THANGALAAN: രോമാഞ്ചത്തിലെ ‘അർജുൻ അശോകനെ’ അനുകരിച്ച് വിക്രം; ‘തങ്കലാൻ’ പാക്കപ്പ് വിഡിയോ
Thangalaan packup video in Romancham effect: അർജുൻ അശോകന്റെ തലകുലുക്കിയുള്ള ആക്ഷൻവെച്ചാണ് വീഡിയോ നിർമ്മിച്ചിരിക്കുന്നത്.
തെന്നിന്ത്യൻ സൂപ്പർസ്റ്റാർ വിക്രമിനെ നായകനാക്കി പാ. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘തങ്കലാൻ’ ചിത്രീകരണം പൂർത്തിയായി. ഇതിന്റെ ഭാഗമായി അണിയറപ്രവർത്തകർ പങ്കുവെച്ച രസകരമായ പാക്കപ്പ് വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. രോമാഞ്ചം സിനിമയിലെ അർജുൻ അശോകന്റെ തലകുലുക്കിയുള്ള പ്രത്യേക ആക്ഷൻവെച്ചാണ് ഈ വ്യത്യസ്തവും രസകരവുമായ വീഡിയോ നിർമ്മിച്ചിരിക്കുന്നത്. പാ. രഞ്ജിത്ത്, വിക്രം, മാളവിക മേനോൻ അടക്കമുള്ള അണിയറ പ്രവർത്തകർ ഈ ആക്‌ഷൻ കാണിക്കുന്നത് വിഡിയോയിൽ കാണാം. കഴിഞ്ഞ ദിവസം പങ്കുവെച്ച വീഡിയോ ഇതിനോടകം തന്നെ നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്.
തങ്കലാൻ സിനിമയ്ക്ക് വേണ്ടി വമ്പൻ മേക്കോവറാണ് വിക്രം നടത്തിയിരിക്കുന്നത്. തമിഴ് സിനിമ ചരിത്രത്തിലെ മറ്റൊരു ബ്രഹ്മാണ്ഡ ചിത്രമായി തങ്കലാൻ മാറുമെന്നാണ് സൂചന. ചിത്രത്തിന് കരുത്താകുക നടൻ വിക്രത്തിന്റെ ശക്തമായ പ്രകടനം തന്നെയാകും എന്നാണ് അദ്ദേഹത്തിന്റെ മേക്കോവറിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. തങ്കലാനിലെ നായിക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് നടി മാളവിക മോഹനനും പാർവ്വതി തിരുവോത്തുമാണ്. മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നത് പശുപതിയാണ്.
വ്യത്യസ്ഥമായ ഗെറ്റപ്പിലാണ് വിക്രം സിനിമയിലൂടെ ആരാധകർക്ക് മുമ്പിൽ എത്തുന്നത്. സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്‌ഷൻസുമാണ് നിർമാണം. കെ.ഇ. ജ്ഞാനവേൽ രാജയാണ് തങ്കലാൻ അവതരിപ്പിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കെ.ജി.എഫ്-ൽ നടന്ന ഒരു സംഭവത്തെ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. സംവിധായകൻ തന്നെയാണ് തിരക്കഥയും ഒരുക്കുന്നത്. തമിൾ പ്രഭയാണ് സഹ എഴുത്തുകാരൻ. ജി.വി. പ്രകാശ് കുമാർ സംഗീതസംവിധാനവും എ. കിഷോർ കുമാർ ഛായാഗ്രഹണവും നിർവഹിക്കുന്നു. അൻപ് അറിവ് ആണ് ആക്‌ഷൻ കൊറിയോഗ്രഫി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...