T S Raju: ടി.എസ്. രാജു അന്തരിച്ചു? സത്യാവസ്ഥ തുറന്നു പറഞ്ഞ് പ്രമുഖ നടൻ

Actor Kishor Sathya about T S Raju Death News: പ്രമുഖ നടന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ടി.എസ് രാജു അന്തരിച്ചു എന്ന തരത്തിലുള്ള വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്.

Written by - Zee Malayalam News Desk | Last Updated : Jun 27, 2023, 11:17 AM IST
  • എന്നാൽ അത് വ്യാജ വാർത്തയാണെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം.
  • ഞാന്‍ അദ്ദേഹത്തോട് രാവിലേ സംസാരിക്കുകയും ചെയ്തിരുന്നു.
T S Raju: ടി.എസ്. രാജു അന്തരിച്ചു? സത്യാവസ്ഥ തുറന്നു പറഞ്ഞ് പ്രമുഖ നടൻ

ഇന്ന് രാവിലെ തൊട്ട് പ്രചരിക്കുന്ന വാർത്തയാണ് പ്രമുഖ സിനിമാ-സീരിയല്‍ നടൻ ടി.എസ് രാജു അന്തരിച്ചുവെന്ന വാര്‍ത്ത. എന്നാൽ അത് വ്യാജ വാർത്തയാണെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. മലയാളത്തിലെ ഒരു പ്രമുഖ നടന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ടി.എസ് രാജു അന്തരിച്ചു എന്ന തരത്തിലുള്ള പോസ്റ്റ് ഇന്ന് രാവിലെ പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് ചില മാധ്യമങ്ങളും മരണവാര്‍ത്ത നല്‍കിയിരുന്നു.

എന്നാല്‍ രാജു ആരോഗ്യവാനായി ഇരിക്കുകയാണെന്ന് നടന്‍ കിഷോര്‍ സത്യ വ്യക്തമാക്കി. ”പ്രശസ്ത നടന്‍ ടിഎസ് രാജു ചേട്ടന്‍ പൂര്‍ണ്ണ ആരോഗ്യവാനായി തന്നെയുണ്ട്. ഞാന്‍ അദ്ദേഹത്തോട് രാവിലേ സംസാരിക്കുകയും ചെയ്തിരുന്നു. വ്യാജ വാര്‍ത്തകളില്‍ വഞ്ചിതരവാതിരിക്കുക” എന്നാണ് കിഷോര്‍ സത്യ ഫെയ്‌സ്ബുക്കിലൂടെ കുറിച്ചത്.

വില്ലന്‍ വേഷങ്ങളിലൂടെ മലയാളത്തിലെ സിനിമാ, സീരിയലുകളില്‍ ശ്രദ്ധേയനായ നടനാണ് ടി.എസ് രാജു. ‘ജോക്കര്‍’ എന്ന ചിത്രത്തിലെ സര്‍ക്കസ് നടത്തിപ്പുകാരന്‍ ഗോവിന്ദന്‍ എന്ന വേഷത്തിലൂടെയാണ് അദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെട്ടത്.

‘ദേവീമാഹാത്മ്യം’ സീരിയലിലെ വില്ലന്‍വേഷം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ മറ്റൊരു കഥാപാത്രമാണ്. ‘പ്രജാപതി’, ‘നഗരപുരാണം’ തുടങ്ങിയ സിനിമകളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്.

Trending News