അജിത് കുമാർ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം തുനിവ് റിലീസിന് ഒരുങ്ങുകയാണ്. ചിത്രം പൊങ്കൽ റിലീസായി ജനുവരി 11 ന് തീയേറ്ററുകളിൽ എത്തും. എന്നാൽ ചിത്രം സൗദി അറേബ്യയില്‍ നിരോധിച്ചുവെന്നാണ് ഇപ്പോൾ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിൽ ട്രാന്‍സ്ജെന്‍റര്‍ കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട രംഗങ്ങൾ ഉള്ളതിനാലാണ് ചിത്രത്തിന് സൗദി അറേബ്യയില്‍ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. കുവൈത്ത്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളിലും  ചിത്രത്തിന് വിലക്ക് ഏർപ്പെടുത്താൻ സാധ്യതയുണ്ട്. നിലവിൽ സൗദി അറേബിയയിൽ മാത്രമാണ് ചിത്രത്തിൻറെ സെൻസറിങ് പൂർത്തിയായിട്ടുള്ളത്. സെൻസറിങ് പൂർത്തിയായതിന് ശേഷം മാത്രമേ ഏതൊക്കെ ഗൾഫ് രാജ്യങ്ങളിൽ ചിത്രം പ്രദർശിപ്പിക്കാൻ കഴിയുമെന്ന് അറിയാൻ കഴിയൂ.


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രത്തിൽ നായികയായി  എത്തുന്നത് മഞ്ജു വാര്യരാണ്. ചിത്രത്തിൻറെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.  അജിത്തിന്റെ മാസ് പ്രകടനവും ആക്ഷന്‍ രംഗങ്ങളും ചേർത്താണ് ട്രെയിലർ പുറത്തിറക്കിയിരിക്കുന്നത്. കിടിലൻ ആക്ഷൻ പ്രകടനവുമായി മഞ്ജു വാര്യരും ട്രെയിലറിലുണ്ട്. അജിത്തിനെ നായകനാക്കി എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് തുനിവ്. മഞ്ജു വാര്യരുടെ രണ്ടാമത്തെ തമിഴ് ചിത്രമാണ് ‘തുനിവ്’. ധനുഷ് നായകനായ ‘അസുരന്‍’ ആയിരുന്നു മഞ്ജു വാര്യരുടെ ആദ്യ തമിഴ് ചിത്രം.


ALSO READ: Thunivu Trailer: മെഷീന്‍ ഗണ്ണുമായി മഞ്ജു വാര്യർ, പൊങ്കൽ ഉഷാറാക്കാൻ 'തല'യെത്തുന്നു; 'തുനിവ്' ട്രെയിലര്‍


നേര്‍ക്കൊണ്ട പാര്‍വൈ’, ‘വലിമൈ’ എന്നീ ചിത്രങ്ങൾക്ക് ശേഷം എച്ച് വിനോദും അജിത്തും വീണ്ടും ഒന്നിക്കുന്ന’തുനിവ്’ പാന്‍ ഇന്ത്യന്‍ റിലീസായി പുറത്തിറക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ഒരുങ്ങുന്നത്. അഞ്ച് ഭാഷകളിലായിട്ടായിരിക്കും ചിത്രം റിലീസ് ചെയ്യുന്നത്. ബോണി കപൂറാണ് തുനിവ് നിര്‍മിക്കുന്നത്. വീര, സമുദ്രക്കനി, ജോണ്‍ കൊക്കെന്‍, തെലുങ്ക് നടന്‍ അജയ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.


നീരവ് ഷാ ചിത്രത്തിന്റെ ഛായാഗ്രഹണവും വിജയ് വേലുക്കുട്ടി എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. സുപ്രീം സുന്ദര്‍ ആണ് ചിത്രത്തിന്റെ ആക്ഷന്‍ സംവിധായകന്‍. ചിത്രത്തിലെ ​ഗാനങ്ങൾക്ക് സം​ഗീതം ഒരുക്കിയിരിക്കുന്നത് ജിബ്രാന്‍ ആണ്. കലാസംവിധാനം: മിലൻ, എഡിറ്റർ: വിജയ് വേലുക്കുട്ടി, സ്റ്റണ്ട്: സുപ്രീം സുന്ദർ, സൗണ്ട് മിക്സിംഗ്: തപസ് നായക്, നൃത്തസംവിധാനം: കല്യാണ്, കോസ്റ്റ്യൂം ഡിസൈനർ: അനു വർദ്ധൻ, PRO : സുരേഷ് ചന്ദ്രയും രേഖയും ചെയ്തു, പബ്ലിസിറ്റി കാമ്പയിൻ: ഗോപി പ്രസന്ന , സിഎഫ്ഒ & ജനറൽ മാനേജർ: രാജീവ് അറോറ,സിഒഒ: പങ്കേജ് ഖരബന്ദ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: പി.ജയരാജ്, VFX: ഹരിഹരൻ സുതൻ, മ്യൂസിക്  ലേബൽ: സീ മ്യൂസിക്



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.