ന്യൂഡൽഹി: തെന്നിന്ത്യൻ നടി രശ്മിക മന്ദാനയുടെ ഡീപ്പ് ഫേക്ക് വീഡിയോ നിർമ്മിച്ച കേസിലെ മുഖ്യ പ്രതിയെ അറസ്റ്റ് ചെയതു. ഡൽഹി പൊലീസിന്റെ നേതൃത്വത്തിലുള്ള സംഘം ആന്ധപ്രദേശിൽ നിന്നും പ്രതിയെ പിടികൂടിയതായി ഇൻ്‍റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക്ക് ഓപ്പറേഷൻസ്(ഐ. എഫ്. എസ്. ഒ) വിഭാ​ഗം ഡിസിപി ഹേമന്ദ് തിവാരി അറിയിച്ചു. ലിഫ്റ്റിലേക്ക് ഓടിക്കയറുന്ന രീതിയിൽ കഴിഞ്ഞ നവംബറിലാണ് രശ്മികയുടെ ഡീപ്പ് ഫേക്ക് വീഡിയോ സോഷ്യൽ  മീഡിയയിൽ വ്യാപകമായി പ്രചരിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വീഡിയോ വൈറലായതിന് പിന്നാലെ ഡൽഹി പൊലീസ് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 465, 469, ഐടി നിയമത്തിലെ 66(സി), 66(ഇ) എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു. എഐയുടെ പിൻബലത്തോടെ നിർമ്മിക്കപ്പെട്ട ഡീപ്പ് ഫേക്ക് വീഡിയോ ആണെന്ന് വീഡിയോ പ്രചരിച്ചതിന് പിന്നാലെ തന്നെ സ്ഥിതീകരിച്ചിരുന്നു. ബ്രിട്ടീഷ് ഇന്ത്യൻ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ സാറാ പട്ടേലിന്റെ വിഡിയോ ഉപയോ​ഗിച്ചാണ് ഇത് നിർമ്മിക്കപ്പെട്ടതെന്നും തെളിഞ്ഞു.


ALSO READ: സാരിയിൽ ക്യൂട്ടായി ദീപ്തി സതി; പുത്തൻ ചിത്രങ്ങൾ കാണാം


സംഭവം ചർച്ചയായതോടെ അമിതാഭ് ബച്ചൻ അടക്കമുള്ള നടന്മാർ രശ്മികയ്ക്ക് പിന്തുണയുമായി രം​ഗത്തെത്തി. ഡീപ്പ് ഫേക്കിനെക്കുറിച്ച് സോഷ്യൽ മീഡിയ കമ്പനികൾക്ക് കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്ര ശേഖർ മുന്നറിയിപ്പും നൽകി. വീഡിയോ പങ്കുവെച്ചവർ ഉൾപ്പടെ നിരവധി പേരെ കേസുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്തിരുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.