The Lord of The Rings: The Rings of Power -2, Official Teaser: പവർ പാക്ക്ഡ്... ലോർഡ് ഓഫ് ദി റിംഗ്സ്: റിംഗ്സ് ഓഫ് പവർ സീസൺ 2 ടീസർ പുറത്ത്
The Lord of The Rings: The Rings of Power Season 2 - Official Teaser: 2024 ഓഗസ്റ്റ് 29 ന് ആണ് ലോഡ് ഓഫ് ദി റിംഗ്സ് സീസൺ 2 ആമസോണിൽ സ്ട്രീം ചെയ്ത് തുടങ്ങുക
ആമസോൺ സ്റ്റുഡിയോയിൽ നിന്ന് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ദ ലോർഡ് ഓഫ് ദി റിംഗ്സ്: ദി റിംഗ്സ് ഓഫ് പവർ’ (The Lord of the Rings: The Rings of Power) ടെലിവിഷൻ പരമ്പരയുടെ സീസൺ 2 ടീസർ പുറത്തിറങ്ങി. പ്രൈം വീഡിയോയുടെ ഏറ്റവും മികച്ച ഒറിജിനൽ ഷോകളിൽ ഒന്നായി ഉയർന്നുവന്നതാണ് ലോർഡ് ഓഫ് ദി റിംഗ്സ് ആദ്യ സീസൺ. ലോകമെമ്പാടുമുള്ള പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് ഇതിനെ സ്വാഗതം ചെയ്തത്. അന്തർദേശീയ അംഗീകാരങ്ങളും പരമ്പരയെ തേടി വന്നു. 100 ദശലക്ഷത്തിലധികം ആളുകാണ് ആദ്യ സീസൺ കണ്ടത്.
ലോഡ് ഓഫ് ദി റിംഗ്സ് സീസൺ 2, 2024 ഓഗസ്റ്റ് 29 ന് ആണ് സ്ട്രീമിങ് തുടങ്ങുന്നത്. 240-ലധികം രാജ്യങ്ങളിൽ സീരീസ് സ്ട്രീം ചെയ്യുന്നുണ്ട്. പ്രാദേശിക ഭാഷകളിൽ ഉൾപ്പെടെ സ്ട്രീമിങ് ഉണ്ടാകും എന്നാണ് വിവരം. ലോകത്തിലെ ഏറ്റവും വലിയ ലിറ്റററി വില്ലന്മാരിൽ ഒരാളായ സൗരോണിൻ്റെ റോളിൽ ചാർലി വിക്കേഴ്‌സ് എത്തുന്നുണ്ട്. പുതിയ രൂപത്തിലുള്ള ചാർളി വിക്കേഴ്‌സിൻ്റെ തിരിച്ചുവരവ് ഫീച്ചർ ചെയ്യുന്ന പുതിയ സീസണിന്റെ കീ ആർട്ടും പ്രൈം വീഡിയോസ് പുറത്തിറക്കിയിട്ടുണ്ട്.
ഒരു സമ്പൂർണ ആക്ഷൻ പാക്ക്ഡ് ട്രെയ്ലർ ആണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. ഗാലഡ്രിയൽ, എൽറോണ്ട്, പ്രിൻസ് ഡ്യൂറിൻ IV, അരോണ്ടിർ, സെലിബ്രിംബോർ എന്നിവരുൾപ്പെടെ ആരാധകരുടെ പ്രിയപ്പെട്ട നിരവധി കഥാപാത്രങ്ങളുടെ തിരിച്ചുവരവ് വിളംബരം ചെയ്യുന്നതാണ് ട്രെയ്ലർ. ലോർഡ് ഓഫ് ദ റിംഗ്സ്: ദി റിംഗ്സ് ഓഫ് പവർ സീസൺ രണ്ട് ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിൽ പ്രൈം വീഡിയോയിൽ മാത്രം ലഭ്യമാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy