Thallumala movie: ഇനി റിപ്പീറ്റടിച്ച് കണ്ടോളൂ, തല്ലുമാലയിലെ 'ഓലെ മെലഡി' ​ഗാനത്തിന്റെ വീഡിയോ എത്തി

ചിത്രത്തിലെ ഓലെ മെലഡി എന്ന ​ഗാനം ഒരുപാട് പേർ വീണ്ടും വീണ്ടും കേൾക്കാൻ ആ​ഗ്രഹിക്കുന്ന പാട്ടാണ്. 

Written by - Zee Malayalam News Desk | Last Updated : Aug 19, 2022, 09:30 PM IST
  • വീഡിയോ ഇറങ്ങി മണിക്കൂറുകൾക്കുള്ളിൽ രണ്ട് ലക്ഷത്തിനടുത്ത് ആളുകൾ അത് കണ്ട് കഴിഞ്ഞു.
  • ഈ പാട്ടിന്റെ തിയേറ്റർ അനുഭവം വേറെ ലെവൽ എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.
  • ആദ്യം ഇഷ്ടപ്പെടാതിരുന്നവർ ഇപ്പോൾ ഈ ​ഗാനമുൾപ്പെടെ ചിത്രത്തിലെ ​ഗാനങ്ങൾ റിപ്പീറ്റടിച്ച് കേട്ടുകൊണ്ടിരിക്കുകയാണ്.
Thallumala movie: ഇനി റിപ്പീറ്റടിച്ച് കണ്ടോളൂ, തല്ലുമാലയിലെ  'ഓലെ മെലഡി' ​ഗാനത്തിന്റെ വീഡിയോ എത്തി

ടൊവീനോ തോമസ്, കല്യാണി പ്രിയദർശൻ, ഷൈൻ ടോം ചാക്കോ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ തല്ലുമാല തിയേറ്ററുകളിൽ വൻ വിജയത്തോടെ പ്രദർശനം തുടരുകയാണ്. ഇപ്പോഴും തിയേറ്ററുകൾ നിറഞ്ഞാണ് ചിത്രം പ്രദർശനം തുടരുന്നത്. റിപ്പീറ്റ് വാല്യൂ ഉള്ള പടമാണ് തല്ലുമാല എന്നാണ് എല്ലാവരുടെയും അഭിപ്രായം. തല്ലുകളുടെ ഒരു മാല തന്നെയാണ് ഈ ചിത്രം. ചിത്രത്തിലെ ​ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. തല്ലുമാലയിലെ ​ഗാനങ്ങളാണ് ഇപ്പോൾ ഒരുവിധം എല്ലാവരുടെയും ഫേവറൈറ്റ്. 

ചിത്രത്തിലെ ഓലെ മെലഡി എന്ന ​ഗാനം ഒരുപാട് പേർ വീണ്ടും വീണ്ടും കേൾക്കാൻ ആ​ഗ്രഹിക്കുന്ന പാട്ടാണ്. തിയേറ്ററിൽ അതിന്റെ വീഡിയോ കണ്ടവർക്ക് വീണ്ടും കാണാൻ ആ​ഗ്രഹമുണ്ടാകും. അവർക്കായി ​ഗാനത്തിന്റെ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാർ. വീഡിയോ ഇറങ്ങി മണിക്കൂറുകൾക്കുള്ളിൽ രണ്ട് ലക്ഷത്തിനടുത്ത് ആളുകൾ അത് കണ്ട് കഴിഞ്ഞു. ഈ പാട്ടിന്റെ തിയേറ്റർ അനുഭവം വേറെ ലെവൽ എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ആദ്യം ഇഷ്ടപ്പെടാതിരുന്നവർ ഇപ്പോൾ ഈ ​ഗാനമുൾപ്പെടെ ചിത്രത്തിലെ ​ഗാനങ്ങൾ റിപ്പീറ്റടിച്ച് കേട്ടുകൊണ്ടിരിക്കുകയാണ്. നടൻ സലിംകുമാറും ഗാനത്തിലെ ചില ഭാഗങ്ങളിൽ എത്തുന്നുണ്ട്. 

Also Read: Thallumaala Movie Update : ഒലെ മെലഡി പുറത്തിറക്കി തല്ലുമാല ടീം; പാട്ടുക്കാരനായി സലിം കുമാറും

ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയ മുഹ്സിൻ പെരാരി തന്നെയാണ്. ഹരിചരൺ ശേഷാദ്രി, ബെന്നി ദയാൽ, സലിം കുമാർ, വിഷ്ണു വിജയ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് വിഷ്ണു വിജയ് ആണ്. സിത്താറും തബലയും ഡോലക്കുമായി വളരെ ഗംഭീരമായി ആണ് ഗാനം ഒരുക്കിയിരിക്കുന്നത്. ഓഗസ്റ്റ് 12 നാണ് ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്തത്. 

ഖാലിദ് റഹ്മാന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിൽ കല്യാണി പ്രിയദർശൻ ആണ് നായിക. ചിത്രത്തിൽ ബീപാത്തു എന്ന കഥാപാത്രത്തെയാണ് ആണ് കല്യാണി അവതരിപ്പിച്ചത്. ടൊവിനോയും കല്യാണിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് തല്ലുമാല. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് എന്ന ബാനറിൽ ആഷിഖ് ഉസ്മാനാണ് ചിത്രം നിർമ്മിച്ചത്. ചിത്രത്തിൻറെ ഛായാഗ്രാഹകൻ ജിംഷി ഖാലിദാണ്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News