Thalaivii: രാഷ്ട്രീയത്തിലേക്കിറങ്ങുമോ? Bollywood Queen കങ്കണ മറുപടി നല്കുന്നു
തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന തലൈവി ഇന്ന് തിയേറ്ററുകളില്‍ എത്തി. ചിത്രം കണ്ട കങ്കണയുടെ ആരാധകര്‍ ആവേശത്തിലാണ്...
Mumbai: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന തലൈവി ഇന്ന് തിയേറ്ററുകളില്‍ എത്തി. ചിത്രം കണ്ട കങ്കണയുടെ ആരാധകര്‍ ആവേശത്തിലാണ്...
തന്‍റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമാണ് ഇതെന്നായിരുന്നു Bollywood Queen കങ്കണ റണൗത് (Kangana Ranaut) ചിത്രത്തിന്‍റെ പ്രൊമോഷന്‍ വേളയില്‍ അഭിപ്രായപ്പെട്ടത്. താന്‍ ഏറെ സന്തോഷത്തോടെ അഭിനയിച്ച ചിത്രമാണ് തലൈവിയെന്നും ഈ ചിത്രം സിനിമാ പ്രേമികളെ തിയേറ്ററിലേയ്ക്ക് മടക്കിക്കൊണ്ടു വരുമെന്നും കങ്കണ റണൗത് അഭിപ്രായപ്പെട്ടിരുന്നു.
ചിത്രം കണ്ട കങ്കണയുടെ മാതാപിതാക്കള്‍ ഏറെ സന്തോഷത്തിലാണ് എന്നും "അഞ്ചാമത്തെ ദേശീയ പുരസ്‌കാരത്തിന് ആശംസകള്‍" എന്നാണ് അവര്‍ അഭിപ്രായപ്പെട്ടത് എന്നും കങ്കണ പറഞ്ഞിരുന്നു.
എന്നാല്‍, തലൈവിയുടെ റിലീസിന് മുന്‍പായി മാധ്യമങ്ങളെ കണ്ട കങ്കണ അവരുടെ ചോദ്യങ്ങള്‍ക്ക് തന്‍റെ പ്രതികരണവും നല്‍കിയിരുന്നു.
രാഷ്ട്രീയ സാമൂഹിക, മതപരമായ വിഷയങ്ങളില്‍ അടുത്തിടെയായി കങ്കണ വ്യക്തിപരമായ അഭിപ്രായങ്ങള്‍ നല്‍കാറുണ്ട്. ആ സാഹചര്യത്തില്‍ രാഷ്ട്രീയത്തിലേക്കിറങ്ങുമോ എന്ന ഒരു മാധ്യമ പ്രവര്‍ത്തകന്‍റെ ചോദ്യത്തിന് കങ്കണ നല്‍കിയ മറുപടി വൈറലായിരിയ്ക്കുന്നത്.
നടി എന്ന നിലയില്‍ താന്‍ ഇപ്പോള്‍ സന്തോഷവതിയാണെന്നും നാളെ ജനങ്ങള്‍ക്ക് ആവശ്യമുണ്ടെങ്കില്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്നുമായിരുന്നു കങ്കണ നല്‍കിയ മറുപടി.
ഒരു പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പോലും ജനപിന്തുണയില്ലാതെ ആര്‍ക്കും വിജയിക്കാനാകില്ല. എന്നെ ജനങ്ങള്‍ അവരുടെ നേതാവായി തിരഞ്ഞെടുത്താന്‍ തീര്‍ച്ചയായും രാഷ്ട്രീയ പ്രവേശനമുണ്ടാകും, അതില്‍ സന്തോഷമേയുള്ളു. എന്നാല്‍ അതത്ര എളുപ്പമല്ല. കങ്കണ കൂട്ടിച്ചേര്‍ത്തു.
മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന തലൈവി വെള്ളിയാഴ്ചയാണ് രാജ്യത്താകമാനം റിലീസ് ചെയ്തത്. ഒരു മാസത്തിന് ശേഷം ചിത്രത്തിന്‍റെ OTT റിലീസും ഉണ്ട്.
Also Read: Thalaivii: അഞ്ചാമത്തെ National Award ഉറപ്പ്, ആശംസകള്‍...!! കങ്കണയുടെ മാതാപിതാക്കള്‍
ജയലളിതയുടെ ജീവിതത്തിലെ 57 വര്‍ഷങ്ങളാണ് തലൈവി (Thalaivii) എന്ന ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ജയലളിതയായി കങ്കണ റണൗത് എത്തുമ്പോള്‍ അരവിന്ദ് സ്വാമിയാണ് എം.ജി.ആറായി രൂപം മാറുന്നത്.
2019 നവംബറില്‍ ചിത്രീകരണം ആരംഭിച്ച സിനിമയുടെ ആദ്യം പ്രഖ്യാപിച്ച റിലീസ് തീയതി ഈ വര്‍ഷം ഏപ്രില്‍ 23 ആയിരുന്നു. എന്നാല്‍ കോവിഡ് രണ്ടാം തരംഗത്തില്‍ തിയറ്ററുകള്‍ അടച്ചതോടെ റിലീസ് അനിശ്ചിതമായി നീട്ടിവെക്കുകയായിരുന്നു.
ജയലളിതയുടെ സിനിമാ, രാഷ്ട്രീയ ജീവിതം, ഒടുവില്‍ അവരുടെ മരണവും അതേപടിയാണ് സിനിമയില്‍ ഉള്ളത് എന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്. എ. എല്‍ വിജയ് സംവിധാനം ചെയ്യുന്ന തലൈവി (Thalaivii) തമിഴിനു പുറമേ ഹിന്ദി, തെലുങ്ക് ഭാഷകളിലും പുറത്തിറങ്ങിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...