'ഓകെ ജാനു' എന്ന സിനിമയിലെ 'ദ ഹമ്മ സോംഗ്' ഇപ്പോഴും യൂട്യൂബിൽ തരംഗമാണ്. ഈ ഗാനം ഇപ്പോഴും ആളുകൾക്കിടയിൽ വളരെ പ്രചാരമാണ് മാത്രമല്ല ഇപ്പോഴും ഈ ഗാനം യുവാക്കൾക്ക് ഹരമാണ്.  ഈ ഗാനത്തിന് പുതിയ പുതിയ നൃത്ത ചുവടുകൾ ഉണ്ടാക്കുകയും ആ വീഡിയോ യുവാക്കൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇപ്പോഴിതാ ഇതേ ഗാനത്തിൽ ഒരു ദമ്പതികൾ വളരെ വ്യത്യസ്ത രീതിയിൽ അവതരിപ്പിച്ചിരിയ്ക്കുന്ന ഡാൻസ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയാണ്.  ഈ ജോഡികൾ നേരത്തെയും ബോളിവുഡ് ഗാനങ്ങൾക്ക് നൃത്തം ചെയ്ത് അവരുടെ വീഡിയോ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട് .  ഇവരുടെ നൃത്ത പ്രകടനം YouTube ൽ വളരെയധികം പ്രശംസ നേടുകയാണ്.  



സോഷ്യൽ മീഡിയ ഇപ്പോൾ ആളുകൾക്ക് പ്രിയപ്പെട്ട ഒരു മാധ്യമമായി മാറികൊണ്ടിരിക്കുകയാണ്. കാരണം ഇതിലൂടെ തങ്ങളുടെ കഴിവുകൾ ലോകമെമ്പാടും എത്തിക്കാൻ ഇവർക്ക് സാധിക്കുന്നു എന്നതുതന്നെ.  തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ കഴിയുന്ന ഒരു പ്ലാറ്റ്ഫോം ആയിട്ടാണ് യുവാക്കൾ ഇപ്പോൾ സോഷ്യൽ മീഡിയയെ കാണുന്നത് എന്നുതന്നെ പറയാം.