ലോകേഷ് കനകരാജ് - വിജയ് കൂട്ടുകെട്ടിൽ ഇറങ്ങുന്ന ചിത്രമാണ് ദളപതി 67. പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധ നേടിയ ചിത്രമാണിത്. മാസ്റ്ററിന് ശേഷം ലോകേഷും വിജയും ഒന്നിക്കുന്ന ചിത്രമാണ് ദളപതി 67 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം. ചിത്രത്തിന്റെ അപ്ഡേറ്റുകൾക്കായി പ്രേക്ഷകർ വളരെയധികം കാത്തിരിക്കുകയാണ്. ലോകേഷിന്റെ വിക്രം സിനിമ ഇറങ്ങിയതോടെ ലോക്ഷ് ചിത്രത്തിലുള്ള പ്രേക്ഷകരുടെ പ്രതീക്ഷയും വാനോളം ഉയർന്നിരിക്കുകയാണ്. ചിത്രത്തെ കുറിച്ചുള്ള പുതിയൊരു വിശേഷമാണ് ഇപ്പോൾ പുറത്തുവരുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ദളപതി 67ൽ പാട്ടുകൾ ഉണ്ടായിരിക്കില്ല എന്നതാണ് പുതിയ വിവരം. ആക്ഷൻ രം​ഗങ്ങൾ കോർത്തിണക്കികൊണ്ടുള്ള ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോർട്ടുകൾ. ടൈംസ് ഓഫ് ഇന്ത്യയാണ് വിവരം പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിൽ പാട്ടുകൾ ഇല്ലെങ്കിലും മള്‍ട്ടി തീം ട്രാക്ക് ഉണ്ടാകുമെന്നാണ് വിവരം. അനിരുദ്ധ് രവിചന്ദറോ സാം സി എസ്സോ ആകും സം​ഗീത സംവിധാനം ചെയ്യുകയെന്നുമാണ് റിപ്പോർട്ട്. 


Also Read: Thallumala movie: ഇനി റിപ്പീറ്റടിച്ച് കണ്ടോളൂ, തല്ലുമാലയിലെ 'ഓലെ മെലഡി' ​ഗാനത്തിന്റെ വീഡിയോ എത്തി


അതേസമയം ദളപതി 67ന്റെ ചിത്രീകരണം ഈ വർഷം അവസാനത്തോടെ ആരംഭിക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ചിത്രത്തിൽ വില്ലൻ വേഷം ചെയ്യുന്നത് സഞ്ജയ് ദത്ത് ആണെന്നുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോ​ഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. അര്‍ജുൻ സർജ ചിത്രത്തിൽ നിര്‍ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 


വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന വാരിസ് എന്ന ചിത്രമാണ് വിജയിയുടേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം. ഒരു ഫാമിലി എന്റർടെയ്നർ ആകും വാരിസ്. ശരത് കുമാറാണ് ചിത്രത്തിൽ വിജയുടെ അച്ഛനായി അഭിനയിക്കുന്നത്. വിജയ്‍യുടെ കരിയറിലെ 66-ാമത് ചിത്രമാണിത്. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നായിരിക്കും ചിത്രം നിര്‍മ്മിക്കുക. ഈ നിര്‍മ്മാണ കമ്പനിയുടെ ആദ്യ തമിഴ് ചിത്രമാണ് വാരിസ്. ചിത്രത്തില്‍ രശ്മിക മന്ദാന, ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, യോഗി ബാബു, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്ണ തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.