Thuramukham Movie : നിവിൻ പോളിയുടെ തുറമുഖം ഉടൻ തിയേറ്ററുകളിലേക്ക്?
Thuramukham Movie Release: 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന തൊഴില്‍ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രമേയം.
കൊച്ചി : നിവിൻ പോളി നായകനായി എത്തുന്ന പുതിയ ചിത്രം ഉടൻ തിയേറ്ററുകളിലേക്ക് എത്തുമെന്ന് സൂചന. ചിത്രം മെയ് 19 ന് തീയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാജീവ് രവിയുടെ സംവിധാനത്തിൽ എത്തുന്ന ചിത്രമാണ് തുറമുഖം. ചിത്രം ജനുവരി 20 ന് തീയേറ്ററുകളിൽ എത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും പിന്നീട് കോവിഡ് രോഗബാധ വീണ്ടും രൂക്ഷമായ സാഹചര്യത്തിൽ ചിത്രത്തിൻറെ റിലീസ് മാറ്റി വെക്കുകയായിരുന്നു.
1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന തൊഴില്‍ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രമേയം. വായടക്കപ്പെട്ടോരുടെ വാക്കാണ് കലാപം എന്ന് മാർട്ടിൻ ലൂഥർ കിങിന്റെ വാക്യം അടികുറുപ്പായി ആയിരുന്നു ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്‌വിട്ടത്. ചിത്രം ഒടിടിയിൽ റിലീസ് ചെയ്യുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ചിത്രം തീയേറ്ററുകളിൽ തന്നെയെത്തുമെന്ന് സിനിമയുടെ നിർമാതാവ് സുകുമാർ തെക്കെപ്പാട്ട് അറിയിക്കുകയായിരുന്നു.
കലുഷിതമായ കാലഘട്ടത്തിലൂടെ കടന്നുപോകുന്ന ഒരു കുടുബത്തിന്റെയും ഒരു നാടിന്റെയും അതിജീവനത്തിന്റെ കഥയാണ് തുറമുഖം. നന്മക്കും തിന്മക്കും ഇടയിൽ, ദുരന്തത്തിനും വീരോചിതമായ ചെറുത്തുനിൽപിനും ഇടയിൽ, പ്രത്യാശക്കും നിരാശക്കും ഇടയിൽ ഉലയുന്ന രണ്ടു തലമുറകളുടെ കഥയാണ് തുറമുഖം പറയുന്നത്.
തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറിൽ സുകുമാർ തെക്കേപ്പാട്ട് ആണ് ചിത്രം നിർമ്മിചിരിക്കുന്നത്. ബി അജിത്കുമാർ എഡിറ്റിംഗും ഗോകുൽദാസ് കലാസംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. നിവിൻ പോളിയെ കൂടാതെ ഇന്ദ്രജിത്ത് ദർശന രാജേന്ദ്രൻ, പൂർണിമ ഇന്ദ്രജിത്ത്, നിമിഷ സജയൻ, ജോജു ജോർജ്, അർജുൻ അശോകൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കടാഹപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കെ എൻ ചിദംബരന്റെ പ്രശസ്തമായ നാടകമാണ് സിനിമയായി പുനഃരാവ്ഷക്കരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...