Panjavalsara Padhathi Movie: തൃശ്ശൂർ പൂരത്തിന് 'പഞ്ചവത്സര പദ്ധതി'; സിജു വിൽസൺ ചിത്രം തിയേറ്ററുകളിലേക്ക്

Panjavalsara Padhathi Movie Release date: പി.ജി.പ്രേംലാൽ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.  

Written by - Zee Malayalam News Desk | Last Updated : Apr 19, 2024, 07:59 PM IST
  • ഏപ്രിൽ 26ന് ചിത്രി തിയേറ്ററിൽ പ്രദർശനത്തിന് എത്തും.
  • ഷാൻ റഹ്മാനാണ് ചിത്രത്തിന്റെ സംഗീതം.
  • കെജി അനിൽ കുമാറാണ് നിർമ്മാണം.
Panjavalsara Padhathi Movie: തൃശ്ശൂർ പൂരത്തിന് 'പഞ്ചവത്സര പദ്ധതി'; സിജു വിൽസൺ ചിത്രം തിയേറ്ററുകളിലേക്ക്

പ്രസിദ്ധമായ തൃശൂർ പൂരത്തോടനുബന്ധിച്ച്  " പഞ്ചവത്സര പദ്ധതി "എന്ന ചിത്രത്തിന്റെ സ്പെഷ്യൽ പോസ്റ്റർ റിലീസ് ചെയ്തു. പ്രശസ്ത യുവനടൻ  സിജു വിൽസനെ നായകനാക്കി പി.ജി.പ്രേംലാൽ സംവിധാനം ചെയ്യുന്ന "പഞ്ചവത്സര പദ്ധതി " ഏപ്രിൽ ഇരുപത്തിയാറിന് പ്രദർശനത്തിനെത്തുന്നു. 

പുതുമുഖം  കൃഷ്ണേന്ദു എ.മേനോൻ നായികയാവുന്ന ഈ ചിത്രത്തിൽ പിപി കുഞ്ഞികൃഷ്ണൻ, സുധീഷ്,ചെമ്പിൽ അശോകൻ, ബിനോയ് നമ്പാല,ഹരീഷ് പേങ്ങൻ,സിബി തോമസ്,ജിബിൻ ഗോപിനാഥ്,നിഷാ സാരംഗ്,മുത്തുമണി,ആര്യ സലീം,ജോളി ചിറയത്ത്, ലാലി പി എം തുടങ്ങിയവ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.

ALSO READ: കുടുകുടെ ചിരിപ്പിക്കാൻ പൃഥ്വിയും ബേസിലും: ഗുരുവായൂരമ്പല നടയിൽ ടീസർ പുറത്ത്

കിച്ചാപ്പൂസ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ കെ ജി അനിൽകുമാർ നിർമ്മിക്കുന്ന "പഞ്ചവത്സര പദ്ധതി"യുടെ തിരക്കഥ സംഭാഷണം സജീവ് പാഴൂർ എഴുതുന്നു. ആൽബിഛായാഗ്രഹണം നിർവ്വഹിക്കുന്നു. റഫീഖ് അഹമ്മദ്, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എന്നിവർ എഴുതിയ വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം പകരുന്നു.

എഡിറ്റിംഗ്-കിരൺ ദാസ്. പ്രൊഡക്ഷൻ കൺട്രോളർ-ജിനു പി കെ,കല-ത്യാഗു തവന്നൂർ, മേക്കപ്പ്-രഞ്ജിത് മണലിപ്പറമ്പിൽ, വസ്ത്രാലങ്കാരം-വീണ സ്യമന്തക്,സ്റ്റിൽസ്- ജെസ്റ്റിൻ ജെയിംസ്, പോസ്റ്റർ ഡിസൈൻ- ആന്റണി സ്റ്റീഫൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-എ കെ രജിലേഷ്, ആക്ഷൻ- മാഫിയ ശശി.സൗണ്ട് ഡിസൈൻ-ജിതിൻ ജോസഫ്, സൗണ്ട് മിക്സിംഗ്-സിനോയ് ജോസഫ്,വിഎഫ്എക്സ്-അമൽ,ഷിമോൻ എൻ എക്സ്, ഫിനാൻസ് കൺട്രോളർ -ധനേഷ് നടുവള്ളിയിൽ പി ആർ ഒ-എ എസ് ദിനേശ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News