സുദിപ്തോ സെന്നിന്റെ സംവിധാനത്തിൽ മെയ് 5ന് തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു ദി കേരള സ്റ്റോറീസ്. റിലീസിന് മുൻപേ വൻ വിവാദങ്ങളുണ്ടാക്കിയ ചിത്രത്തിന് തീയറ്ററിൽ നിന്ന് ഭേദപ്പെട്ട അഭിപ്രായങ്ങളും ലഭിക്കുന്നുണ്ട്. പ്രതിബന്ധങ്ങൾക്കിടയിലും ചിത്രം ബോക്‌സ് ഓഫീസിൽ മുന്നേറുകയാണ്. റിലീസ് ചെയ്ത് 5 ദിവസം കഴിയുമ്പോൾ ഇന്ത്യയിൽ 50 കോടി കടന്നിരിക്കുകയാണ് ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ. കഴിഞ്ഞ ദിവസം പശ്ചിമ ബം​ഗാൾ സർതക്കാർ ചിത്രം നിരോധിച്ചിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രം ആദ്യ ദിവസം 8.03 കോടി രൂപ നെറ്റ് കളക്ഷൻ ഇന്ത്യയിൽ നിന്ന് മാത്രം സ്വന്തമാക്കിയിരുന്നു. ഈ വർഷം പുറത്തിറങ്ങിയിട്ടുള്ള ബോളിവുഡ് ചിത്രങ്ങളിൽ ആദ്യ ദിന കളക്ഷനിൽ അഞ്ചാം സ്ഥാനത്താണ് ദി കേരള സ്റ്റോറീസ്. അഞ്ചാം ദിവസം കളക്ഷനിൽ 10 ശതമാനം വർധനവ് ഉണ്ടായതായാണ് റിപ്പോർട്ട്. 11 കോടി മെയ് 9ന് ചിത്രം സ്വന്തമാക്കിയെന്നാണ് റിപ്പോർട്ട്. ആകെ 57 കോടിയോളം ചിത്രം നേടിയതായാണ് റിപ്പോർട്ട്. 


Also Read: Kushi: എന്‍ റോജാ നീയെ... ഹിഷാമിന്റെ മനോഹരഗാനം; ആരാധകര്‍ക്ക് പിറന്നാള്‍ സമ്മാനമായി വിജയ് ദേവരകൊണ്ടയുടെ ഖുഷിയിലെ ഗാനം


 


അതേസമയം ചിത്രത്തിന് മധ്യപ്രദേശ്, ഉത്തർപ്രദേശ് സർക്കാരുകൾ നികുതി ഇളവ് പ്രഖ്യാപിച്ചിരുന്നു. മധ്യപ്രദേശിൽ മതപരിവർത്തനത്തിനെതിരെ സര്‍ക്കാര്‍ ഇതിനകം നിയമം ഉണ്ടാക്കിയിട്ടുണ്ട്. ഈ ചിത്രം ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനാൽ എല്ലാവരും ഈ സിനിമ കാണണം. മാതാപിതാക്കളും കുട്ടികളും പെൺമക്കളും ഇത് കാണണം. അതുകൊണ്ടാണ് മധ്യപ്രദേശ് സർക്കാർ  'ദ്  കേരള സ്റ്റോറി' സിനിമയ്ക്ക് നികുതിയിളവ് നൽകുന്നത്", ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു.


അതേസമയം, വിദ്വേഷത്തിന്‍റെയും അക്രമത്തിന്‍റെയും അനിഷ്ടസംഭവങ്ങൾ ഒഴിവാക്കുന്നതിനായാണ് സംസ്ഥാനത്ത് ചിത്രം നിരോധിച്ചതെന്ന് മമത ബാനർജി വ്യക്തമാക്കിയിരുന്നു. കൂടാതെ നിരോധനം ലംഘിച്ച് ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ കര്‍ശന നടപടി സ്വീകരിയ്ക്കുമെന്നും മമത വ്യക്തമാക്കി. ദക്ഷിണേന്ത്യൻ സംസ്ഥാനമായ കേരളത്തെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള വികലമായ ചിത്രമാണ് 'ദ് കേരള സ്റ്റോറി' എന്നാൽ 'ദ് കശ്മീർ ഫയൽസ്' സമൂഹത്തിലെ ഒരു വിഭാഗത്തെ അപമാനിക്കാനാണ് നിർമ്മിച്ചതെന്ന് മമത ബാനർജി ആരോപിച്ചിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.