ഒരു തലമുറയെ ഹരം കൊള്ളിച്ച ആക്ഷൻ സ്റ്റാർ ആയിരുന്നു മലയാളത്തിന്റെ സ്വന്തം ബാബു ആന്റണി. ഇപ്പോഴിതാ ഡിഎൻഎ എന്ന ടി എസ് സുരേഷ് ബാബു ചിത്രത്തിന്റെ എറണാകുളത്തെ തീയറ്റർ വിസിറ്റിനിടെ ബാബു ആന്റണിയെ കണ്ട ആരാധിക ആശ്ചര്യചകിതയായി. സിനിമ കാണാൻ വന്ന മദ്ധ്യവയസ്കയായ ഒരു സ്ത്രീയാണ് ബാബു ആന്റണിയെ കണ്ട് ആശ്ചര്യപ്പെട്ടത്. തുടർന്ന് "ഹായ് ബാബു ആന്റണി!" എന്നു വിളിച്ച് താരത്തിനടുത്തേക്ക് ചെന്ന ആരാധിക കൂടെ ഫോട്ടോ എടുക്കാൻ സമ്മതം ചോദിക്കുകയും തുടർന്ന് ഫോട്ടോ എടുക്കുകയും ചെയ്തു. തന്റെ ഇഷ്ട താരത്തെ സ്ക്രീനിലും അതുപോലെ തന്നെ നേരിട്ടും കാണാൻ കഴിഞ്ഞതിന്റെ ത്രില്ലിലായിരുന്നു ആരാധിക.


COMMERCIAL BREAK
SCROLL TO CONTINUE READING

അഷ്കർ സൗദാൻ നായക വേഷത്തിലെത്തുന്ന ചിത്രത്തിൽ ഡിസിപി രാജാ മുഹമ്മദ്‌ എന്ന കഥാപാത്രത്തെയാണ് ബാബു ആന്റണി അവതരിപ്പിക്കുന്നത്. ഈ വെള്ളിയാഴ്ച റിലീസ് ചെയ്ത് മികച്ച കളക്ഷനോടെ മുന്നേറുന്ന ഡിഎൻഎ മലയാളത്തിലെ എക്കാലത്തെയും മികച്ച ത്രില്ലറുകളിൽ ഒന്നാണെന്നാണ് പരക്കെയുള്ള പ്രേക്ഷകാഭിപ്രായം. കോട്ടയം കുഞ്ഞച്ചൻ, കിഴക്കൻ പത്രോസ്, പ്രായിക്കര പാപ്പാൻ, കന്യാകുമാരി എക്സ്പ്രസ്സ്‌, ഉപ്പുകണ്ടം ബ്രദേർസ്, മാന്യന്മാർ, സ്റ്റാൻലിൻ ശിവദാസ്, പാളയം തുടങ്ങി ഒട്ടനവധി ഹിറ്റ്‌ സിനിമകൾ മലയാളത്തിന് സമ്മാനിച്ച പ്രിയ സംവിധായകൻ ടി.എസ്. സുരേഷ് ബാബു ഒരിടവേളക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡിഎൻഎ. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി.അബ്ദുൾ നാസ്സറാണ് ഡിഎൻഎ നിർമ്മിച്ചിരിക്കുന്നത്. എ.കെ. സന്തോഷിൻ്റെ തിരക്കഥയിൽ പൂർണ്ണമായും, ഇൻവസ്റ്റിഗേറ്റീവ്- ആക്ഷൻ-മൂഡിലുള്ള ഈ ചിത്രത്തിൽ മലയാളത്തിലെ മികച്ച ടെക്നീഷ്യൻസും അണിനിരക്കുന്നുണ്ട്. ആക്ഷൻ രംഗങ്ങൾ ഈ ചിത്രത്തിൻ്റെ ഏറെ ആകർഷകമായ ഒരു ഘടകമാണ്. 


ALSO READ: സുരാജിന്റെ 'എക്സ്ട്രാ ഡീസന്റ്' ഒരുങ്ങുന്നു; ഫസ്റ്റ് ലുക്കെത്തി


റായ് ലക്ഷ്മി, റിയാസ് ഖാൻ, അജു വർഗീസ്, രൺജി പണിക്കർ, ഇർഷാദ്, രവീന്ദ്രൻ, ഹന്നാ റെജി കോശി, ഇനിയ, ഗൗരിനന്ദ, സ്വാസിക, സലീമ, സീത, ശിവാനി, സജ്നാ (ബിഗ്‌ ബോസ്), അഞ്ജലി അമീർ, ഇടവേള ബാബു, സുധീർ (ഡ്രാക്കുള ഫെയിം), കോട്ടയം നസീർ, പത്മരാജ് രതീഷ്, സെന്തിൽ കൃഷ്ണ, കൈലാഷ്, കുഞ്ചൻ, രാജാ സാഹിബ്, മജീദ്, ബാദുഷ, ജോൺ കൈപ്പള്ളിൽ, രഞ്ജു ചാലക്കുടി, രാഹുൽ, രവി വെങ്കിട്ടരാമൻ, ശിവൻ ശ്രീനിവാസൻ തുടങ്ങിയമറ്റു താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 


ഛായാഗ്രഹണം: രവിചന്ദ്രൻ, എഡിറ്റർ: ജോൺ കുട്ടി, പ്രൊഡക്ഷൻ കൺട്രോളർ: അനീഷ് പെരുമ്പിലാവ്, ആർട്ട് ഡയറക്ടർ: ശ്യാം കാർത്തികേയൻ, പ്രൊഡക്ഷൻ ഇൻചാർജ്: റിനി അനിൽ കുമാർ, വിതരണം: സെഞ്ച്വറി, ഗാനരചന: സുകന്യ (സിനിമാ താരം), സംഗീതം: ശരത്, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനിൽ മേടയിൽ, സൗണ്ട് ഫൈനൽ മിക്സ്: എം.ആർ.രാജാകൃഷ്ണൻ , പശ്ചാത്തലസംഗീതം: പ്രകാശ് അലക്‌സ്, സംഘട്ടനം: സ്റ്റണ്ട് സിൽവ, കനൽ കണ്ണൻ, പഴനി രാജ്, റൺ രവി, നൃത്തസംവിധാനം: രാകേഷ് പട്ടേൽ (മുംബൈ), വസ്ത്രാലങ്കാരം: നാഗരാജൻ വേളി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ജസ്റ്റിൻ കൊല്ലം, അസോസിയേറ്റ് ഡയറക്ടർ: വൈശാഖ് നന്ദിലത്തിൽ, അസിസ്റ്റന്റ്‌ ഡയറക്ടർമാർ: സ്വപ്ന മോഹൻ, ഷംനാദ് കലഞ്ഞൂർ, വിമൽ കുമാർ എം.വി, സജാദ് കൊടുങ്ങല്ലൂർ, ടോജി ഫ്രാൻസിസ്, സൗണ്ട് എഫക്റ്റ്സ്: രാജേഷ്‌ പി എം, വിഎഫ്എക്സ്: മഹേഷ്‌ കേശവ് (മൂവി ലാൻഡ്‌), സ്റ്റിൽസ്: ശാലു പേയാട്, പിആർഒ: വാഴൂർ ജോസ്, അജയ് തുണ്ടത്തിൽ, ആതിര ദിൽജിത്ത്, പബ്ലിസിറ്റി ഡിസൈൻ: അനന്തു എസ് കുമാർ, യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ്: അനൂപ്‌ സുന്ദരൻ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.