കൊച്ചി : ടൊവീനോ തോമസിനെ കേന്ദ്രകഥാപാത്രമാക്കി ഖാലിദ് റഹ്മാൻ ഒരുക്കുന്ന തല്ലുമാല സിനിമയിൽ നായികയായി എത്തുന്ന കല്യാണി പ്രിയദർശന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത് വിട്ടു. കല്യാണി അവതരിപ്പിക്കുന്ന ബീപാത്തു എന്ന കഥാപത്രത്തിന്റെ ക്യാരക്ടർ പോസ്റ്റിറാണ് അണയറപ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അനുരാഗ കരിക്കൻ വെള്ളം, ഉണ്ട, ലൗ എന്നീ സിനിമകൾക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് തല്ലുമാല. മണവാളൻ ഖാസിം എന്ന കഥാപാത്രത്തെയാണ് ടൊവീനോ ചിത്രത്തിൽ അവതരപ്പിക്കുന്നത്. താരത്തിന്റെ ക്യാരക്ടർ പോസ്റ്റർ നേരത്തെ പുറത്ത് വിട്ടിരുന്നു. തന്റെ യഥാർഥ ജീവതത്തിന് നേരെ എതിർദിശയിലുള്ള കഥാപാത്രത്തെയാണ് താൻ തല്ലുമാല സിനിമയിൽ അവതരിപ്പിക്കുന്നതെന്ന് കല്യാണി ഇൻസ്റ്റാഗ്രാം സ്റ്റോറിയിലുടെ അറിയിച്ചു.



ALSO READ : Thallumaala Movie : കട്ട ഫ്രീക്കനായി ടൊവീനോ ; തല്ലുമാല സിനിമയുടെ ഫസ്റ്റ്ലുക്ക് പുറത്ത് വിട്ടു


ആഷിഖ് ഉസ്മാൻ നിർമിക്കുന്ന ചിത്രത്തിന് മുഹ്സിൻ പരാരിയും അഷ്റഫ് ഹംസയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ടൊവീനോയ്ക്കും കല്യാണിയ്ക്കും പുറമെ ഷൈൻ ടോം ചാക്കോ, ലുക്മാൻ അവറാൻ, ചെമ്പൻ വിനോദ് ജോസ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 


ജിംഷി ഖാലിദാണ് ചിത്രത്തിന് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. മുഹ്സിൻ പരാരിയുടെ വരികൾക്ക് വിഷ്ണു വിജയാണ് സംഗീതം നൽകിയിരിക്കുന്നത്. നിഷാദ് യൂസഫാണ് എഡിറ്റിങ്. ചിത്രീകരണം പൂർത്തിയായ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. നേരത്തെ ആഷിഖ് അബു സംവിധാനം ചെയ്യാനിരുന്ന ചിത്രമായിരുന്നു തല്ലുമാല. പിന്നീട് അത് ഖാലിദ് റഹ്മാനിലേക്കെത്തുകയായിരുന്നു.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.