തിരുവനന്തപുരം : തലൈവർ 170ന്റെ ചിത്രീകരണത്തിനായി സൂപ്പർ സ്റ്റാർ തിരുവനന്തപുരത്ത്. തിരുവനന്തപുരത്ത് രണ്ടിടത്തായി നടക്കുന്ന ചിത്രീകരണത്തിനായി രജിനികാന്ത് പത്ത് ദിവസം തലസ്ഥാന നഗരിയിലുണ്ടാകും. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ സൂപ്പർ താരത്തെ വൻജനാവലിയാണ് സ്വീകരിച്ചത്. കോവളത്തെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് രജിനിയുടെ തമാസം.


COMMERCIAL BREAK
SCROLL TO CONTINUE READING

ജെയ് ഭീം എന്ന ചിത്രം ഒരുക്കിയ ടി.ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന തലൈവർ 170 (താൽക്കാലികമായ പേര്) സിനിമയുടെചിത്രീകരണത്തിനായി തമിഴ് സൂപ്പർ താരം തിരുവനന്തപുരത്തെത്തിയത്. വെള്ളായണി കാർഷിക കോളജ്, ശംഖുമുഖം എന്നിവടങ്ങളിൽ വെച്ചാകും തിരുവനന്തപുരത്തുള്ള തലൈവർ 170ന്റെ ചിത്രീകരണം. ബോളിവുഡിൽ നിന്നും ബിഗ് ബി അമിതാബ് ബച്ചൻ ഉൾപ്പെടെയുള്ള വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ ചിത്രം നിർമിക്കുന്നത്.


ALSO READ : Thalaivar 170 : രാജ്യത്തെ ഏറ്റവും വലിയ രണ്ട് സൂപ്പർ താരങ്ങൾ വീണ്ടും ഒന്നിക്കുന്നു; തലൈവർ 170ൽ അമിതാബ് ബച്ചനും



ബിഗ് ബിക്ക് പുറമെ മലയാളത്തിൽ നിന്നും ഫഹദ് ഫാസിലും മഞ്ജു വാര്യറും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നു. കൂടാതെ തെലുങ്ക് താരം റാണ ദഗ്ഗുബട്ടി തെന്നിന്ത്യൻ താരം റിതിക സിങ്, ധുശാര വിജയൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ചിത്രീകരണത്തിനായി രജിനി ഇന്ന് ഒക്ടോബർ മൂന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തി.


ജയ് ഭീം എന്ന ചിത്രത്തിന്റെ സംവിധായകനാണ് ടി ജെ ജ്ഞാനവേൽ. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരനാണ് ചിത്രം നിർമിക്കുന്നത്. ചെന്നൈ ഫിലിം സിറ്റിയിൽ സിനിമയ്ക്കായി സെറ്റ് തയാറായിക്കഴിഞ്ഞുവെന്നാണ് വിവരം. ശർവാനന്ദ് ആണ് ചിത്രത്തിലെ മറ്റൊരു കഥാപാത്രം. നടൻ നാനിയെ ആണ് ശർവാനന്ദിന്റെ റോളിൽ ആദ്യം അണിയറക്കാർ തീരുമാനിച്ചിരുന്നത്. എന്നാൽ ഇത് നടന്നില്ല. 


അനിരുദ്ധ് രവിചന്ദർ ആണ് സം​ഗീതം നൽകുന്നത്. ഒരു പോലീസ് ഉദ്യോ​ഗസ്ഥന്റെ വേഷത്തിലാണ് രജനികാന്ത് ചിത്രത്തിലെത്തുന്നത്.  ഈ ചിത്രത്തിന് ശേഷമാകും ലോകേഷ് കനകരാജിന്റെ തലൈവർ 171ന്റെ ചിത്രീകരണം ആരംഭിക്കുക. ജയലറിന് ശേഷം ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ നിർമിച്ച് ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ലാൽ സലാം ആണ് രജനിയുടേതായി ഒരുങ്ങുന്ന മറ്റൊരു ചിത്രം. ചിത്രത്തിൽ മൊയ്‌ദീൻ ഭായി എന്ന കഥാപാത്രമായിട്ടാണ് രജനികാന്ത് എത്തുന്നത്. ലാൽ സലാം പൊങ്കൽ റിലീസായി തിയറ്ററുകളിൽ എത്തും.



 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.