Mumbai: മുൻ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ കഥ പറയുന്ന കങ്കണ റണാവത്തിന്റെ (Kangana Ranaut) പുതിയ ചിത്രം തലൈവിയുടെ (Thalaivi) ട്രെയ്‌ലർ റിലീസ് ചെയ്‌തു. സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് വന്ന് ശക്തയായ നേതാവായി മാറിയ ജയലളിതയായി ആണ് ചിത്രത്തിൽ കങ്കണ എത്തുന്നത്. ചിത്രത്തിൽ ജയലളിതയുടെ ജീവിതത്തിലുപരി പ്രശസ്‌ത നടിയിൽ നിന്ന് രാഷ്ട്രീയ നേതാവിലേക്കുള്ള  ജയലളിതയുടെ വളർച്ചയാണ് പറയുന്നത്,



COMMERCIAL BREAK
SCROLL TO CONTINUE READING

കങ്കണയുടെ 34 -ാം ജന്മദിനമായ ചൊവ്വാഴ്ചയാണ് ചിത്രത്തിന്റെ ട്രെയ്‌ലർ (Trailer) റിലീസ് ചെയ്‌തത്‌. ചിത്രത്തിന്റെ ട്രെയ്‌ലറിൽ ജയലളിതയുടെ ചലച്ചിത്ര ജീവിതവും രാഷ്ട്രീയ ജീവിതത്തിന്റെ ആരംഭവും ട്രെയ്‌ലറിൽ ചിത്രീകരിച്ചിട്ടുണ്ട്. അരവിന്ദ് സ്വാമിയാണ് ചിത്രത്തിൽ എംജി രാമചന്ദ്രനായി (MGR) എത്തുന്നത്. ട്രൈലറിന്റെ രണ്ടാം ഭാഗത്തിലാണ് സിനിമ ജീവിതത്തിൽ നിന്നുള്ള രാഷ്ട്രീയ ജീവിതത്തിലേക്കുള്ള ജയലളിതയുടെ യാത്ര കാണിക്കുന്നത്.


ALSO READ: Allu Arjun ന്റെ വില്ലനായി ഫഹദ് ഫാസിൽ തെലുങ്കിലേക്ക്, പുഷ്പയിൽ പ്രതിനായക വേഷത്തിൽ Fahadh Fasil


തിങ്കളാഴ്ച്ച കങ്കണ മികച്ച നടിയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് (National Film Award) നേടിയിരുന്നു. പങ്ക, മണികർണികാ: ദി ക്വീൻ ഓഫ് ഝാൻസി എന്ന ചിത്രങ്ങൾക്കാണ് കങ്കണയ്ക്ക് അവാർഡ് ലഭിച്ചത്. തലൈവിയിൽ ജയലളിതയുടെ കഥാപാത്രത്തിന് പൂർണത കൊണ്ട് വരാൻ ശരീരഭാരം 20 കിലോഗ്രാം വരെ കങ്കണ ഉയർത്തിയിരുന്നു. ട്രെയ്‌ലർ റിലീസ് ചെയ്യുന്നതിന് മുമ്പ് കങ്കണ തന്നെയാണ് ഈ വിവരം പ്രേക്ഷകരെ അറിയിച്ചത്.



ALSO READ: National Film Awards 2019 : മലയാളത്തിന് അഭിമാന നേട്ടം, മരക്കാർ അറബിക്കടലിന്റെ സിംഹ മികച്ച ചിത്രം, കങ്കൺ റണാവത്ത് മികച്ച നടി


2021 ഏപ്രിൽ 23 നാണ് തലൈവി റിലീസ് ചെയ്യുന്നത്. എഎൽ വിജയ് സംവിധാനം ചെയ്തിരിക്കുന്ന സിനിമ തമിഴ് (Tamil) , തെലുങ്ക്. ഹിന്ദി എന്നിങ്ങനെ 3 ഭാഷകളിലായി ആണ് റിലീസ് ചെയ്യുന്നത്. ചിത്രം നിർമ്മിക്കുന്നത് വിഷ്ണു വർധൻ ഇന്ദുരിയും ശൈലേഷ് ആർ സിങ്ങും സംയുക്തമായി ആണ്. നാസർ, ഭാഗ്യശ്രീ, സമുദ്രകനി, മധു ബാല തുടങ്ങിയവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. '



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.