ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് ദ ​ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം. വെങ്കട് പ്രഭുവും വിജയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ​ഗോട്ട്. സയൻസ് ഫിക്ഷൻ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും സെക്കൻഡ് ലുക്ക്  പോസ്റ്ററിനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. പോസ്റ്ററുകളിൽ വിജയ് രണ്ട് ​ഗെറ്റപ്പുകളിലാണ് എത്തുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

തമിഴ് പുതുവർഷത്തിൽ ചിത്രത്തിലെ ആദ്യത്തെ ​ഗാനം റിലീസ് ചെയ്തിരുന്നു. പാട്ടിന് വൻ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. യുവാൻ ശങ്കർ രാജ സം​ഗീതം നൽകിയ ​ഗാനം ആലപിച്ചിരിക്കുന്നത് ദളപതിയാണ്. വിസിൽ പോട് എന്ന ​ഗാനത്തിൽ വിജയ്ക്കൊപ്പം പ്രഭുദേവ, പ്രശാന്ത്, അജ്മൽ അമീർ എന്നിവരും ചുവടുവയ്ക്കുന്നു. മദൻ കർക്കിയാണ് ​ഗാനം രചിച്ചിരിക്കുന്നത്.


പാട്ട് റിലീസ് ചെയ്ത് 24 മണിക്കൂർ പിന്നിട്ടപ്പോൾ യൂട്യൂബ് റെക്കോർഡുകളെല്ലാം തകർത്തുകൊണ്ടിരിക്കുകയാണ്. 24 മണിക്കൂറിനുള്ളിൽ ഏറ്റവും അധികം ആളുകൾ കണ്ട സൗത്ത് ഇന്ത്യൻ ​ഗാനമെന്ന റോക്കോർഡാണ് വിസിൽ പോട് സ്വന്തമാക്കിയത്. 24.7 മില്യൺ ആളുകളാണ് വിസിൽ പോട് യൂട്യൂബിൽ കണ്ടത്. രണ്ടാം സ്ഥാനത്തും മറ്റൊരു വിജയ് ​ഗാനമാണ്. 23.7 മില്യൺ കാഴ്ചക്കാരുമായി അറബിക് കുത്താണ് രണ്ടാം സ്ഥാനത്ത്.


ALSO READ: 'ഭൂതകാലവും വര്‍ത്തമാനവും കൂട്ടിമുട്ടുന്നിടത്ത് ഒരു പുതിയ ഭാവി ആരംഭിക്കും'; സൂര്യ ഡബിൾ റോളിലോ? കങ്കുവയുടെ പുതിയ പോസ്റ്റർ


ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള പാട്ടുകളിൽ നാലും വിജയുടേതാണ്. മഹേഷ് ബാബു ചിത്രമായ ​ഗുണ്ടൂർ കാരത്തിലെ ദം മസാല എന്ന പാട്ട് മാത്രമാണ് തമിഴിന് പുറത്ത് നിന്ന് സൗത്തിൽ ഏറ്റവും അധികം ആളുകൾ കണ്ട പാട്ടിന്റെ പട്ടികയിൽ കയറിയത്. ഏറ്റവും അധികം കാഴ്ചക്കാരെ നേടിയതിനൊപ്പം ഏറ്റവും വേ​ഗത്തിൽ 1.25 മില്യൺ ലൈക്കുകളും വിസിൽ പോട് നേടി. ചിത്രം സെപ്തംബർ അഞ്ചിന് തിയേറ്ററുകളിലെത്തും.


ബി​ഗിലിന് ശേഷം വിജയ് ഡബിൾ റോളിൽ എത്തുന്ന ചിത്രമാണ് ​ഗോട്ട്. ചിത്രത്തിൽ സ്നേഹ, മീനാക്ഷി ചൗധരി, പ്രശാന്ത്, പ്രഭുദേവ, അജ്മൽ അമീർ, ലൈല, യോ​ഗി ബാബു എന്നിവരാണ് ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിദ്ധാർത്ഥ സുനി ചിത്രത്തിന്റെ ഛായാ​ഗ്രഹണവും വെങ്കട് രാജൻ എഡിറ്റിങ്ങും നിർവഹിക്കുന്നു. എജിഎസ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ അർച്ചന കൽപ്പാത്തിയാണ് ചിത്രം നിർമിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.