ടിക്കൊണ്ട് പോകാൻ.." എന്ന കുറിപ്പോടെയാണ് ചിത്രത്തിൻറെ പോസ്റ്റർ താരങ്ങൾ പങ്ക് വെച്ചിരിക്കുന്നത്. ചിത്രത്തിൻറെ പോസ്റ്ററിന് ഏറെ ശ്രദ്ധ നേടാൻ കഴിഞ്ഞിട്ടുണ്ട്.


അറുപതോളം ബാലതാരങ്ങളാണ് ചിത്രത്തിൽ  വേഷമിടുന്നത്. ബാലതാരങ്ങൾക്ക് പുറമേ സെന്തിൽ കൃഷ്ണ, അനുമോൾ, ആനന്ദ് റോഷൻ, ഗൗതമി നായർ, അജിത് കോശി, സുനിൽ സുഗത, അനീഷ് ഗോപാൽ, നന്ദൻ ഉണ്ണി, ജെൻസൺ ആലപ്പാട്ട്, ഹരികൃഷ്ണൻ, സ്മിത അബു, വസുദേവ് പട്രോട്ടം തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി  എത്തുന്നുണ്ട്.


ഛായാഗ്രഹണം: ബിപിൻ ബാലകൃഷ്ണൻ, മ്യൂസിക് ഡയറക്ടർ: നിഖിൽ രാജൻ മേലേയിൽ, ലിറിക്സ്: ബീയാർ പ്രസാദ്, ആർട്ട് ഡയറക്ടർ: അനീസ് നാടോടി, സൗണ്ട് ഡിസൈൻ: സവിത നമ്പ്രത്ത്, കോസ്റ്റ്യൂംസ്: നിസാർ റഹ്‌മത്ത്മേ. മേക്കപ്പ്: അമൽ ചന്ദ്രൻ, പ്രൊഡക്ഷൻ കൺട്രോളർ: ജാവേദ് ചെമ്പ്, സ്റ്റിൽ ഫോട്ടോഗ്രഫി: ഇബ്സൺ മാത്യൂ, അസോസിയേറ്റ് ഡയറക്ടർ: ഗ്രാഷ്, കളറിസ്റ്റ്: നികേഷ് രമേഷ്, വി എഫ് എക്സ്: കോക്കനട്ട് ബഞ്ച് ക്രിയേഷൻസ്, ഡിസൈൻസ്: സനൽ പി.കെ, പി.ആർ.ഒ: പി. ശിവപ്രസാദ്‌.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.