Theerppu Movie: ഇത് `അബ്ദുള്ള മരക്കാർ`; തീർപ്പിലെ പൃഥ്വിരാജിന്റെ ക്യാരക്ടർ പോസ്റ്ററെത്തി
ഓഗസ്റ്റ് 25നാണ് തീർപ്പ് തിയേറ്ററുകളിൽ റിലീസിനെത്തുന്നത്. `വിധിതീർപ്പിലും പകതീർപ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക്`, എന്ന ടാഗ്‍ലൈനോടെയാണ് ചിത്രം എത്തുന്നത്.
രതീഷ് അമ്പാട്ടിന്റെ തീർപ്പ് എന്ന ചിത്രത്തിലെ പൃഥ്വിരാജിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു. അബ്ദുള്ള മരക്കാർ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ഇന്ദ്രജിത്ത് സുകുമാരന്റെ ക്യാരക്ടർ പോസ്റ്റർ ആണ് ഏറ്റവും ആദ്യം അണിയറക്കാർ പുറത്തുവിട്ടത്. തുടർന്ന് മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളുടെയെല്ലാം ക്യാരക്ടർ പോസ്റ്ററുകൾ പുറത്തിറക്കി. ചിത്രത്തിന്റെ പുതിയൊരു പോസ്റ്ററും ഇന്ന് പുറത്തിറങ്ങിയിരുന്നു. മുരളി ഗോപിയുടേതാണ് തിരക്കഥ. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലർ ഏറെ ശ്രദ്ധ നേടിയിരുന്നു.
ഓഗസ്റ്റ് 25നാണ് തീർപ്പ് തിയേറ്ററുകളിൽ റിലീസിനെത്തുന്നത്. 'വിധിതീർപ്പിലും പകതീർപ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക്', എന്ന ടാഗ്‍ലൈനോടെയാണ് ചിത്രം എത്തുന്നത്. ഇന്ദ്രജിത്ത്, സൈജു കുറുപ്പ്, ഇഷ തല്‍വാര്‍, വിജയ് ബാബു, ഹന്ന റെജി കോശി, സിദ്ദിഖ്, മാമൂക്കോയ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്. ഫ്രൈഡെ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു, രതീഷ് അമ്പാട്ട്, മുരളി ഗോപി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
Also Read: Theerppu Movie: തീർപ്പ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നു; പുതിയ പോസ്റ്റർ പുറത്ത്
കമ്മാരസംഭവം എന്ന ചിത്രത്തിന് ശേഷം മുരളി ഗോപിയും രതീഷ് അമ്പാട്ടും ഒന്നിക്കുന്ന ചിത്രമാണ് തീർപ്പ്. സുനിൽ കെഎസ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. തീർപ്പിലെ ഗാനങ്ങൾ എഴുതിയിരിക്കുന്നതും സംഗീതം നൽകിയിരിക്കുന്നതും മുരളി ഗോപിയാണ്. പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദറും. ദീപു ജോസഫാണ് എഡിറ്റർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...