യാരടി നീ മോഹിനി എന്ന ചിത്രത്തിന്റെ സംവിധായകൻ മിത്രൻ ജവഹർ സംവിധാനം ചെയ്യുന്ന ചിത്രമാണ് തിരുചിത്രമ്പലം. ധനുഷ് ആണ് ചിത്രത്തിലെ നായകൻ. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളുടെ ക്യാരക്ടർ പോസ്റ്ററുകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തിറക്കിയിരുന്നു. നായകനായ ധനുഷിന്റെ ക്യാരക്ടർ വീഡിയോയും പുറത്തിറക്കി. ധനുഷ് സ്കൂട്ടറിൽ കമഴ്ന്ന് കിടക്കുന്ന ധനുഷ് പെട്ടെന്നൊരു ശബ്ദം കേൾക്കുമ്പോൾ ചാടി എഴുന്നേൽക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രകാശ് രാജ്, ഭാരതിരാജ, നിത്യ മേനോൻ, പ്രിയ ഭവാനി, രാശി ഖന്ന തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഈ കഥാപാത്രങ്ങളുടെ ക്യാരക്ടർ പോസ്റ്ററുകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തിറങ്ങിയിരുന്നു. ശോഭന കഥാപാത്രമായാണ് നിത്യ മേനോൻ എത്തുന്നത്. രഞ്ജനി, അനുഷ എന്നിങ്ങനെയാണ് പ്രിയ ഭവാനിയുടെയും രാശി ഖന്നയുടെയും കഥാപാത്രങ്ങളുടെ പേര്. ഇൻസ്പെക്ടർ നീലകണ്ഠൻ എന്ന കഥാപാത്രമായാണ് പ്രകാശ് രാജ് എത്തുന്നത്. 



 


Also Read: Thiruchitrambalam: 'ശോഭന'യായി നിത്യ മേനോൻ; ധനുഷിന്റെ തിരുചിത്രമ്പലത്തിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്


വര്‍ഷ ഭരത്, ശ്രേയസ് ശ്രീനിവാസൻ, മിത്രൻ ജവഹര്‍ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. 'യാരടി നീ മോഹനി' എന്ന ചിത്രത്തിന് ശേഷം ധനുഷും മിത്രൻ ജവഹറും ഒന്നിക്കുന്ന ചിത്രമാണ് തിരുചിത്രമ്പലം. കലാനിധി മാരൻ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. റെഡ് ജിയാന്റ് മൂവീസാണ് വിതരണം ചെയ്യുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. പ്രസന്ന ജി കെ ചിത്ര സംയോജനം, ഓം പ്രകാശ് ഛായാഗ്രാഹകനും. ചിത്രം ജൂലൈ ഒന്നിന് പ്രദർശനത്തിനെത്തുമെന്നാണ് റിപ്പോർട്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.