ഷറഫുദ്ദീൻ നായകനാകുന്ന തോൽവി എഫ്സിയുടെ ട്രെയിലർ റിലീസ് ചെയ്തു. വളരെ രസകരമായ, ചിരി നിറയ്ക്കുന്ന ട്രെയിലറാണ് പുറത്തുവിട്ടിരിക്കുന്നത്. പേര് പോലെ തന്നെ ഫുട്ബോളുമായും ബിസിനസുമായുമൊക്കെ ബന്ധപ്പെട്ടുള്ള ചിത്രമാണ് തോൽവി എഫ്സി എന്നാണ് സൂചന. ജോർജ് കോര സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് എബ്രഹാം ജോസഫാണ്. നേഷൻ വൈഡ്സ് പിക്ചേഴ്സിന്റെ ബാനറിലാണ് തോൽവി എഫ്സി നിർമ്മിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഷറഫുദ്ദീനൊപ്പം ജോണി ആന്റണി, ജോർജ് കോര, ആശ മഠത്തിൽ, മീനാക്ഷി രവീന്ദ്രൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സംവിധായകൻ ജോർജ് കോര തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും. ഡിജോ കുര്യൻ, പോൾ കറുകപ്പിള്ളിൽ, റോണിലാൽ ജെയിംസ്, മനു മട്ടമന, ജോസഫ് ചാക്കോ എന്നിവർ സഹനിർമ്മാതാക്കളാണ്. ശ്യാം പ്രകാശ് എംഎസ് ആണ് ഛായാ​ഗ്രഹണം നിർവഹിച്ചിരിക്കുന്നത്. വിഷ്ണു വർമ്മ, കാർത്തിക് കൃഷ്ണൻ, സിജിൻ തോമസ് എന്നിവരാണ് ​ഗാനങ്ങൾ തയാറാക്കിയിരിക്കുന്നത്. ലാൽ കൃഷ്ണയാണ് എഡിറ്റർ.



Nadikalil Sundari Yamuna Ott: യമുനയെ നിങ്ങൾ കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഇനി കാണാം; 'നദികളിൽ സുന്ദരി യമുന' ഒടിടിയിലെത്തി


തിയേറ്ററുകളിൽ വൻ വിജയം നേടിയ നദികളിൽ സുന്ദരി യമുന ഒടിടിയിലെത്തി. ധ്യാൻ ശ്രീനിവാസൻ, അജു വർ​ഗീസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്സ് പ്രമുഖ ഒ.ടി.ടി കമ്പനിയായ HR OTT-യാണ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം എച്ച് ആർ ഒടിടിയിൽ സ്ട്രീമിങ് തുടങ്ങി കഴിഞ്ഞു.


പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ 'വെള്ളം' സിനിമയിലെ യഥാര്‍ത്ഥ കഥാപാത്രമായ വാട്ടർമാൻ മുരളി അവതരിപ്പിച്ച ചിത്രമാണ് 'നദികളില്‍ സുന്ദരി യമുന'. സിനിമാറ്റിക്ക ഫിലിംസ് എൽ എൽ പിയുടെ ബാനറില്‍ വിലാസ് കുമാര്‍, സിമി മുരളി കുന്നുംപുറത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തത്  നവാഗതരായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളാറ എന്നിവര്‍ ചേര്‍ന്നാണ്. സെപ്റ്റംബര്‍ 15-ന് ചിത്രം തീയറ്ററുകളിലെത്തിയ ചിത്രം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ക്രെസന്റ് റിലീസ് ത്രൂ സിനിമാറ്റിക്ക ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിച്ചത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.