The great Escape: ബാബു ആന്റണി നായകനാകുന്ന ആക്ഷൻ ത്രില്ലർ; `ദി ഗ്രേറ്റ് എസ്കേപ്പ്` കേരളത്തിൽ റിലീസിനെത്തുന്നു
അധോലോക നേതാവായിട്ടാണ് ദി ഗ്രേറ്റ് എസ്കേപ്പ് എന്ന ചിത്രത്തിൽ ബാബു ആൻറണി എത്തുന്നത്.
മലയാള സിനിമയുടെ ആക്ഷൻ കിംഗ് ബാബു ആന്റണി നായകനാകുന്ന പുതിയ ചിത്രമാണ് ദി ഗ്രേറ്റ് എസ്കേപ്പ്. ഒരു ഇൻഡോ അമേരിക്കൻ ഇംഗ്ലീഷ് ആക്ഷൻ ത്രില്ലറാണ് ചിത്രം. ചിത്രം കേരളത്തിൽ റിലീസിനൊരുങ്ങുകയാണ്. മെയ് 26നാണ് ബാബു ആന്റണി ചിത്രം കേരളത്തിൽ റിലീസ് ചെയ്യുന്നത്. സൗത്ത് ഇന്ത്യൻ ഫിലിംസാണ് ചിത്രം നിർമിക്കുന്നത്. സന്ദീപ് ജെ. എൽ സംവിധാനം ചെയ്ത ചിത്രത്തിൻരെ ഛായാഗ്രാഹകൻ കെൻഡിൻ ആണ്. യഥു കൃഷ്ണനാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ജയ കൃഷ്ണ എഡിറ്റിംഗും കൊസാദ് പട്ടേൽ, ഫിറോസ് പട്ടേൽ എന്നിവർ സംഗീതവും ഒരുക്കുന്നു. ചിത്രത്തിൽ അധോലോക നേതാവായിട്ടാണ് ബാബു ആൻറണി എത്തുന്നത്.
അതേസമയം ഒമർ ലുലുവിന്റെ പവർ സ്റ്റാർ എന്ന ചിത്രത്തിലും ബാബു ആന്റണിയാണ് നായകൻ. ഈ രണ്ട് ചിത്രങ്ങളുിലൂടെയും ബാബു ആന്റണി വമ്പൻ തിരിച്ച് വരവ് നടത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. സാൻറാ മരിയ എന്ന ചിത്രവും താരത്തിൻറേതായി ഇനി പുറത്തിറങ്ങാനുണ്ട്.
Binary Movie: സൈബര്‍ലോകത്തെ കുറ്റകൃത്യങ്ങളുടെ കഥ പറയുന്ന 'ബൈനറി' തിയേറ്ററുകളിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു
പുതിയ കാലത്തെ ജീവിത വ്യതിയാനങ്ങളിലൂടെ സൈബര്‍ലോകത്തിന്‍റെ കഥ പറയുന്ന ചിത്രം 'ബൈനറി' ഉടൻ പ്രദർശനത്തിനെത്തുന്നു. നിയമസംവിധാനത്തെയും നീതിന്യായ വ്യവസ്ഥയേയും വെല്ലുവിളിക്കുന്ന സൈബര്‍ കുറ്റവാളികളുടെ ജീവിതത്തിലേക്കുള്ള സംഘര്‍ഷഭരിതമായ ഒരു യാത്രയാണ് 'ബൈനറി' എന്ന ചിത്രത്തിന്റെ ഇതിവൃത്തം. ഡോ. ജാസിക്ക് അലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ജ്യോതിഷ് നാരായണൻ, ബിനോയ് പി എം എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വോക്ക് മീഡിയയുടെ ബാനറിൽ രാജേഷ് ബാബു കെ ശൂരനാടും മിറാജ് മുഹമ്മദും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിൽ ജോയി മാത്യു, സിജോയ് വര്‍ഗീസ്, കൈലാഷ്, മാമുക്കോയ, അനീഷ് രവി, അനീഷ് ജി മേനോന്‍, നവാസ് വള്ളിക്കുന്ന്, ലെവിന്‍, നിര്‍മ്മല്‍ പാലാഴി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കൂട്ടിക്കൽ ജയചന്ദ്രൻ, കിരണ്‍രാജ്, രാജേഷ് മലർകണ്ടി, കെപി സുരേഷ് കുമാർ, പ്രണവ് മോഹൻ, ജോഹർ കാനേഷ്, സീതു ലക്ഷ്മി, കീർത്തി ആചാരി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. സംഭാഷണം- രഘു ചാലിയാര്‍, ക്യാമറ-സജീഷ് രാജ്, സെക്കന്‍റ് ഷെഡ്യൂള്‍ ക്യാമറ- ഹുസൈന്‍ അബ്ദുള്‍ ഷുക്കൂര്‍, സെക്കൻഡ് ഷെഡ്യൂൾ ക്രിയേറ്റീവ് ഡയറക്ടര്‍- കൃഷ്ണജിത്ത് എസ് വിജയന്‍, സംഗീതം- എം കെ അര്‍ജ്ജുനന്‍, രാജേഷ് ബാബു കെ ശൂരനാട്, എഡിറ്റര്‍- അമൃത് ലൂക്ക, ഗാനരചന- പി കെ ഗോപി, നജു ലീലാധര്‍, പി സി മുരളീധരന്‍, അഡ്വ ശ്രീ രജ്ഞിനി, സജിതാ മുരളീധരൻ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഗിരീഷ് നെല്ലിക്കുന്നുമ്മേല്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- പ്രശാന്ത് എന്‍ കാലിക്കട്ട്, സംഘട്ടനം- രാജേഷ് ബ്രൂസ്ലി, മേക്കപ്പ് അനൂപ് സാജു, ഡിസൈന്‍സ്- മനോജ്. പി ആർ ഒ- എം കെ ഷെജിൻ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...