ഡിസി എക്സ്റ്റന്റഡ് യൂണിവേഴ്സിന്റെ ഭാഗമായി തീയറ്ററുകളിലെത്തിയ ചിത്രമാണ് ദി ഫ്ലാഷ്. മൾട്ടീവേഴ്സ് എന്ന ആശയം ഡിസിയിൽ ആദ്യമായി കൊണ്ടുവന്ന ഈ ചിത്രത്തിൽ നായകനായ എസ്റാ മില്ലറിനൊപ്പം മൈക്കിൾ കീത്തന്റെ പഴയ ബാറ്റ്മാനും സാഷാ കാളെയുടെ സൂപ്പർ ഗേളും എല്ലാമുണ്ടായിരുന്നു. ഡിസിയെ പഴയ പ്രതാപത്തിലേക്ക് ഉയർത്തും എന്ന പ്രതീക്ഷയോടെ വാർണർ ബ്രദേഷ്സ് മാസങ്ങൾക്ക് മുൻപ് തന്നെ ദി ഫ്ലാഷിന്റെ പബ്ലിസിറ്റി തുടങ്ങിയിരുന്നു. അതിനൊപ്പം എക്കാലത്തെയും മികച്ച സൂപ്പർ ഹീറോ ചിത്രങ്ങളിലൊന്നാണ് ഫ്ലാഷ് എന്ന ജെയിംസ് ഗണ്ണിന്റെ കമന്റ് വേറെ.


COMMERCIAL BREAK
SCROLL TO CONTINUE READING

എല്ലാം കൊണ്ടും ആരാധകർ കണ്ണും നട്ട് കാത്തിരുന്ന ചിത്രം അക്ഷരാർത്ഥത്തിൽ ഒരു ബോക്സ് ഓഫീസ് ബോംബ് ആയി മാറി. ഈ ചിത്രത്തിന്റെ പ്രചാരണം കാരണം ഡിസി അവരുടെ മുൻ ചിത്രമായ ഷസാം ഫ്യൂരി ഓഫ് ഗോഡ്സിന് പോലും വേണ്ടത്ര ശ്രദ്ധ കൊടുത്തിരുന്നില്ല എന്നതാണ് സത്യം. ഇത് കാരണം വാർണർ ബ്രദേഴ്സിന് ഉത്തരത്തിലിരുന്നത് കിട്ടിയില്ല എന്ന് മാത്രമല്ല അവസാന ഡിസി ചിത്രങ്ങളിൽ നിന്ന് വൻ നഷ്ടം ഉണ്ടാകുകയും ചെയ്തു. ദി ഫ്ലാഷ് ആദ്യ ദിനം ഡൊമസ്റ്റിക് ബോക്സ് ഓഫീസിൽ നിന്ന് സ്വന്തമാക്കിയത് വെറും 55 മില്ല്യൺ യുഎസ് ഡോളർ മാത്രമാണ്. തകർന്ന് തരിപ്പണമായ ഒരു യൂണിവേഴ്സിനെ ഉയർത്തിയെടുക്കാൻ ഫ്ലാഷിന് വേണ്ടിയിരുന്നത് അസാധാരണമായ പോസീറ്റീവ് റിവ്യൂസ് ആയിരുന്നു.


Also Read: T S Raju: ടി.എസ്. രാജു അന്തരിച്ചു? സത്യാവസ്ഥ തുറന്നു പറഞ്ഞ് പ്രമുഖ നടൻ


എന്നാല്‍ ആദ്യ ദിനം കേൾക്കേണ്ടി വന്നത് സമ്മിശ്ര പ്രതികരണങ്ങളായിരുന്നു. ആരാധകരും നിരൂപകരും ചിത്രത്തെ ഒരേപോലെ കൈവിട്ടതോടെ രണ്ടാം ദിനം മുതൽ ദി ഫ്ലാഷിന്റെ തകർച്ച ആരംഭിച്ചു. കളക്ഷൻ കുറഞ്ഞതോടെ വാർണർ ബ്രദേഴ്സ് ഫ്ലാഷിന്റെ ഒരു ടിക്കറ്റ് വാങ്ങിയാൽ ഒരെണ്ണം സൗജന്യമെന്ന ഓഫറുകൾ മുന്നോട്ടുവച്ചു. എന്നിട്ടും രണ്ടാമത്തെ ആഴ്ച ചിത്രത്തിന്റെ ഡൊമസ്റ്റിക് കളക്ഷൻ 72 ശതമാനം ഇടിഞ്ഞു. രണ്ട് ആഴ്ച കൊണ്ട് ദി ഫ്ലാഷ് യു.എസിൽ നിന്ന് വെറും 87 മില്ല്യൺ കളക്ഷൻ മാത്രമാണ് നേടിയത്. ലോകമെമ്പാട് നിന്നും കളക്ട് ചെയ്തതാകട്ടെ 211 മില്ല്യൺ യു.എസ് ഡോളേഴ്സും. ഈ പോക്ക് പോകുകയാണെങ്കിൽ ചിത്രം 300 മില്ല്യണിൽപ്പോലും എത്തില്ല എന്നാണ് ക്രിട്ടിക്കുകളുടെ വിലയിരുത്തൽ.  


ദി ഫ്ലാഷ് കാരണം വാർണർ ബ്രദേഴ്സിന് 200 മില്ല്യണിന് മുകളിൽ തുക നഷ്ടം വരുമെന്നാണ് റൂമറുകൾ. എന്നാൽ അടുത്തിടെ പുറത്തിറങ്ങിയ ഡിസി ചിത്രങ്ങളായ ഷസാം ഫ്യൂരി ഓഫ് ഗോഡ്സ്, ദി സൂയിസൈഡ് സ്ക്വാഡ്, ബേർഡ്സ് ഓഫ് പ്രെയ്, വണ്ടർ വുമൺ 1984 എന്നീ ചിത്രങ്ങളേക്കാൾ ഭേദമാണ് ഫ്ലാഷിന്റെ കളക്ഷൻ എന്നതും മറ്റൊരു വസ്തുതയാണ്. ഇതിനെല്ലാം പുറമേ ദി ഫ്ലാഷ് ഇപ്പോൾ ഓൺലൈൻ വഴി ലീക്ക് ആയിരിക്കുകയാണ്. ട്വിറ്റർ വഴിയാണ് 144 മിനിറ്റ് ദൈർഖ്യമുള്ള ചിത്രത്തിന്റെ പ്രിന്റ് ലീക്കായത്. വെറും 8 മണിക്കൂറുകൾ കൊണ്ട് ഏകദേശം 17 ദശലക്ഷം പേരാണ് ചിത്രം കണ്ടത്. ഇത് ഡൗൺലോഡ് ചെയ്ത് പ്രചരിപ്പിച്ചവർ വേറെ. എന്തായാലും സിനിമ പോസ്റ്റ് ചെയ്ത അക്കൗണ്ട് ട്വിറ്റർ സസ്പെൻഡ് ചെയ്യുകയും ഈ വ്യാജ പ്രിന്‍റുമായി ബന്ധപ്പെട്ട കണ്ടന്‍റുകൾ നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്തായാലും നഷ്ടത്തിൽ തുടരുന്ന ഫ്ലാഷിന് കിട്ടിയ ഈ എട്ടിന്‍റെ പണി ചിത്രത്തെ കൂടുതൽ മോശമായി ബാധിക്കുമോ എന്ന ഭയത്തിലാണ് വാർണർ ബ്രദേഴ്സ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.