Thaanara Movie: കേന്ദ്ര കഥാപാത്രങ്ങളായി താനാരാ വിഷ്ണുവും ഷൈനും; `താനാരാ` സിനിമയിലെ ഗാനം
ഓഗസ്റ്റ് 9ന് ആണ് ചിത്രം തിയേറ്ററ് റിലീസിനെത്തുക. ജിബു ജേക്കബ്, ദീപ്തി സതി, ചിന്നു ചാന്ദിനി, സ്നേഹ ബാബു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.
ചിരിപടങ്ങളുടെ ഒരു വലിയ ലിസ്റ്റ് തന്നെ സമ്മാനിച്ച റാഫിയുടെ പുതിയ ചിത്രമാണ് 'താനാരാ'. ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. വിഷ്ണു ഉണ്ണികൃഷ്ണൻ, ഷൈൻ ടോം ചാക്കോ, അജു വർഗീസ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന സിനിമ ഒരു മുഴുനീള കോമഡി എന്റർടൈനർ ആയാണ് ഒരുക്കിയിരിക്കുന്നത്.
ജോർജുകുട്ടി കെയർ ഓഫ് ജോർജുകുട്ടി, ഇന്ദ്രപ്രസ്ഥം, ഊട്ടി പട്ടണം, കിന്നരിപ്പുഴയോരം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഹരിദാസ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഓഗസ്റ്റ് ഒമ്പതിന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്ന ചിത്രം നിർമിച്ചിരിക്കുന്നത് വൺ ഡേ ഫിലിംസിന്റെ ബാനറിൽ ബിജു വി മത്തായി ആണ്. രസകരമായ രംഗങ്ങൾ കൊണ്ട് തന്നെ ട്രെയിലർ ശ്രദ്ധേയമായതിനാൽ വളരെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്.
ജിബു ജേക്കബ്, ദീപ്തി സതി, ചിന്നു ചാന്ദിനി, സ്നേഹ ബാബു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. സുജ മത്തായി ആണ് ചിത്രത്തിന്റെ സഹ നിർമാതാവ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസഴ്സ്- കെ.ആർ. ജയകുമാർ, ബിജു എം.പി. ഛായാഗ്രഹണം- വിഷ്ണു നാരായണൻ. സംഗീതം- ഗോപി സുന്ദർ. എഡിറ്റിംഗ്- വി സാജൻ. ഗാനരചന- ബി.കെ ഹരിനാരായണൻ. പ്രൊഡക്ഷൻ കൺട്രോളർ- ഡിക്സൺ പോഡുത്താസ്. കോ ഡയറക്ടർ- ഋഷി ഹരിദാസ്.
Also Read: Habibi Drip: നിവിന്റെ 'ഹബീബി ഡ്രിപ്' ട്രെൻഡിങ് നമ്പർ 1; മ്യൂസിക് വീഡിയോയെത്തി
ചീഫ് അസോസിയേറ്റ് ഡയറക്ടർ- റിയാസ് ബഷീർ, രാജീവ് ഷെട്ടി. കലാസംവിധാനം- സുജിത് രാഘവ്. വസ്ത്രാലങ്കാരം- ഇർഷാദ് ചെറുകുന്ന്. മേക്കപ്പ്- കലാമണ്ഡലം വൈശാഖ്, ഷിജു കൃഷ്ണ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- പ്രവീൺ എടവണ്ണപ്പാറ, ജോബി ആന്റണി. സ്റ്റിൽസ്- മോഹൻ സുരഭി. ഡിസൈൻ- ഫോറസ്റ്റ് ഓൾ വേദർ. പി.ആർ.ഒ- വാഴൂർ ജോസ്, നിയാസ് നൗഷാദ്. ഡിജിറ്റൽ മാർക്കറ്റിംഗ്- ഒബ്സ്ക്യൂറ എന്റർടെയ്ൻമെന്റ്സ്. ഗുഡ്‌വിൽ എന്റർടൈൻമെൻറ്സും വൺ ഡേ ഫിലിംസും ചേർന്നാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.