Chennai: നടനും മക്കള്‍ നീതി മയ്യം അദ്ധ്യക്ഷനുമായ കമല്‍ഹാസന് തമിഴ് നാട്ടില്‍ വിജയസാധ്യതയില്ലെന്ന് തുറന്നടിച്ച് BJP നേതാവും നടിയുമായ ഗൗതമി.
കമല്‍ഹാസന്‍ (Kamal Haasan) മത്സരിക്കുന്ന കോയമ്പത്തൂര്‍ സൗത്തില്‍ (Coimbathore South) ബിജെപി തന്നെ വിജയിക്കുമെന്നും ബിജെപിയ്ക്കുവേണ്ടി ശക്തമായ പ്രചാരണം നടത്തുമെന്നും ഗൗതമി പറഞ്ഞു.
സിനിമയിലെ പ്രശസ്തിയും രാഷ്ട്രീയത്തിലെ വിജയവും തമ്മില്‍ യാതൊരു ബന്ധവുമില്ല. നല്ല രാഷ്ട്രീയക്കാര്‍ക്കെ മികച്ച വിജയമുണ്ടാവുകയുള്ളു. കോയമ്പത്തൂരില്‍ BJPക്ക് വേണ്ടി പ്രചാരണം നടത്തും, ഗൗതമി മാധ്യമങ്ങളോട് പറഞ്ഞു.
കമല്‍ ഹാസന്‍റെ മുന്‍ പങ്കാളി കൂടിയായ ഗൗതമി BJPയുടെ താരപ്രചാരകയാണ് എന്നതാണ് വസ്തുത. സ്ഥാനാർത്ഥി പട്ടിക പുറത്തിറങ്ങും മുന്‍പ് തന്നെ അവര്‍ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. വിരുദനഗഗർ രാജപാളയത്ത് മാസങ്ങളായി ക്യാമ്പ് ചെയ്‌താണ് നടി ഗൗതമി പ്രചാരണ പ്രവർത്തനങ്ങള്‍ നടത്തുന്നത്
തമിഴ് നാട് നിയമസഭ തിരഞ്ഞെടുപ്പില്‍ കോയമ്പത്തൂര്‍ സൗത്തില്‍ നിന്നാണ് കമല്‍ ഹാസന്‍ മത്സരിക്കുന്നത്. ഇത് സംബന്ധിച്ച് മക്കള്‍ നീതി മയ്യം പാര്‍ട്ടിയുടെ ഔദ്യോഗിക അറിയിപ്പുണ്ടായത് വെള്ളിയാഴ്ചയാണ്. കൂടാതെ, മക്കള്‍ നീതി മയ്യം പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി കമല്‍ ഹാസന്‍ ആണെന്ന് ആള്‍ ഇന്‍ഡ്യ സമത്വ മക്കള്‍ കക്ഷി നേതാവ് ശരത് കുമാര്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
Also read: ഇന്നും ചൂടുപിടിച്ച വിവാദമായി കമല്‍ ഹസന്‍റെ ആ 'ചുംബന രംഗം'
നിയമസഭ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 234 സീറ്റുകളില്‍ മക്കള്‍ നീതി മയ്യം 154 സീറ്റുകളിലാണ് മത്സരിക്കുന്നത്. ശേഷിക്കുന്ന സീറ്റുകളില്‍ സഖ്യകക്ഷികള്‍ മത്സരിക്കും. സഖ്യത്തിന്‍റെ ഭാഗമായി 40 സീറ്റുകളില്‍ ശരത് കുമാറിന്‍റെ പാര്‍ട്ടി മത്സരിക്കുന്നുണ്ട്.
Also read: Tamilnadu Assembly Elections 2021: Kamal Haasan കോയമ്പത്തൂർ സൗത്തിൽ നിന്ന് മത്സരിക്കും
അതേസമയം, മുന്‍ പങ്കാളി കൂടിയായ നടി ഗൗതമിയുടെ പ്രതികരണം തമിഴ് നാട് രാഷ്ട്രീയത്തില്‍ ചലനങ്ങള്‍ സൃഷ്ടിച്ചിരിയ്ക്കുകയാണ്. ഗൗതമിയുടെ നിലപാടിനെ വിമര്‍ശിച്ചവരും ഏറെയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.