Thrayam:  അജിത് വിനായക ഫിലിംസിന്‍റെ ബാനറിൽ വിനായക അജിത്ത് നിർമിച്ച് സഞ്ജിത്ത് ചന്ദ്രസേനൻ സംവിധാനം ചെയുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ത്രയം'. മലയാളത്തിൽ നിയോ-നോയർ ജോണറിൽ വരുന്ന വേറിട്ട ഈ ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. 


COMMERCIAL BREAK
SCROLL TO CONTINUE READING

'ആമ്പലേ നീലാംബലേ' എന്ന് തുടങ്ങുന്ന ഗാനം സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് അരുൺ മുരളീധരൻ ആണ്. കെ എസ് ഹരിശങ്കർ ആലപിച്ച ഈ മനോഹരമായ റൊമാൻറിക്  ഗാനത്തിന് മനു മഞ്ജിത് ആണ് വരികൾ രചിച്ചിരിക്കുന്നത്. 


Also Read:  Nigoodam: നിഗൂഢമായ ഒരു യാത്രയുടെ കഥയുമായി മൂന്ന് നവാഗതര്‍ 


അനുഗ്രഹീതൻ ആന്‍റണി എന്ന ചിത്രത്തിനായി അരുൺ മുരളീധരൻ ഒരുക്കി കേരളക്കരയാകെ വൻ തരംഗം തന്നെ സൃഷ്ടിച്ച് യൂട്യൂബിൽ മൂന്നര കോടിയിലധികം ജനങ്ങൾ ഇതിനോടകം കണ്ടുകഴിഞ്ഞ 'മുല്ലെ മുല്ലെ' എന്ന ജനപ്രിയ ഗാനത്തിന് ശേഷം വീണ്ടും അരുൺ മുരളീധരൻ-ഹരിശങ്കർ കൂട്ടുകെട്ട് ഒന്നിക്കുന്ന മറ്റൊരു മെലഡി ഗാനം എന്ന പ്രത്യേകതയും ഈ ഗാനത്തിന് ഉണ്ട്.
 
യുവതാരങ്ങളുടെ ഒരു വലിയ  നിര തന്നെ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. സണ്ണി വെയിൻ, ധ്യാൻ ശ്രീനിവാസ്, നിരഞ്ച് മണിയൻപിള്ള രാജു, അജു വർഗീസ്, നിരഞ്ജന അനൂപ് എന്നിവർ ചിത്രത്തിൽ കേന്ദ്ര കഥപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. 


തിരക്കേറിയ നഗരത്തിൽ ഒരു ദിവസത്തിനുള്ളിൽ ഒരു കൂട്ടം യുവാക്കളുടെ ജീവിതങ്ങളിലൂടെ ബന്ധിക്കപ്പെട്ടുകിടക്കുന്ന സംഘർഷഭരിതമായ മുഹൂർത്തങ്ങൾ ആണ് ചിത്രത്തിന്‍റെ ഇതിവൃത്തം. വർത്തമാനകാലത്തെ യുവാക്കളുടെ ഇടയിൽ നടക്കുന്ന പ്രശ്നങ്ങളുടെയും പ്രണയത്തിന്‍റെയും സംഘർഷങ്ങളുടെയും കഥകൾ ചർച്ചചെയ്യുന്ന ഈ സിനിമയിൽ ഡെയ്ന്‍ ഡെവിസ്, രാഹുല്‍ മാധവ്, ചന്ദുനാഥ്, കാര്‍ത്തിക് രാമകൃഷ്ണന്‍, ഷാലു റഹീം, ഗോപി കൃഷ്ണ കെ. വര്‍മ (തിരികെ ഫെയിം),  പ്രീതി, ശ്രീജിത്ത് രവി, സുരഭി സന്തോഷ്, അനാര്‍ക്കലി മരയ്ക്കാര്‍, ഡയാന ഹമീദ്, സരയൂ മോഹൻ, വിവേക് അനിരുദ്ധ്, ഷാമില്‍ കെ.എസ് തുടങ്ങിയ താരങ്ങളും പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. 


'ഗോഡ്സ് ഓൺ കൺട്രി' എന്ന ചിത്രത്തിനു ശേഷം അരുൺ കെ ഗോപിനാഥ് തിരക്കഥ സംഭാഷണമെഴുതുന്ന ചിത്രം പൂർണമായും രാത്രിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. 


ചിത്രത്തിന്‍റെ ഛായാഗ്രഹണം ജിജു സണ്ണി നിർവ്വഹിക്കുന്നു. എഡിറ്റർ-രതീഷ് രാജ്, പ്രൊഡക്ഷൻ കൺട്രോളർ: സജീവ് ചന്തിരുർ, കല: സൂരജ് കുറവിലങ്ങാട്, വസ്ത്രാലങ്കാരം: സുനിൽ ജോർജ്ജ്, ബുസി ബേബി ജോൺ, മേക്കപ്പ്: പ്രദീപ് ഗോപാലകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഷിബു രവീന്ദ്രൻ, അസിസ്റ്റന്റ് ഡയറക്ടർ: വിവേക്, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്: സഫി ആയൂർ, സ്റ്റിൽസ്: നവീൻ മുരളി, പരസ്യക്കല: ആൻ്റണി സ്റ്റീഫൻ, വാർത്ത പ്രചരണം: പി.ശിവപ്രസാദ്. എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.