Upcoming malayalam movies: തുറമുഖം മുതൽ ആളങ്കം വരെ... ഉടൻ പ്രദർശനത്തിനെത്തുന്ന മലയാളചിത്രങ്ങൾ
Upcoming movies in malayalam: ധ്യാൻ ശ്രീനിവാസന്റെ ഖാലിപേഴ്‌സ് ഓഫ് ബില്യണയേഴ്‌സ്, ആസിഫ് അലിയും മംമ്ത മോഹൻദാസും പ്രധാന വേഷത്തിലെത്തുന്ന മഹേഷും മാരുതിയും ആളങ്കം എന്നിവയാണ് പ്രദർശനത്തിനൊരുങ്ങുന്ന മറ്റ് മലയാള ചിത്രങ്ങൾ.
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന നിവിൻ പോളി ചിത്രം തുറമുഖം ഉടൻ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുകയാണ്. ധ്യാൻ ശ്രീനിവാസന്റെ ഖാലിപേഴ്‌സ് ഓഫ് ബില്യണയേഴ്‌സ്, ആസിഫ് അലിയും മംമ്ത മോഹൻദാസും പ്രധാന വേഷത്തിലെത്തുന്ന മഹേഷും മാരുതിയും ആളങ്കം എന്നിവയാണ് പ്രദർശനത്തിനൊരുങ്ങുന്ന മറ്റ് മലയാള ചിത്രങ്ങൾ.
തുറമുഖം
നിവിന്‍ പോളിയും രാജീവ് രവിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് തുറമുഖം. കെഎം ചിദംബരന്‍ എഴുതിയ തുറമുഖം എന്ന നാടകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് ആരംഭിച്ച് 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ സമ്പ്രദായത്തിന്റെയും തൊഴിലാളി പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കൊച്ചി തുറമുഖത്തിന്റെ നിര്‍മാണം മുതലുള്ള കഥ പറയുന്ന ചിത്രം 1920 മുതല്‍ 1962 വരെയുള്ള കാലഘട്ടങ്ങിലൂടെയാണ് കടന്നു പോവുന്നത്. 2021 മെയിലാണ് ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. കോവിഡും പിന്നീട് ചില സാങ്കേതിക തടസങ്ങളും വന്നതോടെ ചിത്രത്തിന്റെ റിലീസ് അനിശ്ചിതമായി നീണ്ടു പോവുകയായിരുന്നു. 2023 മാര്‍ച്ച് പത്തിന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുകയാണ്.
ഖാലിപേഴ്സ് ഓഫ് ബില്യണയേഴ്‌സ്
ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ‘ഖാലിപേഴ്‌സ് ഓഫ് ബില്യണയേഴ്‌സ് മാർച്ച് പത്തിന് തീയേറ്ററുകളില്‍ പ്രദർശനത്തിനെത്തും. മാക്സ്‌വെൽ ജോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാക്സ്‌വെൽ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍, തന്‍വി റാം എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍, ജഗദീഷ്, രമേഷ് പിഷാരടി, മേജര്‍ രവി, രഞ്ജിനി ഹരിദാസ്, ധര്‍മജന്‍, സരയു, ലെന, ഇടവേള ബാബു തുടങ്ങിയവരും വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചെറുപ്പം മുതല്‍ സുഹൃത്തുക്കളായ ഐടി പ്രൊഫഷണലുകളായ യുവാക്കൾ ബിസിനസ് തുടങ്ങുകയെന്ന സ്വപ്നവുമായി നടക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ആളങ്കം
ബാലു വര്‍ഗീസ്, ജാഫര്‍ ഇടുക്കി, ലുക്ക്മാര്‍ അവറാന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാനി ഖാദര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആളങ്കം. ചിത്രം മാർച്ച് പത്തിന് തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കും. ഷമീർ ഹഖ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.
കിരൺ ജോസ് ആണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. സിയാദ് ഇന്ത്യ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷാജി അമ്പലത്ത്, ബെറ്റി സതീഷ് വൈൽ എന്നിവർ ചേർന്നാണ് ചിത്രം നിര്‍മിക്കുന്നത്.
മഹേഷും മാരുതിയും
ആസിഫ് അലിയും മംമ്തയും ഒന്നിക്കുന്ന മഹേഷും മാരുതിയും മാർച്ച് പത്തിന് റിലീസ് ചെയ്യും. 1984 മോഡൽ മാരുതി 800 കാറും ചിത്രത്തിലെ ഒരു കേന്ദ്ര കഥാപാത്രമാണ്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മഹേഷും മാരുതിയും. സേതുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മണിയൻപിള്ള രാജു പ്രൊഡക്ഷൻസിന്റെയും വിഎസ്എൽ ഫിലിം ഹൗസിന്റെയും ബാനറിൽ എത്തുന്ന ചിത്രം മണിയൻപിള്ള രാജുവാണ് നിർമിക്കുന്നത്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മംമ്ത മോഹൻദാസും ആസിഫ് അലിയും ഒന്നിക്കുന്നുവെന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. 2010 ൽ പുറത്തിറങ്ങിയ കഥ തുടരുന്നു എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...