Ponniyin selvan2: `നന്ദിനി`യാകാന്‍ കൊതിച്ച തൃഷയ്ക്ക് മണിരത്‌നം നല്‍കിയ മറുപടി
Thrisha about ponniyin selvan: സിനിമയില്‍ ഐശ്വര്യ റായിയുടേയും തൃഷയുടേയും കഥാപാത്രങ്ങളായ കുന്ദവൈയും നന്ദിനിയും തമ്മില്‍ ശത്രുക്കളായതിനാല്‍ സെറ്റില്‍ വെച്ച് അവര്‍ തമ്മില്‍ കൂടുതല്‍ അടുക്കുന്നതും അദ്ദേഹം വിലക്കി.
മണിരത്‌നം സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രമാണ് പൊന്നിയിന്‍ സെല്‍വന്‍. ചിത്രത്തിന്റെ രണ്ടാം ഭാഗം ഏപ്രില്‍ 28നാണ് റിലീസ് ചെയ്തത്. ആദ്യഭാഗത്തേക്കാള്‍ മികച്ചതാണ് രണ്ടാം ഭാഗമെന്ന പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ചിത്രത്തില്‍ കുന്ദവൈ എന്ന കഥാപാത്രത്തെയാണ് നടി തൃഷ അവതരിപ്പിച്ചത്. എന്നാല്‍ തനിക്ക് ഐശ്വര്യ റായ് അവതരിപ്പിച്ച നന്ദിനി എന്ന കഥാപാത്രം ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നു. അതേക്കുറിച്ച് ഒരിക്കല്‍ സംവിധായകന്‍ മണി രത്‌നത്തോട് പറഞ്ഞപ്പോള്‍ അതിന് അദ്ദേഹം നല്‍കിയ മറുപടി തൃപ്തികരമായിരുന്നെന്നും തൃഷ പറഞ്ഞു.
ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇതേക്കുറിച്ച പ്രതികരിച്ചത്. തനിക്ക് വ്യക്തിപരമായി നന്ദിനിയെ വളരെ ഇഷ്ടമാണ്. അതുകൊണ്ട് ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഒരുപാട് ആഗ്രഹിച്ചു. ഈ കാര്യത്തെക്കുറിച്ച് സംവിധായകനോട് പറഞ്ഞപ്പോള്‍ അവര്‍ ആദ്യം തന്നെ കരാര്‍ ഒപ്പിട്ട കഥാപാത്രം നന്ദിനിയുടേതാണെന്നും. ഐശ്വര്യയ്ക്ക് മാത്രമെ ആ കഥാപാത്രത്തെ പൂര്‍ണ്ണതയില്‍ എത്തിക്കാന്‍ സാധിക്കൂ എന്നുമായിരുന്നു മണിരത്‌നം തൃഷയ്ക്ക് നല്‍കിയ മറുപടി. ആ ഉത്തരത്തില്‍ താന്‍ പൂര്‍ണ്ണ തൃപ്തയായിരുന്നുമാണ് നടി പറഞ്ഞത്. സിനിമയില്‍ ഐശ്വര്യ റായിയുടേയും തൃഷയുടേയും കഥാപാത്രങ്ങളായ കുന്ദവൈയും നന്ദിനിയും തമ്മില്‍ ശത്രുക്കളാണ് അതുകൊണ്ടു തന്നെ സെറ്റില്‍ വെച്ച് അവര്‍ തമ്മില്‍ കൂടുതല്‍ അടുക്കുന്നത് വിലക്കിയതായും നടി ഓര്‍ത്തു. ഏകലഖാനിയാണ് തൃഷയുടെ കുന്ദവൈ ഗെറ്റപ്പിനുള്ള വസ്ത്രങ്ങള്‍ ഒരുക്കിയത്. വിക്രം ഗെയ്ക്ക്വാദാണ് തൃഷയുടെ ലുക്കിലെ പ്രധാന ആകര്‍ഷണമായ ഹെയര്‍സ്‌റ്റൈലിങിന് പിന്നില്‍. സിനിമയില്‍ കുന്ദവൈ അണിഞ്ഞ കമനീയമായ ആഭരണങ്ങള്‍ തയ്യാറാക്കിയത് കിഷന്‍ ദാസായിരുന്നു.
ALSO READ: 3 വർഷങ്ങൾക്ക് ശേഷം ഉർവശിയുടെ മലയാള ചിത്രം തീയേറ്ററുകളിലേക്ക്; ചാൾസ് എന്റർപ്രൈസസ് മെയ് 5 നെത്തും
കല്‍ക്കി കൃഷ്ണമൂര്‍ത്തി രചിച്ച 'പൊന്നിയിന്‍ സെല്‍വനെ'ആധാരമാക്കി നിര്‍മിച്ച സിനിമയില്‍ വിക്രം, ഐശ്വര്യാ റായ്, ജയം രവി, തൃഷ, കാര്‍ത്തി, ജയറാം എന്നിവരാണ് മുഖ്യ കഥാപാത്രങ്ങള്‍. ഒപ്പം പ്രഭു, മകന്‍ വിക്രം പ്രഭു ഐശ്വര്യ ലക്ഷ്മി, ശോഭിത ധുലിപാല, പ്രകാശ് രാജ്, റഹ്മാന്‍, ലാല്‍, നാണു ആന്റണി തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തി. ആദ്യ ഭാഗത്തിന്റെ റിലീസ് 2022 സെപ്തംബറിനായിരുന്നു. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നട എന്നീ അഞ്ചു ഭാഷകളിലായാണ് ആണ് പൊന്നിയിന്‍ സെല്‍വന്‍ 2 റിലീസ് ചെയ്തത്. ദിവസങ്ങള്‍ക്ക് മുമ്പ് തൃഷയ്ക്കും നടന്‍ ജയന്‍ രവിക്കും ട്വിറ്ററില്‍ ബ്ലൂ ടിക്ക് നഷ്ടമായിരുന്നു.
പ്രമോഷന്റെ ഭാഗമായി തൃഷയും ജയം രവിയും പൊന്നിയന്‍ സെല്‍വനിലെ കഥാപാത്രങ്ങളുടെ പേര് തങ്ങളുടെ ട്വിറ്ററില്‍ നല്‍കി. കുന്ദവൈ എന്ന് തൃഷയും അരുണ്‍മൊഴി വര്‍മ്മന്‍ എന്ന് ജയംരവിയും പേരുകള്‍ മാറ്റി. ഇതോടെയാണ് ഇരുവരുടേയും ബ്ലൂ ടിക്ക് വെരിഫിക്കേഷന്‍ ട്വിറ്റര്‍ പിന്‍വലിച്ചത്. പൊന്നിയിന്‍ സെല്‍വന്‍ 2 ന്റെ പ്രമോഷനുകള്‍ ഏപ്രില്‍ 16 നായിരുന്നു ആരംഭിച്ചത്. ഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് തങ്ങള്‍ക്ക് ബ്ലൂ ടിക്ക് നഷ്ടപ്പെട്ട വിവരം താരങ്ങള്‍ വ്യക്തമാക്കിയത്. പിന്നീട് യഥാര്‍ത്ഥ പേരിലേക്ക് തിരിച്ചെത്തിയെങ്കലും ബ്ലൂ ടിക്ക് കിട്ടിയില്ല.
സിനിമാ താരങ്ങളടക്കമുള്ള പ്രമുഖരുടെ വ്യാജ അക്കൗണ്ടുകള്‍ ധാരാളം സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെടാറുണ്ട്. അത്തരം സാഹചര്യങ്ങളില്‍ യഥാര്‍ത്ഥ അക്കൗണ്ട് തിരിച്ചറിയാനും മറ്റുരീതികളില്‍ കബളിക്കപ്പെടാതിരിക്കാനുമുള്ള ഏകമാര്‍ഗമാണ ബ്ലൂടിക്ക് വെരിഫിക്കേഷന്‍. എന്നാലിപ്പോള്‍ ഈ രണ്ട് താരങ്ങള്‍ക്കും ഇത് നഷ്ടപ്പെട്ടിരിക്കുകയാണ്. ഉടനെ അത് തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇരുവരും. എങ്കിലും ഏത് സാഹചര്യം കൊണ്ടാണ് ട്വിറ്റര്‍ താരങ്ങള്‍ക്കെതിരെ ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമായിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...