Thuramukham Release: `ലിസ്റ്റിന്‍ ഏറ്റെടുത്തിരിക്കുന്നത് കൊണ്ട് റിലീസ് ആവുമെന്ന് വിശ്വസിക്കുന്നു`; തുറമുഖത്തെ കുറിച്ച് നിവിൻ പോളി
നിവിന്‍ പോളിയുടെ വലിയ ആരാധകനാണ് താനെന്നും തുറമുഖം എത്രയും വേഗം തിയറ്ററില്‍ ഇറക്കണമെന്നുമായിരുന്നു നിവിനോട് വിദ്യാര്‍ഥി ആവശ്യപ്പെട്ടത്.
പ്രേക്ഷകർ ഒരുപാട് നാളായി കാത്തിരിക്കുന്ന നിവിൻ പോളി ചിത്രമാണ് തുറമുഖം. പിരീഡ് ആക്ഷൻ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രം രാജീവ് രവിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. പലതവണ റിലീസ് മാറ്റിവെയ്ക്കേണ്ടി വന്ന ചിത്രമാണിത്. പ്രേക്ഷകർ അക്ഷമരായി സിനിമയുടെ റിലീസിനായി കാത്തിരിക്കുന്നുവെന്നത് സോഷ്യൽ മീഡിയയിൽ വരുന്ന കമന്റുകളിൽ നിന്ന് വ്യക്തമാണ്. തുറമുഖത്തിന്റെ റിലീസിനായി കാത്തിരിക്കുന്നവർക്ക് ഒരു പ്രതീക്ഷ നൽകുന്ന വിവരം പങ്കുവെച്ചിരിക്കുകയാണ് നിവിൻ പോളി. നവംബർ-ഡിസംബർ കാലയളവിൽ ചിത്രം പ്രേക്ഷകരിലേക്ക് എത്തിയേക്കും എന്നാണ് നിവിൻ പറഞ്ഞത്.
നിവിൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന റോഷൻ ആൻഡ്രൂസ് ചിത്രം സാറ്റർഡേ നൈറ്റിന്റെ പ്രമോഷനായി രാജഗിരി കോളജില്‍ എത്തിയപ്പോഴാണ് നിവിൻ ഇക്കാര്യം വെളിപ്പെടുത്തിയത്. ചിത്രത്തിലെ മറ്റ് താരങ്ങൾക്കൊപ്പം കോളജിലെത്തിയ നിവിനോട് ഒരു ആരാധകൻ
ചോദിച്ച ചോദ്യത്തിന് മറുപടിയായാണ് ഇത് പറഞ്ഞത്. നിവിന്‍ പോളിയുടെ വലിയ ആരാധകനാണ് താനെന്നും തുറമുഖം എത്രയും വേഗം തിയറ്ററില്‍ ഇറക്കണമെന്നുമായിരുന്നു നിവിനോട് വിദ്യാര്‍ഥി ആവശ്യപ്പെട്ടത്. എന്നാല്‍ തുറമുഖം തന്‍റെ പോക്കറ്റിലല്ല ഇരിക്കുന്നത് എന്നായിരുന്നു ചിരിയോടെയുള്ള നിവിന്റെ മറുപടി. ചിത്രം വൈകാനുള്ള കാരണവും നിവിൻ പിന്നീട് വിശദീകരിച്ചു.
തുറമുഖം എന്‍റെ പോക്കറ്റിലല്ല ഇരിക്കുന്നത്. ആ സിനിമ ഇറങ്ങണമെന്ന് നിങ്ങളെപ്പോലെതന്നെ ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. അതിന്‍റെ നിര്‍മ്മാതാവിന്‍റെ ചില സാമ്പത്തിക പ്രശ്നങ്ങള്‍ എല്ലാം കാരണം ചെറിയ പ്രശ്നത്തില്‍ ഇരിക്കുകയാണ്. അത് നവംബര്‍- ഡിസംബറില്‍ റിലീസ് ആവുമെന്നാണ് കേള്‍ക്കുന്നത്. ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് സിനിമ റിലീസിനുവേണ്ടി എടുക്കുന്നത്. ലിസ്റ്റിന്‍ ഏറ്റെടുത്തിരിക്കുന്നതുകൊണ്ട് അത് റിലീസ് ആവുമെന്ന് വിശ്വസിക്കുന്നു എന്നായിരുന്നു നിവിൻ ആരാധകന് നൽകിയ മറുപടി.
ജൂൺ 10 ചിത്രത്തിന്റെ അവസാനം പ്രഖ്യാപിക്കപ്പെട്ട റിലീസ് തീയതി. എന്നാൽ അതും നിയമപ്രശ്നങ്ങൾ കാരണം മാറ്റിവയ്ക്കുകയായിരുന്നു. പിന്നീട് ഒരു റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല. കെ എം ചിദംബരൻറെ തുറമുഖം എന്ന നാടകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നിവിനെ കൂടാതെ നിമിഷ സജയന്‍, ബിജു മേനോന്‍, ഇന്ദ്രജിത്ത്, അര്‍ജ്ജുന്‍ അശോകന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, മണികണ്ഠന്‍ ആചാരി, ദര്‍ശന രാജേന്ദ്രന്‍, സുദേവ് നായര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സുദേവ് നായരാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്.
1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. നിവിനെ കൂടാതെ ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ് എന്നിങ്ങനെ വമ്പൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 1920കളിൽ പുതിയ കൊച്ചി തുറമുഖം നിർമിക്കുന്ന കാലത്താണ് കഥ തുടങ്ങുന്നത്. നാടിന്റെ നാനാഭാഗത്ത് നിന്നും ജോലി തേടി നിരവധി പേർ ലേബർ കോണ്ട്രാക്ടർമാരുടെ ഓഫീസുകൾക്ക് മുന്നിൽ തടിച്ചുകൂടുന്നു. കോണ്ട്രാക്ടർമാരും ശിങ്കിടികളും എറിയുന്ന മെറ്റൽ ടോക്കണുകൾക്ക് വേണ്ടി, ഒരു നേരത്തെ അന്നത്തിനു വക കിട്ടാനുള്ള തൊഴിലിനു വേണ്ടി തൊഴിലാളികൾ പരസ്പരം പൊരുതുന്ന ഒരു കാലം.
പിന്നീട് 1940-കളിലേക്കും 50 കളിലേക്കും നീങ്ങുന്ന കഥയിൽ ഏറെ വളർന്ന കൊച്ചി തുറമുഖം, കരാറുകാരും മുതലാളിമാരും അവരുടെ ഭാഗം ചേരുന്ന യൂണിയൻ നേതാക്കളും അടങ്ങുന്ന ഒരു മാഫിയയുടെ വിളനിലമാകുന്നു. തൊഴിലാളികൾ പണിയെടുക്കാനും മാന്യമായി ജീവിക്കാനുമുള്ള അവകാശത്തിനു വേണ്ടി പോരാടേണ്ടി വരുന്ന കാലം. ഈ കലുഷിതമായ കാലഘട്ടത്തിലൂടെ കടന്നുപോകുന്ന ഒരു കുടുംബത്തിന്റെയും ഒരു നാടിന്റെയും അതിജീവനത്തിന്റെ കഥയാണ് തുറമുഖം. നന്മക്കും തിന്മക്കും ഇടയിൽ, ദുരന്തത്തിനും വീരോചിതമായ ചെറുത്തുനിൽപിനും ഇടയിൽ, പ്രത്യാശക്കും നിരാശക്കും ഇടയിൽ ഉലയുന്ന രണ്ടു തലമുറകളുടെ കഥ.
25 കോടി ബജറ്റിൽ തെക്കേപ്പാട്ട് ഫിലിംസ്, പോളി ജൂനിയർ ഫിലിംസ്,കളക്ടീവ് ഫേസ് വൺ, ക്വൂൻ മേരി ഫിലിംസ് എന്നിവരുടെ ബാനറിൽ സുകുമാർ തെക്കേപ്പാട്ട്, ജോസ് തോമസ്, അനൂപ് ജോസഫ് എന്നിവർ ചേർന്നാണ് നിർമ്മിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...