കമ്മാരസംഭവം എന്ന ചിത്രത്തിന് ശേഷം മുരളി ഗോപി - രതീഷ് അമ്പാട്ട് കൂട്ടുകെട്ടിൽ റിലീസായ "തീർപ്പ്" എന്ന സിനിമയുടെ ആദ്യ ഷോ കഴിയുമ്പോൾ ആവറേജ് റിപോർട്സാണ് ലഭിക്കുന്നതും ഒറ്റിറ്റി ചിത്രമായി അണിയറപ്രവർത്തകർ തന്നെ ഷൂട്ട് ചെയ്ത സിനിമ പിന്നീട് തിയേറ്ററുകളിലേക്ക് നൽകിയപ്പോൾ ഒറ്റിറ്റി റിലീസ് ചെയ്യേണ്ട സിനിമയായിരുന്നു എന്നുള്ള സ്വാഭാവികമായ പരാതി പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ഒഴിച്ച് നിർത്തിയാൽ സിനിമ എൻഗേജിങ് ആയൊരു അനുഭവം നൽകുന്നുണ്ട് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. 


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രകടനം കൊണ്ട് ഇന്ദ്രജിത്തും പ്രിഥ്വിരാജും സ്‌കോർ ചെയ്ത് തകർക്കുമെന്ന് പ്രതീക്ഷിച്ച ഇടത്ത് സൈജു കുറുപ്പിന്റെ പ്രകടനമാണ് പ്രേക്ഷകരെ ഞെട്ടിച്ചത്. ആദ്യ പകുതി ലാഗ് അടിപ്പിച്ച് കഥയിലോട്ട് പതുക്കെ പ്രേക്ഷകനെ കൊണ്ട് പോകാൻ ആവശ്യത്തിൽ കൂടുതൽ സമയം എടുക്കുന്നുണ്ട്. ആദ്യ പകുതി ഒന്ന് മുഷിപ്പിക്കുമെങ്കിലും രണ്ടാം പകുതി സിനിമ കഥയിലേക്ക് കൂടുതലായി തിരിയുന്നുണ്ട്. 


പൃഥ്വിരാജ്, ഇന്ദ്രജിത്, വിജയ് ബാബു എല്ലാവരും മികച്ച രീതിയിൽ പ്രകടനം കാഴ്ചവയ്ക്കുമ്പോഴും സൈജു കുറുപ്പിന്റെ പ്രകടനം ഏവരും എടുത്ത് സൂചിപ്പിക്കുന്നുണ്ട്. അത്യാവശ്യം സിറ്റുവേഷൻ കോമഡി കലർത്തി പ്രേക്ഷകരെ രസിപ്പിച്ചും ത്രില്ലടിപ്പിച്ചും ചിത്രം അവസാനിക്കുന്നുണ്ട്. കമ്മരസംഭവത്തിന് ശേഷം രതീഷ് അമ്പാട്ട് - മുരളി ഗോപി കൂട്ടുകെട്ടിൽ ഇറങ്ങുന്ന ചിത്രമായത് കൊണ്ട് തന്നെ പ്രതീക്ഷയോടെയാണ് ആരാധകർ തീർപ്പിനെ നോക്കിക്കണ്ടത്. സിനിമ പ്രേക്ഷകനെ സംതൃപ്തിപ്പെടുത്തുന്നുണ്ട് എന്നത് തന്നെയാണ് പ്രധാന പ്ലസ് പോയിന്റ്.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ