The Ghost - Killing Machine : നാഗാർജ്ജുനയുടെ ത്രില്ലർ ചിത്രം ദി ഗോസ്റ്റിന്റെ റീലീസ് ടീസർ പുറത്തുവിട്ടു; ചിത്രം ഒക്ടോബർ 5 നെത്തും
ചിത്രം ഒക്ടോബർ 5 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും. മലയാളി താരം അനിഖ സുരേന്ദ്രനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.
നാഗാര്‍ജുന പ്രധാന കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ദി ഗോസ്റ്റിന്റെ റീലീസ് ടീസർ പുറത്തുവിട്ടു. കിടിലം ആക്ഷൻ രംഗങ്ങളും ത്രില്ലടിപ്പിക്കുന്ന സീനുകളുമായി ചിത്രത്തിൻറെ ട്രെയ്‌ലർ തന്നെ പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ എത്തിച്ചിരിക്കുകയാണ്. ചിത്രം ഒക്ടോബർ 5 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും. മലയാളി താരം അനിഖ സുരേന്ദ്രനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ദി ഗോസ്റ്റ്. പ്രവീണ്‍ സട്ടരു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും ചിത്രത്തിൻറെ സംവിധായകൻ പ്രവീണ്‍ സട്ടരു തന്നെയാണ്. ആക്ഷൻ ത്രില്ലര്‍ വിഭാഗത്തിൽ എത്തുന്ന ചിത്രമാണ് ദ ഗോസ്റ്റ്. ഒരു ഇന്റർപോൾ ഓഫീസറായാണ് നാഗാർജുന ചിത്രത്തിലെത്തുന്നത് എന്നാണ് സൂചന. മുകേഷ് ജി ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. നാഗാര്‍ജുനയുടെ ദ ഗോസ്റ്റെന്ന ചിത്രത്തിന്റെ ചിത്രസംയോജനം ധര്‍മേന്ദ്രയാണ് നിര്‍വഹിക്കുന്നത്.ശ്രീ വെങ്കടേശ്വര സിനിമാസ് നോർത്ത് സ്റ്റാർ എന്റർടൈൻമെന്റ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ദി ഗോസ്റ്റിൽ സോണാൽ ചൗഹാൻ, ഗുൽ പനാഗ്, അനിഖ സുരേന്ദ്രൻ, മനീഷ് ചൗധരി, രവി വർമ്മ, ശ്രീകാന്ത് അയ്യങ്കാർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കലാസംവിധാനം: ബ്രഹ്മ കദളി, എഡിറ്റർ: ധർമേന്ദ്ര കകരള, , സംഗീതം: മാർക്ക് കെ റോബിൻ , ആക്ഷൻ കൊറിയോഗ്രാഫി: ദിനേശ് സുബ്ബരായൻ, കേച്ച ഖംഫദ്കി, ഗാനരചന: സീസർ, വിജിസതീഷ്, ഗാനരചന: കൃഷ്ണകാന്ത് & കൃഷ്ണ മദീനേനി , സ്റ്റൈലിസ്റ്റുകൾ: പല്ലവി സിംഗ് (അക്കിനേനി നാഗാർജുന), അശ്വിൻ മാവ്ലെ, ഹസ്സൻ ഖാൻ (സോണാൽ ചൗഹാൻ) & ബോബി അംഗാര , പോസ്റ്റ് പ്രൊഡക്ഷൻ: അന്നപൂർണ സ്റ്റുഡിയോസ്, ടെക്‌നിക്കൽ ഹെഡ്: സിവി റാവു, കളറിസ്റ്റ്: വിവേകാനന്ദ്, വിഎഫ്എക്സ് സൂപ്പർവൈസർമാർ: വെങ്കിടേശ്വര്.എ, വിജയ് ഗോപാൽ കെ, സൗണ്ട് ഇഫക്ട്സ്: പ്രദീപ് , ശബ്ദമിശ്രണം: കണ്ണൻ ഗണപത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: വി.മോഹൻ റാവു, വെങ്കിടേശ്വര റാവു ചള്ളഗുല്ല, സംവിധാന വിഭാഗം: ശിവ, ഉദയ്, തിരു, ലാവണ്യ, ഷൈനിക്ക, അക്ഷയ്, മുകുൾ സുഹി, പിആർഒ: വംശി ശേഖർ
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...