അജിത് കുമാർ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം തുണിവ് ഒടിടിയിലെത്തുന്നു. നെറ്റ്ഫ്ലിക്സ് ആണ് ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയത്. ഫെബ്രുവരി മുതൽ ചിത്രം ഒടിടിയിൽ സ്ട്രീമിങ് തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പൊങ്കൽ റിലീസായി ജനുവരി 11ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് നേടാനായത്. എച്ച് വിനോദാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സെപ്റ്റംബറിൽ പുറത്തുവിട്ടിരുന്നു. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ ആണ് നായിക.


COMMERCIAL BREAK
SCROLL TO CONTINUE READING

ധൈര്യമില്ലാത്തവർക്ക് മഹത്വമുണ്ടാകില്ല (No Guts No Glory) എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. അജിത്-എച്ച് വിനോദ് കൂട്ടുകെട്ടിൽ കോളിവുഡിൽ എത്തിയ മൂന്നാമത്തെ ചിത്രമാണ് തുണിവ്. നേരത്തെ ഇരുവരും ചേർന്ന് വലിമൈ, ബോളിവുഡ് ചിത്രം പിങ്കിന്റെ റീമേക്കായ നേർക്കൊണ്ട പാർവൈ എന്നീ ഹിറ്റുകൾ സമ്മാനിച്ചിരുന്നു. സീ സ്റ്റുഡിയോസും ബോണി കപൂറിന്റെ ബെയ് വ്യൂ പ്രോജക്ടും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. നീരവ് ഷായാണ് ചിത്രത്തിന്റെ ഛായഗ്രാഹകൻ. സൂപ്രീം സുന്ദറാണ് തുണിവിന്റെ ആക്ഷൻ കോറിയോഗ്രഫർ.


Also Read: Nadikar thilakam: കുരിശിൻ മേൽ ടൊവിനോ; പിറന്നാൾ ദിനത്തിൽ പോസ്റ്റർ പങ്കിട്ട് 'നടികർ തിലകം'


 


അതേസമയം രണ്ടാം ആഴ്ചയിലേക്ക് കടന്നപ്പോൾ തുണിവിന്റെ കളക്ഷൻ കുറയുന്നതായാണ് കാണുന്നത്. സിനിമയിറങ്ങി 9, 10 ദിവസങ്ങളിൽ ചിത്രം യഥാക്രമം 2.71 കോടിയും 2.4 കോടിയും ആഭ്യന്തര ബോക്സോഫീസിൽ നേടി. 8-ാം ദിവസത്തെ കളക്ഷനിൽ നിന്ന് ഗണ്യമായ ഇടിവാണ് ഇത്. ഇതുവരെ 100 കോടിയോളം രൂപയാണ് ആഭ്യന്തര ബോക്‌സ് ഓഫീസിൽ തുണിവ് നേടിയത്. ആ​ഗോള തലത്തിൽ ചിത്രം 200 കോടിയിലേക്ക് അടുക്കുകയാണ്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.