The Artist 2023 Calendars: അന്താരാഷ്‌ട്ര തലത്തിൽ പ്രശസ്തനായ ഫോട്ടോഗ്രാഫർ എൽ രാമചന്ദ്രൻ, എല്ലാ വർഷവും വളരെ വ്യത്യസ്തമായ ഒരു തീം തിരഞ്ഞെടുത്ത്, തന്‍റെ സ്വതസിദ്ധമായ  സമീപനത്തിലൂടെ അത് വളരെ മികച്ചതാക്കാറുണ്ട്. അദ്ദേഹം തന്‍റെ കോസ്‌മോപൊളിറ്റൻ ടച്ച് ഉപയോഗിച്ച് അതിശയിപ്പിക്കുന്ന മികച്ച ചിത്രങ്ങൾ നിരവധി തവണ സൃഷ്ടിച്ചിട്ടുണ്ട്.  ആ ചിത്രങ്ങളിൽ പലതും അദ്ദേഹം  പ്രതിമാസ കലണ്ടറുകളിലേക്ക് മാറ്റാറുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:   IMA New Guidelines: ജാഗ്രത പാലിക്കുക, പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി ഐഎംഎ


 എൽ രാമചന്ദ്രനും വിജയ് സേതുപതിയും ചേർന്ന് 'ഹ്യൂമൻ', 'കലൈജ്ഞൻ' എന്നീ തീം ഉൾപ്പെടുത്തി മുന്‍  വർഷങ്ങളിൽ ഫോട്ടോഷൂട്ട്  ചെയ്തിരുന്നു. ഇപ്പോഴിതാ, തുടർച്ചയായ മൂന്നാം വർഷവും, എൽ രാമചന്ദ്രൻ 2023 കലണ്ടറിന്‍റെ പ്രമേയമായ 'ദ ആർട്ടിസ്റ്റ്' എന്ന ക്രിയേറ്റീവ് തീമിൽ വിജയ് സേതുപതിയെ അവതരിപ്പിച്ച് ഹാട്രിക് നേടുകയാണ്.


Also Read:  BF.7 Variant: ചൈനയിൽ നാശം വിതയ്ക്കുന്ന ഒമിക്രോണ്‍  BF.7 വകഭേദം എത്രത്തോളം മാരകമാണ്? അതിന്‍റെ ലക്ഷണങ്ങൾ എന്തൊക്കെ?


ഇതിനായി, എൽ രാമചന്ദ്രൻ മക്കൾ സെൽവൻ വിജയ് സേതുപതിയുടെ പെയിന്‍റിംഗ് ആർട്ടിസ്റ്റ്, ശിൽപി, ഗ്രാഫിറ്റി ആർട്ടിസ്റ്റ് തുടങ്ങിയ ഒരു രസകരമായ മാനങ്ങളിലാണ് 2023-ലെ വർണ്ണാഭമായ കലണ്ടറിലേക്ക് ഉള്ള തീം ക്രീയേറ്റ് ചെയ്തിരിക്കുന്നത്. ഇത് യാഥാർത്ഥ്യമാക്കുന്നതിനു വേണ്ടി, നൂറുകണക്കിന് ആളുകൾ പത്ത് ദിവസത്തിലധികം കഠിന പരിശ്രമം നടത്തി 12 ഓളം  സെറ്റുകൾ നിർമ്മിച്ചു എന്നുള്ളതും ശ്രദ്ധേയമാണ്.



ഇതിനെപറ്റി എൽ രാമചന്ദ്രൻ പറഞ്ഞത് ഇങ്ങനെ ആയിരുന്നു,  "കലയും ഭാവനയും കൂടാതെ ഇതിൽ നിരവധി സാമൂഹിക പരിവർത്തനങ്ങൾ കൊണ്ടുവന്നിട്ടുണ്ട്; നിരവധി സംരംഭങ്ങളുടെ അടിത്തറയായി അത് നന്നായി പ്രവർത്തിച്ചിട്ടുണ്ട്; അനേകം ആളുകളെ സന്തോഷിപ്പിക്കുകയും ചെയ്തു. അത്തരത്തിലുള്ള ഓരോ സ്രഷ്ടാക്കൾക്കുമായി ‘ദ ആർട്ടിസ്റ്റ്’ സമർപ്പിക്കുന്നു," തിരക്കേറിയതുമായ പല ഷെഡ്യൂളുകൾക്കിടയിലും ഈ സവിശേഷമായ ആശയം ഉൾക്കൊണ്ട് അതിനായി ഞങ്ങൾക്കൊപ്പം നിന്ന മക്കൾ സെൽവൻ വിജയ് സേതുപതിയോട് ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു.


ഇത്തവണത്തെ ഈ ശേഖരം വളരെ വ്യത്യസ്തമായ  ശൈലിയിലൂടെയും തിളക്കത്തിലൂടെയും മുൻ വർഷങ്ങളിൽ നിന്ന് വേറിട്ട് നിൽക്കുന്നതാണ്. ഓരോ മാസവും രണ്ട് ചിത്രങ്ങളോടെ, അന്താരാഷ്ട്ര ചാരുതയോടെ 2023 ലെ മനോഹരമായ കലണ്ടറിൽ രൂപകൽപ്പന ചെയ്‌തിരിക്കുന്ന 24 ചിത്രങ്ങൾ നിങ്ങളുടെ ഹൃദയം കീഴടക്കുകയും നിങ്ങളുടെ വീടുകൾ അലങ്കരിക്കുകയും ചെയ്യും എന്നതിൽ സംശയമില്ല. അദ്ദേഹം പറഞ്ഞു.


മാത്രമല്ല , ഈ കലണ്ടറിന്‍റെ വിറ്റുവരവ് വിജയ് സേതുപതി ചാരിറ്റബിൾ ട്രസ്റ്റിലെ  ആളുകളുടെ സാമൂഹിക ക്ഷേമത്തിനായി വിനിയോഗിക്കുമെന്ന സന്തോഷവും നിങ്ങളുമായി പങ്കിടുന്നതിൽ ഞങ്ങൾക്ക് കൂടുതൽ അഭിമാനമുണ്ട്, അദ്ദേഹം പറഞ്ഞു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.