മഹേഷ് നാരായണന്റെ ഡ്രീം പ്രൊജക്ട് ആയിരുന്നു കമൽ ഹാസനെ നായകനാക്കി ഒരു ചിത്രം. വിക്രം എന്ന ചിത്രത്തിന്റെ വിജയത്തിന് പിന്നാലെയായിരുന്നു മഹേഷിന്റെ സിനിമാ പ്രഖ്യാപനം. എന്നാൽ അഭിപ്രായ ഭിന്നതകളെ തുടർന്ന് ഈ ചിത്രം ഉപേക്ഷിച്ചുവെന്ന തരത്തിൽ വാർത്ത വന്നിരുന്നു. ഇത് വ്യാജ വാർത്തയാണെന്ന് മഹേഷ് നാരായണൻ തന്നെ വ്യക്തമാക്കിയിരുന്നു. സിനിമ ഉപേക്ഷിച്ചിട്ടില്ലെന്നും അൽപം വൈകുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ചിത്രത്തിന്റെ തിരക്കഥയുടെ പണിപ്പുരയിലാണെന്നും കമൽ ഹാസൻ മറ്റ് സിനിമാ തിരക്കുകളിലായതിനാലാണ് വൈകുന്നതെന്നും മഹേഷ് നാരായണൻ പറ‍ഞ്ഞിരുന്നു. ‌


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ ഇപ്പോഴിതാ മഹേഷിന്റെ ഈ ഡ്രീം പ്രൊജക്ട് സംബന്ധിച്ചുള്ള ഒരു പുതിയ അപ്ഡേറ്റ് ആണ് പുറത്തുവരുന്നത്. കമലിനെ കേന്ദ്ര കഥാപാത്രമാക്കി ചെയ്യാനിരുന്ന ചിത്രത്തിൽ മമ്മൂട്ടി നായകനാകും എന്നതാണ് പുതിയ അപ്ഡേറ്റ്. ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം കുഞ്ചാക്കോ ബോബനും പ്രധാന വേഷത്തിലെത്തുമെന്നും റിപ്പോർട്ടുണ്ട്. സിനിമാ പ്രാന്തൻ എന്ന ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിന്റെ ഔദ്യോ​ഗിക സ്ഥിരീകരണം വന്നിട്ടില്ല. പൊളിറ്റിക്കൽ ത്രില്ലർ ആയി ഒരുങ്ങുന്ന ബി​ഗ് ബജറ്റ് ചിത്രമായിരിക്കും ഇത്. സൗത്ത് ഇന്ത്യയിലെ മറ്റൊരു സൂപ്പർ താരവും അതിഥി വേഷത്തിൽ ഉണ്ടാവും എന്നാണ് റിപ്പോർട്ട്.



‘ടേക്ക് ഓഫ്’, ‘സീ യൂ സൂണ്‍’, ‘മാലിക്’ എന്നീ മലയാള ചിത്രങ്ങളുടെ സംവിധായകനാണ് മഹേഷ് നാരായണന്‍. കമല്‍ ഹാസന്റെ ‘വിശ്വരൂപം’ എന്ന ചിത്രത്തിന്റെ രണ്ട് ഭാഗങ്ങളിലും മഹേഷ് ചിത്രസംയോജകനായി വർക്ക് ചെയ്തിട്ടുണ്ട്. സിനിമാ ആസ്വാദകരിൽ ആവേശം ഉണർ്തതിയ ഒരു പ്രഖ്യാപനമായിരുന്നു കമൽ ഹാസനും മഹേഷ് നാരായണനും ഒന്നിക്കാൻ പോകുന്നു എന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.