തങ്കം..തനി തങ്കം. ഒറ്റ വാക്കിൽ തങ്കം കണ്ടിറങ്ങിയാൽ ഇങ്ങനെ പറയാം. കഥയുടെ ഒരു ഒഴുക്ക്.. ആ പോക്ക്.. ശ്യാം പുഷ്‌കരൻ. അത്രമേൽ മനോഹരമായിട്ടാണ് സിനിമയുടെ കഥ പോകുന്നത്. രണ്ടാം പകുതിയിൽ പൂർണമായും ഇൻവെസ്റ്റിഗേഷൻ രീതിയിലാണ് സിനിമ പോകുന്നത്. എന്നാൽ സാധാരണ കാണുന്ന ക്ലീഷെ ഇൻവെസ്റ്റിഗേഷനിൽ നിന്ന് വ്യത്യസ്തമായി കഥ മുന്നോട്ട് പോകുന്നുണ്ട്. സിനിമയുടെ അവസാനം കൊണ്ട് എത്തിയ രീതിയും പതിവ് ക്ലീഷേകളെ പൊളിച്ച് അടുക്കുന്നതായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

പതിവ് പോലെ പ്രകടനങ്ങൾ കൊണ്ട് മിന്നിച്ചിരിക്കുകയാണ് അഭിനേതാക്കൾ. വിനീത് ശ്രീനിവാസൻ, ബിജു മേനോൻ, അപർണ ബാലമുരളി തുടങ്ങിയവരുടെ പ്രകടനങ്ങൾ ഗംഭീരമാണ്. പുതുമുഖങ്ങളായി എത്തിയവരുടെ പ്രകടനങ്ങളും അതി ഗംഭീരമാണ്. ഒരു സസ്പെൻസ് ക്രൈം ത്രില്ലർ എന്ന ജോണറിനോട് 100% നീതി പുലർത്തിയാണ് ചിത്രം പോകുന്നത്. സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകന് പൂർണ സംതൃപ്തി കൂടി നൽകിക്കൊണ്ടാണ് തീയേറ്ററിൽ നിന്ന് പുറത്തേക്ക് വിടുന്നത്. ഗൗതം ശങ്കറിൻ്റെ സിനിമാട്ടോഗ്രഫിയും ബിജിബാലിൻ്റെ സംഗീതവും ഇഴുകി ചേർന്ന് ഗംഭീരമായി മാറുന്നുണ്ട്.


Also Read: @ Movie: ഡാർക്ക് വെബ്ബിന്റെ നിഗൂഢതയുമായി 'അറ്റ്'; സഞ്ജനയുടെ ക്യാരക്ടർ പോസ്റ്റര്‍ പുറത്ത്


 


ശ്യാം പുഷ്കരൻ എന്ന തിരക്കഥാകൃത്തിനെയും ഭാവന സ്റ്റുഡിയോസ് എന്ന പ്രൊഡക്ഷൻ കമ്പനിയിൽ ജനങ്ങൾ വെച്ചിരിക്കുന്ന വിശ്വാസത്തോട് സിനിമ നീതി പുലർത്തിയിട്ടുണ്ട്. ഇവരുടെ വരും സിനിമകൾക്കായുള്ള ആരാധകരുടെ കാത്തിരിപ്പ് ഏറുകയാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.