തമിഴ് സൂപ്പർ താരം വിക്രം നായകനായെത്തുന്ന ചിത്രമാണ് തങ്കലാൻ. പാ രഞ്ജിത് സംവിധാനം ചെയ്ത ചിത്രം ഓ​ഗസ്റ്റ് 15ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ചിത്രത്തിലെ വീഡിയോ ​ഗാനം പുറത്തുവിട്ടു. അറുവതൈ എന്ന ​ഗാനത്തിൽ വിക്രം , പാർവതി ഉൾപ്പെടെയുള്ളവർ ചേർന്ന് പാടത്ത് കൊയ്യുന്നതാണുള്ളത്. ചിത്രത്തിന്റെ ആ​ഗോള റിലീസിന് മുന്നോടിയായി കേരളത്തിലെ അഡ്വാൻസ് ബുക്കിങ് കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ചിത്രത്തിൽ പാർവതി തിരുവോത്ത്, മാളവിക മോഹനൻ എന്നിവരും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ശ്രീ ​ഗോകുലം മൂവീസാണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. തങ്കലാന്റെ കേരളത്തിലെ പ്രൊമോഷൻ പരിപാടികൾ വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ റദ്ദാക്കുകയും അതിനായി മാറ്റിവച്ചിരുന്ന തുക ശ്രീ ​ഗോകുലം മൂവീസും ചിത്രത്തിന്റെ നിർമാതാക്കളായ സ്റ്റുഡിയോ ​ഗ്രീനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു.



Also Read: Abhishek - Aishwarya Divorce Rumour: ആ വീഡിയോ പഴയതോ? അഭിഷേക് ബച്ചന്റെ വൈറലായ വീഡിയോ 8 വർഷം മുൻപുള്ളതോ?


 


സ്റ്റുഡിയോ ​ഗ്രീനിന്റെ ബാനറിൽ കെഇ ജ്ഞാനവേൽ രാജ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. പാർവതി തിരുവോത്ത്, മാളവിക മോഹനൻ എന്നിവരാണ് ചിത്രത്തിലെ നായികമാർ. പ്രശസ്ത തമിഴ് നടൻ പശുപതിയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. യുഎ സർട്ടിഫിക്കറ്റാണ് തങ്കലാന് ലഭിച്ചത്.


ജി.വി പ്രകാശ് കുമാറാണ് ചിത്രത്തിന് സം​ഗീതം ഒരുക്കിയിരിക്കുന്നത്. ഛായാ​ഗ്രഹണം- കിഷോർ കുമാർ, ചിത്രസംയോജനം- സെൽവ ആർകെ, കലാസംവിധാനം- എസ്എസ് മൂർത്തി, സംഘട്ടനം- സ്റ്റന്നർ സാം, ഡിസ്ട്രിബ്യൂഷൻ പാർട്ണർ- ഡ്രീം ബി​ഗ് ഫിലിംസ്, പിആർഒ- ശബരി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.