Thallumaala Movie : കട്ട ഫ്രീക്കനായി ടൊവീനോ ; തല്ലുമാല സിനിമയുടെ ഫസ്റ്റ്ലുക്ക് പുറത്ത് വിട്ടു

Thallumaala Movie കല്യാണി പ്രയദർശനാണ് ടൊവീനോയുടെ നായികയായി ചിത്രത്തിൽ എത്തുന്നത്. 

Written by - Zee Malayalam News Desk | Edited by - Jenish Thomas | Last Updated : Apr 3, 2022, 11:38 AM IST
  • ടൊവീനോ അവതരിപ്പിക്കുന്ന മണവാളൻ വസീം എന്ന കഥാപാത്രത്തിന്റെ ഫസ്റ്റ്ലുക്കാണ് അണിയറപ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്.
  • അനുരാഗ കരിക്കൻ വെള്ളം, ഉണ്ട, ലൗ എന്നീ സിനിമകൾക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് തല്ലുമാല.
  • കല്യാണി പ്രയദർശനാണ് ടൊവീനോയുടെ നായികയായി ചിത്രത്തിൽ എത്തുന്നത്.
Thallumaala Movie : കട്ട ഫ്രീക്കനായി ടൊവീനോ ; തല്ലുമാല സിനിമയുടെ ഫസ്റ്റ്ലുക്ക് പുറത്ത് വിട്ടു

കൊച്ചി : ടൊവീനോ തോമസിനെ കേന്ദ്രകഥാപാത്രമാക്കി ഖാലിദ് റഹ്മാൻ ഒരുക്കുന്ന തല്ലുമാല സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. ടൊവീനോ അവതരിപ്പിക്കുന്ന മണവാളൻ വസീം എന്ന കഥാപാത്രത്തിന്റെ ഫസ്റ്റ്ലുക്കാണ് അണിയറപ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. 

അനുരാഗ കരിക്കൻ വെള്ളം, ഉണ്ട, ലൗ എന്നീ സിനിമകൾക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് തല്ലുമാല. കല്യാണി പ്രയദർശനാണ് ടൊവീനോയുടെ നായികയായി ചിത്രത്തിൽ എത്തുന്നത്. 

ALSO READ : Antakshari Movie : 'പാട്ടിനൊപ്പം വേട്ടയും' അന്താക്ഷരി സിനിമയുടെ ട്രെയിലർ പുറത്ത്; റിലീസ് നേരിട്ട് ഒടിടിയിലൂടെ

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by TovinoThomas (@tovinothomas)

ആഷിഖ് ഉസ്മാൻ നിർമിക്കുന്ന ചിത്രത്തിന് മുഹ്സിൻ പരാരിയും അഷ്റഫ് ഹംസയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ടൊവീനോയ്ക്കും കല്യാണിയ്ക്കും പുറമെ ഷൈൻ ടോം ചാക്കോ, ലുക്മാൻ അവറാൻ, ചെമ്പൻ വിനോദ് ജോസ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ജിംഷി ഖാലിദാണ് ചിത്രത്തിന് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. മുഹ്സിൻ പരാരിയുടെ വരികൾക്ക് വിഷ്ണു വിജയാണ് സംഗീതം നൽകിയിരിക്കുന്നത്. നിഷാദ് യൂസഫാണ് എഡിറ്റിങ്.

ALSO READ : "അതെന്നാ മുഖം കണ്ടിട്ട് യൂദാസിനെ പോലെയാണോ" ഈശോ ഒഫീഷ്യൽ ടീസർ എത്തി

ചിത്രീകരണം പൂർത്തിയായ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. നേരത്തെ ആഷിഖ് അബു സംവിധാനം ചെയ്യാനിരുന്ന ചിത്രമായിരുന്നു തല്ലുമാല. പിന്നീട് അത് ഖാലിദ് റഹ്മാനിലേക്കെത്തുകയായിരുന്നു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News