ലോകേഷ് കനകരാജിന്‍റെ സംവിധാനത്തിൽ കമൽഹാസൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച വിക്രം ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. ചിത്രം വൻ വിജയമായതിന്‍റെ സന്തോഷത്തില്‍ ചിത്രത്തിലെ അണിയറ പ്രവർത്തകർക്ക് സമ്മാനങ്ങൾ വാരിക്കോരി നൽകുകയാണ് ചിത്രത്തിലെ നായകനും നിർമ്മാതാവുമായ കമൽ ഹാസൻ. ചിത്രത്തിൽ അതിധി വേഷത്തിലെത്തിയ സൂര്യക്ക് റോളക്സ് വാച്ചാണ് കമൽ സമ്മാനമായി നൽകിയത്. കമലിന്‍റെ കടുത്ത ആരാധകൻ കൂടിയായ സൂര്യ തന്നെയാണ് ഈ കാര്യം സാമൂഹിക മാധ്യമങ്ങൾ വഴി പങ്ക് വച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സൂര്യക്ക് റോളക്സ് വാച്ച് സമ്മാനിച്ച ചിത്രങ്ങൾ കാണുമ്പോൾ വർഷങ്ങൾക്ക് മുൻപ് കമൽ ഹാസൻ തന്‍റെ ആരാധകനായ മറ്റൊരു താരത്തിന് ഒരു റിസ്റ്റ് വാച്ച് സമ്മാനമായി നൽകിയതാകും പലരുടെയും മനസ്സിലേക്ക് കടന്ന് വരുന്നത്. 22 വർഷങ്ങൾക്ക് മുൻപായിരുന്നു ആ സംഭവം. കമൽ ഹാസൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഹേയ് റാം എന്ന ചിത്രത്തിൽ അഭിനയിച്ച ബോളീവുഡിലെ കിംഗ് ഖാൻ ഷാരൂഖ് ഖാനാണ് അദ്ദേഹം റിസ്റ്റ് വാച്ച് സമ്മാനിച്ചത്. വർഷങ്ങൾക്ക് മുൻപ് കളേഴ്സ് സിനിപ്ലെക്സിന് നൽകിയ ഒരു അഭിമുഖത്തിലാണ് കമൽ ഇക്കാര്യം വെളിപ്പെടുത്തിയത്. 

Read Also: Sanju Samson : "ഏറ്റവും വിലയേറിയ സമ്മാനങ്ങളിൽ ഒന്ന്"; ജോണി ആന്റണിക്ക് ജേഴ്‌സി നൽകി സഞ്ജു സാംസൺ


താരത്തിന്‍റെ വാക്കുകൾ ഇങ്ങനെ, 'ഇനി ഞാൻ പറയുന്ന കാര്യം  ആരും വിശ്വസിക്കില്ല, ഇതൊരു കഥയാണെന്ന് നിങ്ങൾ കരുതും. ഒരു റിസ്റ്റു വാച്ചു മാത്രം പ്രതിഫലം മേടിച്ച് സിനിമയിൽ അഭിനയിച്ച നടന്‍റെ കഥ. ഒരുപാട് തവണ അഭിമുഖങ്ങളിൽ അദ്ദേഹം പറഞ്ഞിട്ടുണ്ട് എന്‍റെ സിനിമയുടെ ഭാഗമാകാൻ ആഗ്രഹമുണ്ടെന്ന്. അവസാനം ഞാൻ സംവിധാനം ചെയ്ത ചിത്രത്തിൽ സുപ്രധാനമായ ഒരു വേഷം അവതരിപ്പിക്കാൻ അദ്ദേഹത്തെ ഞാൻ ക്ഷണിച്ചു. ഒരുപാട് തിരക്കുകൾക്കിടയിലും അതെല്ലാം മാറ്റിവച്ച് അദ്ദേഹം എന്‍റെ ചിത്രത്തിൽ അഭിനയിച്ചു. 


ചിത്രത്തിന്‍റെ നിർമ്മാതാവും ഞാൻ തന്നെയായിരുന്നു. പല കാരണങ്ങൾ കൊണ്ടും ചിത്രത്തിന്‍റെ ബജറ്റ് പ്രതീക്ഷിച്ചതിലും അധികമായിപ്പോയി. എന്നിട്ടും ഒരിക്കൽപ്പോലും അദ്ദേഹം എന്നോട് പ്രതിഫലം ആവശ്യപ്പെട്ടിരുന്നില്ല. ഞാൻ അദ്ദേഹത്തോട് പല തവണ അതിനെക്കുറിച്ച് സൂചിപ്പിച്ചപ്പോഴും അദ്ദേഹം എന്നോട് പറഞ്ഞത് വോ രഹനേ ദോ എന്നായിരുന്നു. അങ്ങനെ പ്രതിഫലം വാങ്ങാതെ അദ്ദേഹം ആ സിനിമ ചെയ്തു. സിനിമ റിലീസ് ചെയ്തതിന് ശേഷം ഞാൻ അദ്ദേഹത്തിന് ഒരു റിസ്റ്റ് വാച്ച് സമ്മാനമായി നൽകി. ആ സിനിമയാണ് ഹേ റാം. നടന്‍റെ പേര് ഷാരൂഖ് ഖാൻ.'

 


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.