ഡോണ്‍ മാക്‌സ് ഒരിടവേളക്ക് ശേഷം വീണ്ടും സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അറ്റ്'. ചിത്രത്തിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊരായ സഞ്ജനയുടെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. കന്നഡയിലെ ചിത്രങ്ങളായ 'മനസ്‍മിത', 'കെടിഎം' എന്നിവയിലൂടെ ശ്രദ്ധേയ ആയ നടിയാണ് സഞ്‍ജന. താരത്തിന്റെ ആദ്യത്തെ മലയാള ചിത്രമാണ് അറ്റ്.
എ.ഐ (ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്) സാങ്കേതിക വിദ്യ ഉപയോഗിച്ച് നേരത്തെ ചിത്രത്തിലെ നായിക റേച്ചല്‍ ഡേവിഡിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറക്കിയിരുന്നു. ഇന്ത്യന്‍ സിനിമയില്‍ തന്നെ എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ആദ്യമായിട്ടാണ് ഒരു സിനിമ പോസ്റ്റര്‍ തയ്യാറാക്കുന്നത്. അനന്തു എസ് കുമാര്‍ എന്ന കലാകാരനാണ് ഈ പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിറക്കിയത്. കോഡുകള്‍ ഉപയോഗിച്ച് പൂര്‍ണമായും എ.ഐയുടെ സഹായത്തോടെ നിര്‍മിച്ച പോസ്റ്ററിന് മാസങ്ങളുടെ പരിശ്രമം ആവശ്യമായിരുന്നു. മൊബൈല്‍ ആപ്പുകളിലൂടെയും മറ്റും എ.ഐ സാങ്കേതികവിദ്യയ്ക്ക് വലിയ സ്വീകര്യത ലഭിക്കുന്ന കാലഘട്ടത്തിലാണ് പുതിയ പരീക്ഷണം. സ്റ്റബിൾ ഡിഫ്യൂഷൻ, മിഡ് ജേർണി തുടങ്ങിയ എ. ഐ ടൂളുകൾ ഉപയോഗിച്ചാണ് പോസ്റ്റർ തയ്യാറാക്കിയത്.
ഇന്റര്‍നെറ്റിലെ ഡാര്‍ക്ക് വെബ്ബിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്. മലയാളത്തില്‍ ആദ്യമായിട്ടാണ് ഡാര്‍ക്ക് വെബ്ബിനെ അടിസ്ഥാനമാക്കി ഒരു ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ നേരത്തെ ഇറങ്ങിയ പോസ്റ്ററുകളും ടീസറും ഏറെ ശ്രദ്ധേയമായിരുന്നു. മലയാളത്തിലെ ആദ്യ എച്ച്ഡിആര്‍ ഫോര്‍മാറ്റില്‍ ഇറങ്ങിയ ടീസറാണ് അറ്റിന്റെത്. ഇന്ത്യയില്‍ ആദ്യമായി റെഡ് വി റാപ്ടര്‍ കാമറയില്‍ പൂര്‍ണ്ണമായി ചിത്രീകരിച്ച ആദ്യ ഇന്ത്യന്‍ ചിത്രമെന്ന ഖ്യാതിയും ചിത്രത്തിനുണ്ട്.
Also Read: Ayali Web Series | അയാലി സ്ട്രീമിങ്ങ് ആരംഭിച്ചു, സീ ഫൈവിൻറെ ഒറിജിനൽ സീരീസ്
പത്ത് കല്‍പ്പനകള്‍ എന്ന ചിത്രത്തിന് ശേഷം ഡോണ്‍ മാക്സ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് കൊച്ചുറാണി പ്രൊഡക്ഷന്‍സ് ആണ്. ആകാശ് സെന്‍ നായകനാവുന്ന ചിത്രത്തില്‍ ശരണ്‍ജിത്ത്, ബിബിന്‍ പെരുമ്പള്ളി, നയന എല്‍സ, സുജിത്ത് രാജ്, ആരാധ്യ ലക്ഷ്മണ്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രശസ്ത ഛായാഗ്രാഹകന്‍ രവിചന്ദ്രന്‍ ആണ് ചിത്രത്തിന്റെ ക്യാമറ, എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, ഹുമറും ഷാജഹാനും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഗീതം. പ്രോജക്ട് ഡിസൈനര്‍ ബാദുഷ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍ എന്നിവരാണ്.
ആര്‍ട് അരുണ്‍ മോഹനന്‍, മേക്ക്അപ്പ് രഞ്ജിത് അമ്പാടി, വസ്ത്രാലങ്കാരം റോസ് റെജിസ്, ആക്ഷന്‍ കൊറിയോഗ്രഫി കനല്‍ കണ്ണന്‍, ചീഫ് അസോസിയേറ്റ് റെജിലേഷ്, ക്രിയേറ്റീവ് ഡയറക്ടര്‍ റെജിസ് ആന്റണി, അസോസിയേറ്റ് ഡയറക്ടര്‍ പ്രകാശ് ആര്‍ നായര്‍, സ്റ്റില്‍സ് ജെഫിന്‍ ബിജോയ്, പബ്ലിസിറ്റി ഡിസൈന്‍ അനന്ദു എസ് കുമാര്‍.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...