രജനികാന്തിന്റെ 'ജയിലർ' ആഗസ്റ്റ് 10 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഗ്രാൻഡ് റിലീസിന് ഒരുങ്ങുകയാണ്. ഈ പാൻ-ഇന്ത്യ ബോക്‌സ് ഓഫീസിൽ തരം​ഗമാകുമെന്നാണ് പ്രതീക്ഷ. ഏകദേശം 2 വർഷത്തിന് ശേഷം രജനികാന്ത് നായകനാകുന്ന ചിത്രം തിയേറ്ററുകളിലെത്തുകയാണ്. അതുകൊണ്ട് തന്നെ രജനി ഫാൻസും വലിയ ആവേശത്തിലാണ്. എല്ലാവരും രജനികാന്തിന്റെ ജയിലറിൽ അത്രമേൽ പ്രതീക്ഷയാണ് അർപ്പിച്ചിരിക്കുന്നത്.  തമിഴ്നാട്ടിൽ മാത്രമല്ല, ഇന്ത്യയിലെ വിവിധ നഗരങ്ങളിലും ജയിലറെക്കുറിച്ചുള്ള പ്രതീക്ഷ വാനോളമുയർന്നിരിക്കുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

അതുവഴി പല കമ്പനികളും സിനിമയുടെ ആദ്യ ദിനം ഓഗസ്റ്റ് 10ന് ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ബംഗളൂരു ശാഖകളിലെ ജീവനക്കാർക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ സിനിമ ചോർത്തുന്നത് തടയാനായി ഓഫീസ് മാനേജ്‌മെന്റ് ജീവനക്കാർക്ക് സൗജന്യ ടിക്കറ്റും നൽകിയിട്ടുണ്ട്. രജനികാന്തിന്റെ സിനിമയുടെ റിലീസിന് അവധി പ്രഖ്യാപിച്ച് നിരവധി ഓഫീസുകളും 'ജയിലർ' ആഘോഷത്തിൽ പങ്കുചേർന്നിരിക്കുകയാണ്. വലിയ രീതിയിലുള്ള പ്രമോഷനാണ് ജയിലറിനായി നടന്നു കൊണ്ടിരിക്കുന്നത്.


ALSO READ:  'നടന്ന സംഭവ'വുമായി ബിജു മേനോനും സുരാജും; പുതിയ പോസ്റ്റർ


സോഷ്യൽ മീഡിയയിൽ വൻ രീതിയിലുള്ള പ്രോഷനാണ് നടന്നു കൊണ്ടിരിക്കുന്നത്. ജയിലറിന്റെ ഓരോ അപ്ഡേഷനും വേണ്ടി സിനിമാസ്വാധകരും രജനികാന്തിന്റെ ഫാൻസുമെല്ലാം ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. എന്തിനേറെ ന്യൂയോർക്ക് സിറ്റിയിലെ ടൈംസ് സ്ക്വയറിൽ പോലും സൂപ്പർസ്റ്റാർ രജനികാന്തിന്റെ 'ജയിലർ' തരം​ഗമായി മാറിയിരിക്കുകയാണ്. 'ജയിലറി'ന്റെ വിദേശ ബുക്കിംഗ് ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു. അതേ സമയം തമിഴ്നാട്ടിൽ അവിടവിടെയായി ഏതാനും തിയേറ്ററുകളിൽ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.


'ജയിലർ' തമിഴ്‌നാട്ടിൽ ആദ്യ ദിനം 90 ശതമാനം തിയറ്ററുകളിലും റിലീസ് ചെയ്യുമെന്നും രജനികാന്തിന് റെക്കോഡ് ഓപ്പണിംഗ് കളക്ഷൻ ചിത്രം നൽകുമെന്നും പ്രവചിക്കപ്പെടുന്നു. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ജയിലർ ഒരു ആക്ഷൻ എന്റർടെയ്‌നറാണെന്നാണ് സൂചന. റിട്ടയേർഡ് പോലീസ് ഓഫീസറുടെ വേഷത്തിലാണ് രജനികാന്ത് എത്തുന്നത്. അടുത്തിടെ ഒരു പ്രത്യേക സ്‌ക്രീനിംഗിൽ ചിത്രം കണ്ട ടീം ചിത്രത്തെക്കുറിച്ച് വളരെയധികം സന്തോഷത്തിലാണ്.


ജയിലറിന് വേണ്ടി അനിരുദ്ധ് ആണ് സംഗീതം പകർന്നത്. 'കവാല', 'ഹുക്കും', 'ജുജൂബി' എന്നീ മൂന്ന് ഗാനങ്ങൾ നേരത്തെ പുറത്തിറങ്ങി മികച്ച പ്രതികരണം നേടിയിരുന്നു. തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച (ജൂലൈ 28) ചെന്നൈയിലെ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ സംഗീത പ്രകാശന ചടങ്ങിൽ ചിത്രത്തിലെ എല്ലാ ഗാനങ്ങളും പുറത്തിറക്കി. തുടർന്ന്, ജയിലർ ആൽബത്തിന് വിവിധ കോണുകളിൽ നിന്ന് മികച്ച സ്വീകാര്യത ലഭിച്ചു. കവാല, ഹുകും തുടങ്ങിയ ഗാനങ്ങൾക്ക് യൂട്യൂബിൽ തരം​ഗമായി മാറിയിരിക്കുകയാണ്. ചിത്രത്തിന്റെ റിലീസിങ് അടുത്തിരിക്കെ, ആരാധകർക്കായി ടീം നിരവധി അപ്‌ഡേറ്റുകൾ നൽകിയിട്ടുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.