Chennai : ബീസ്റ്റിന് ശേഷം എത്തുന്ന നെൽസന്റെ പുതിയ ചിത്രം 'തലൈവര്‍ 169' ന്റെ ഷൂട്ടിങ് ആഗസ്റ്റിൽ ആരംഭിക്കും. ഫെബ്രുവരിയിലാണ് ചിത്രം പ്രഖ്യാപിച്ചത്. രജനികാന്തിന്റെ 169 മത് ചിത്രമാണ് തലൈവര്‍ 169. മറ്റൊരു മാസ് എന്റെർറ്റൈനെർ ആയിരിക്കും തലൈവര്‍ 169 എന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. സൺ പിക്ചേഴ്സിന്‍റെ ബാനറിൽ  കലാനിധി മാരനാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രത്തിൻറെ പ്രഖ്യാപന വേളയിൽ  പ്രഖ്യാപന വീഡിയോയും പുറത്ത് വിട്ടിരുന്നു.  രജിനിയുടെ മറ്റൊരു സ്റ്റൈലിഷ് ചിത്രമാകും തലൈവർ 169 ത് എന്ന് തോന്നിപ്പിക്കും വിധമുള്ള പ്രഖ്യാപന വീഡിയോയാണ് സൺ പിക്ച്ചേഴ്സ് പുറത്ത് വിട്ടത്. അണാത്തൈയ്ക്ക് ശേഷം തുടർച്ചയായി രജിനി സൺ പിക്ച്ചേഴ്സിനൊപ്പം പങ്കുച്ചേരുന്ന സിനിമയാണ് തലൈവർ 169.  സിരുത്തൈ ശിവ സംവിധാനം ചെയ്ത അണാത്തൈയ്ക്ക് മികച്ച റിവ്യു അല്ലായിരുന്നെങ്കിലും ബോക്സ് ഓഫീസിൽ 200 കോടിയോളം രൂപ സ്വന്തമാക്കിയിരുന്നു.


ചിത്രത്തിൻറെ പ്രീപ്രൊഡക്ഷൻ ജോലികൾ ജൂലൈയിൽ ആരംഭിക്കും. രജനികാനത്തിന്റെ 169 മത് ചിത്രമെന്നതും, അനിരുദ്ധ്, നെൽസൻ എന്നിവർ ഒന്നിക്കുന്ന നാലാമത്തെ ചിത്രമെന്നതും തലൈവര്‍ 169 ന്റെ പ്രത്യേകതകളാണ്. അതേസമയം നെൽസന്റെ വിജയ് നായകനായ ചിത്രം ബീസ്റ്റ് ഏപ്രിൽ 13 ന് തീയേറ്ററുകളിൽ എത്തുകയാണ്. 


ബീസ്റ്റ് ഇതിനോടകം രണ്ട് രാജ്യങ്ങളിൽ വിലക്കിയിട്ടുണ്ട്. ഇസ്ലാമിക ഭീകരത പരാമർശമുണ്ടെന്ന് കാണിച്ച് കുവൈത്താണ് ചിത്രം ആദ്യം വിലക്കിയത്. ഏറ്റവും ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ട് പ്രകാരം ഖത്തറും ചിത്രത്തിന വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്.  ഇസ്ലാമിക് ഭീകരതയും പാകിസ്ഥാനെതിരെയുള്ള പരാമർശങ്ങളും ചിത്രത്തിലുണ്ടെന്ന് കാണിച്ചാണ് വിലക്കേർപ്പെടുത്താൻ ഖത്തർ തീരുമാനിച്ചത്. അതേസമയം യുഎഇ, ബഹ്‌റൈൻ, ഒമാൻ എന്നീ രാജ്യങ്ങളിൽ ചിത്രം പ്രദർശനത്തിനെത്തും.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.