തിരുവനന്തപുരം: കേരള ചലചിത്ര മേളയുടെ വേദി പങ്കിടല്ലിനെ ചൊല്ലി വിവാദം കത്തുകയാണ്. നിലവിലെ കോവിഡ് സാഹചര്യത്തിൽ മേള നാല് വേദികളായി നടത്താൻ തീരുമാനിച്ച സംസ്ഥാന സർക്കാരിനെതിരെയും മേള നടത്തിപ്പുകാരായ ചലച്ചിത്ര അക്കാഡമിക്കെതിരെയും പല മേഖലകളിൽ നിന്നായി എതിർപ്പുകൾ വന്ന് തുടങ്ങിയിരുന്നു. മേളയെ തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് നിന്ന് പൂർണമായും മറ്റേതെങ്കിലും ജില്ലയിലേക്ക് മാറ്റാനുള്ള സർക്കാരിന്റെ നീക്കമാണെന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന ആരോപണം. ഈ വിഷയം രാഷ്ട്രീയമായി ഉപയോഗിക്കാൻ തുടങ്ങിയതോടെയാണ് ചർച്ച് മറ്റൊരു തലത്തിലേക്ക് തിരിഞ്ഞത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അതിനിടെയാണ് വേദി മാറ്റം തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന ചലചിത്ര മേളയുടെ അം​ഗീകാരം നഷ്ടപ്പെടുത്തുമെന്ന് അറിയിച്ചു കൊണ്ട് സംവിധാകയൻ ഡോ.ബിജു (Dr.Biju) രം​ഗത്തെത്തിയിരുന്നു. വേദി മാറ്റുന്നത് ഇൻ്റനാഷ്ണൽ ഫെഡറേഷൻ ഓഫ് ഫിലിം പ്രൊഡ്യുസേഴ്സ് അസോസിഷനിൽ നിന്ന് അം​ഗീകാരം നഷ്ടമാകുമെന്ന് ഡോ.ബിജു ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയച്ചു. ഫിയാപ്ഫിൻ്റെ അനുമതിയോടെയണോ സർക്കാരിന്റെയും ചലച്ചിത്ര അക്കാഡമിയുടെയും നീക്കമെന്ന് ബിജു പോസ്റ്റിലൂടെ ചോദിച്ചു.


ALSO READ: മോഹൻലാലിന്റെ 'മരക്കാർ അറബിക്കടലിന്റെ സിംഹം' റിലീസ് തിയതി പ്രഖ്യാപിച്ചു


എന്നാൽ ബിജുവിനുള്ള മറുപടിയുമായി അക്കാഡമി പ്രവർത്തകരും രംഗത്തെത്തിട്ടുണ്ട്. വേദി പങ്കിടുന്ന തീരുമാനം ഫിയാപ്ഫിൻ്റെ അനുമതിയോടൊണ് അക്കാഡമി വ്യക്തമാക്കി. നിലവിലെ സാഹചര്യം ഫിയാപ്ഫിനെ ബോധ്യപ്പെടുത്തിയെന്ന് അക്കാഡമി ഭാരവാഹികൾ അറിയിച്ചു. അതുകൊണ്ട് IFFK യുടെ അം​ഗീകാരം യാതൊര തരത്തിലും ബാധിക്കില്ലെന്ന് ഭാരവാഹികൾ ബോധ്യപ്പെടുത്തി. മേളയുടെ അം​ഗീകരാത്തെ കുറിച്ച് മേളയുടെ നടത്തിപ്പുകാരായ അക്കാഡമിക്ക് ഉത്തമ ബോധ്യമുണ്ടെന്നും, ഇങ്ങനെ ഒരു പ്രശ്നം അക്കാഡമി കാണതെ പോയോ എന്ന ചോദ്യം തന്നെ ബാലിശ്യമാണെന്ന് ഭാരവാഹികൾ പറഞ്ഞു.


ALSO READ: വിഗ്നേഷിനൊപ്പം പുതുവര്‍ഷത്തെ സ്വാഗതം ചെയ്ത് Nayanthara, പ്രണയ ജോഡികളുടെ ചിത്രം ഏറ്റെടുത്ത് ആരാധകർ


മേള നടത്താതിരിക്കുക അല്ലാത്തപക്ഷം കോവിഡ് പ്രൊട്ടോക്കൾ പ്രകാരം മേള (Film Festival) സംഘടിപ്പിക്കുകയെന്നാണ് ഫിയാപ്ഫിൻ്റെ നിർദേശം. വേദി പങ്കിടുന്നതും കോവിഡ് പ്രൊട്ടോക്കോളിൻ്റെ ഭാ​ഗമാണ്. കൂടുതൽ പേർ ഒരു സ്ഥലത്തേക്ക് കേന്ദ്രീകരിക്കാതെ നാല് ഭാ​ഗങ്ങളായി തിരിക്കുമ്പോൾ കോവിഡ് മുന്നിൽ കീഴടങ്ങാതെ എല്ലാവർക്കും മേളയിൽ പങ്കെടുക്കാൻ അവസരം ഒരുക്കുകയാണ് ഈ തീരുമാനത്തിൻ്റെ ലക്ഷ്യമെന്ന് അക്കാഡമി ഭാരവാഹികൾ വ്യക്തമാക്കി.


കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP


android Link - https://bit.ly/3b0IeqA


ios Link - https://apple.co/3hEw2hy