പ്രതിഥി ഹൗസ് ക്രിയേഷൻസിന്റെ ബാനറിൽ അനീഷ് പിള്ള നിർമ്മിച്ച് ചന്ദ്രൻ നരിക്കോട് സംവിധാനം ചെയ്യുന്ന '' ശ്രീ മുത്തപ്പൻ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, പറശ്ശിനി മടപ്പുര സന്നിധാനത്ത് തിരുവപ്പനയും ശ്രീമുത്തപ്പനും ചേർന്ന് സിനിമയിൽ മുത്തപ്പനായി നായക വേഷം പകരുന്ന മണിക്കുട്ടന് നല്കി റിലീസ് ചെയ്തു. മണിക്കുട്ടൻ, മധുപാൽ, ജോയ് മാത്യു, ബാബു അന്നൂർ, അനീഷ് പിള്ള, ഷെഫ് നളൻ, മുൻഷി രഞ്ജിത്, മീര നായർ, അല എസ്. നയന എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ബാലതാരം പൃഥ്വി രാജീവൻ, കൃഷ്ണൻ നമ്പ്യാർ, നാദം മുരളി, ശ്രീഹരി മാടമന, സുബോധ് ഷെട്ടി, വിനോദ് മൊത്തങ്ങ, ഉണ്ണി  ഞേറക്കാട്, വിനോദ് പ്ലാത്തോട്ടം, ഉഷ പയ്യന്നൂർ, വിദീഷിത, വീണ വേണുഗോപാൽ തുടങ്ങിയ പുറമെ നിരവധി പുതുമുഖതാരങ്ങളും ഈ ചിത്രത്തിൽ  അണിനിരക്കുന്നുണ്ട്. ശ്രീ  മുത്തപ്പന്‍ ചരിതം അഭ്രപാളികളിൽ എത്തുന്നത് ആദ്യമായിട്ടാണ്. പൗരാണികകാലം മുതലേ ഉത്തര മലബാറില്‍ ജാതീയമായും തൊഴില്‍പരമായും അടിച്ചമര്‍ത്തപ്പെട്ടിരുന്ന കീഴാളജനതയുടെ പോരാട്ട നായകനും, കണ്‍കണ്ട ദൈവവുമായ ശ്രീമുത്തപ്പന്റെ പുരാവൃത്തമാണ് ഈ സിനിമ അനാവരണം ചെയ്യുന്നത്. 


ALSO READ: പൃഥ്വിരാജിന്റെ അതിശയിപ്പിക്കും ക്യാരക്ടർ പോസ്റ്റർ വെളിപ്പെടുത്തി 'ബഡേ മിയാൻ ചോട്ടെ മിയാൻ' അണിയറ പ്രവർത്തകർ


പ്രകൃതിയേയും മനുഷ്യനേയും പൊന്നു പോലെ സ്നേഹിച്ച ഉത്തരമലബാറിന്റെ സ്വന്തം ദൈവസങ്കല്പം. കുന്നത്തൂർ പാടി, പറശ്ശിനിക്കടവ് തുടങ്ങി കണ്ണൂരിന്റെ വിവിധ ഭാഗങ്ങളിലായിട്ടാണ്  സിനിമയുടെ ചിത്രീകരണം പൂർത്തീകരിച്ചത്. റെജി ജോസഫ് ഛായാഗ്രഹണം നിർവഹിക്കുന്നു. ബിജു കെ ചുഴലി, ചന്ദ്രൻ നരിക്കോട് എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. മുയ്യം രാജൻ എഴുതിയ വരികൾക്ക് രമേഷ് നാരായൺ സംഗീതം പകരുന്നു.


എഡിറ്റിങ്-രാജേഷ് ടി വി,ആർട്ട്-മധു വെള്ളാവ്, മേക്കപ്പ്-വിജേഷ്,പിയൂഷ് പുരുഷു, പ്രൊഡക്ഷന്‍ എക്‌സ്‌ക്യുട്ടിവ്- വിനോദ്കുമാര്‍ കയ്യം, ചമയം-ബാലചന്ദ്രൻ പുതുക്കുടി, കോറിയോഗ്രാഫി- സന്തോഷ്‌ കരിപ്പൂൽ, സ്റ്റില്‍സ്-വിനോദ് പ്ലാത്തോട്ടം,രാജേഷ് കാഞ്ഞിരങ്ങാട്,പരസ്യകല-എംപീസ്, വിതരണം-കാമധേനു, ആശയം-പി പി ബാലകൃഷ്ണൻ പെരുവണ്ണാൻ. മെയ്‌ രണ്ടാംവാരം " ശ്രീ മുത്തപ്പൻ " തിയേറ്ററുകളിൽ  പ്രദർശനത്തിനെത്തുന്നു. പി ആർ ഒ-എ എസ് ദിനേശ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.