ഉലകനായകൻ കമൽഹാസനെ നായകനാക്കി ശങ്കർ സംവിധാനം നിർവഹിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം 'ഇന്ത്യൻ 2'വിന്റെ ഷൂട്ടിംഗ് പൂർത്തിയായി. പോസ്റ്റ് പ്രൊഡക്ഷൻ പുരോ​ഗമിക്കുന്ന ചിത്രം ജൂണിൽ റിലീസിനെത്തും. ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്‌കരൻ, റെഡ് ജെയന്റ് മൂവീസ് നിർമ്മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം സേനാപതിയായ് അഴിമതിക്കെതിരെ ഒറ്റയാൾ പോരാട്ടം നടത്തിയ കമൽഹാസന്റെ 'ഇന്ത്യൻ' എന്ന ചിത്രത്തിന്റെ തുടർച്ചയാണ്. ആകർഷകമായ ആഖ്യാനത്തിലൂടെ പ്രേക്ഷകരെ കൂടുതൽ ആകർഷിക്കുമെന്ന് 'ഇന്ത്യൻ 2' അവകാശപ്പെടുന്നു. ജൂണിൽ ആഗോള റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ പവർ-പാക്ക്ഡ് ട്രെയിലർ മെയ് അവസാനത്തോടെ പുറത്തുവിടാനാണ്  ടീം ലക്ഷ്യമിടുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഭാവനകളെ ഉണർത്തികൊണ്ട് 'ഇന്ത്യൻ 2'വിലൂടെ 'സീറോ ടോളറൻസ്' എന്ന ടാഗ്‌ലൈൻ സംഭരിക്കുന്നതിനായുള്ള കാത്തിരിപ്പ് വർദ്ധിപ്പിക്കുകയാണ് കമൽഹാസൻ്റെ സേനാപതി. എസ് ജെ സൂര്യ, പ്രിയ ഭവാനി ശങ്കർ, കാജൽ അഗർവാൾ, സിദ്ധാർത്ഥ്, രാകുൽ പ്രീത് സിംഗ്, വിവേക്, കാളിദാസ് ജയറാം, ഗുൽഷൻ ഗ്രോവർ, സമുദ്രക്കനി,  ബോബി സിംഹ, ബ്രഹ്മാനന്ദം, സക്കീർ ഹുസൈൻ, പിയൂഷ് മിശ്ര, ഗുരു സോമസുന്ദരം, ഡൽഹി ഗണേഷ്, ജയപ്രകാഷ്, മനോബാല, അശ്വിനി തങ്കരാജ് തുടങ്ങി അഭിനേതാക്കളുടെ ഒരു മികച്ച നിര തന്നെ ചിത്രത്തിലുണ്ട്. ബി. ജയമോഹൻ, കബിലൻ വൈരമുത്തു, ലക്ഷ്മി ശരവണ കുമാർ തുടങ്ങിയ എഴുത്തുകാരുമായ് ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ശങ്കർ തയ്യാറാക്കിയത്. കഥ സംവിധായകന്റെതാണ്. 


ALSO READ: തൃശ്ശൂർ പൂരത്തിന് 'പഞ്ചവത്സര പദ്ധതി'; സിജു വിൽസൺ ചിത്രം തിയേറ്ററുകളിലേക്ക്


അനിരുദ്ധ് രവിചന്ദറിൻ്റെ സംഗീത മികവ്, രവി വർമ്മൻൻ്റെ ആകർഷകമായ ഛായാഗ്രഹണം, ശ്രീകർ പ്രസാദിൻ്റെ സമർത്ഥമായ എഡിറ്റിംഗ് എന്നിവയാൽ ഇതുവരെ ഇല്ലാത്ത ഒരു സിനിമാറ്റിക് അനുഭവമാണ് 'ഇന്ത്യൻ 2' വാഗ്ദാനം ചെയ്യുന്നത്. സിനിമകളോടുള്ള അഭിനിവേശത്തിന് പേരുകേട്ട വ്യക്തിയാണ് സുബാസ്‌കരൻ അല്ലിരാജ. ആവേശകരവുമായ എൻ്റർടെയ്‌നറുകൾ ബിഗ് സ്‌ക്രീനിലൂടെ നൽകി ആളുകളെ കൈകാര്യം ചെയ്യുന്ന അദ്ദേഹത്തിന്റെ തമിഴ് ചിത്രം 'ഇന്ത്യൻ 2' തെലുങ്കിൽ 'ഭാരതീയുഡു 2', ഹിന്ദിയിൽ 'ഹിന്ദുസ്ഥാനി 2' എന്നീ പേരുകളിൽ റിലീസ് ചെയ്യും.


എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: സുന്ദര്‌ രാജ്, ലൈക്ക പ്രൊഡക്ഷൻസ് ഹെഡ്: ജികെഎം തമിഴ് കുമാരൻ, റെഡ് ജയൻ്റ് മൂവീസ്: എം ഷെൻബാഗമൂർത്തി, പ്രൊഡക്ഷൻ ഡിസൈനർ: ടി മുത്തുരാജ്, സംഭാഷണം: ഹനുമാൻ ചൗധരി, ഗാനരചന: ശ്രീമണി, സൗണ്ട് ഡിസൈനർ: കുനാൽ രാജൻ, വിഎഫ്എക്സ് സൂപ്പർവൈസർ: വി ശ്രീനിവാസ് മോഹൻ, മേക്കപ്പ്: ലെജസി ഇഫക്‌ട്‌സ്, വാൻസ് ഹാർട്ട്‌വെൽ, പട്ടണം റഷീദ്, വസ്ത്രാലങ്കാരം: റോക്കി, ഗാവിൻ മിഗുവൽ, അമൃത റാം, എസ് ബി സതീശൻ, പല്ലവി സിംഗ്, വി സായ്, പബ്ലിസിറ്റി ഡിസൈനർ: കബിലൻ ചെല്ലയ്യ, കോറിയോഗ്രാഫർ: ബോസ്കോ സീസർ, ബാബ ബാസ്കർ, ആക്ഷൻ: അൻബരിവ്, റമസാൻ ബുലട്ട്, അനൽ അരസു, പീറ്റർ ഹെയ്ൻ, സ്റ്റണ്ട് സിൽവ, പിആർഒ: ശബരി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.