Thuramukham OTT Release Date: ഏറെ നാളത്തെ പ്രേക്ഷകരുടെ കാത്തിരിപ്പിനൊടുവിൽ എത്തിയ ചിത്രമാണ് തുറമുഖം. നിവിൻ പോളി നായകനായ ചിത്രം തീയ്യേറ്ററിൽ താരതമ്യേനെ മികച്ച പ്രതികരമാണ് നേടുന്നതെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിൻറെ ആദ്യദിന കളക്ഷൻ റിപ്പോർട്ടുകൾ പുറത്തായിട്ടുണ്ട്. ഫിൽമിബീറ്റ്, സിനിഫ്രൈ വെബ്സൈറ്റുകൾ പുറത്തുവിടുന്ന കണക്ക് പ്രകാരം ചിത്രം ഒരു കോടിക്ക് മുകളിൽ കളക്ഷൻ ആദ്യ ദിനം നേടി. എന്നാൽ 1.2 കോടി നേടിയെന്നാണ് സിനിഫ്രൈ റിപ്പോർട്ട് ചെയ്യുന്നത്.ഏകദേശം 10 കോടി ബജറ്റിലാണ് ചിത്രം നിർമ്മിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം ചിത്രത്തിൻറെ ഒടിടി സംബന്ധിച്ചും ഏകദേശം ധാരണയായതായാണ് റിപ്പോർട്ട്. സോണി ലിവ് തുറമുഖത്തിൻറെ ഒടിടി അവകാശങ്ങൾ സ്വന്തമാക്കിയതായി ഒടിടി പ്ലേ എന്ന സിനിമ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു. ചിത്രം ഏപ്രിലിൽ ഒടിടിയിൽ റിലീസാവുമെന്നാണ് കരുതുന്നത്. ഇത് സംബന്ധിച്ച് സ്ഥിരീകരണങ്ങളില്ല. തീയ്യേറ്ററിൽ നിന്നും ചിത്രം മാറിയ ശേഷമായിരിക്കും റിലീസ്.


നിവിൻ പോളി, ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്, സുദേവ് ​​നായർ, അർജുൻ അശോകൻ, മണികണ്ഠൻ ആർ ആചാരി, സെന്തിൽ കൃഷ്ണ, നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്ത്, ദർശന രാജേന്ദ്രൻ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. വലിയ പ്രതിസന്ധികൾക്കൊടുവിലാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. മൂന്ന് തവണ റിലീസ് മുടങ്ങി പോയ ചിത്രം തിയേറ്ററുകളിലെത്തിച്ചത് ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് ആണ്.


ഇയ്യോബിന്റെ പുസ്തകം എന്ന ചിത്രത്തിന് ശേഷം ഗോപൻ ചിദംബരം തിരക്കഥയെഴുതിയ ചിത്രം എന്ന പ്രത്യേകത കൂടി ഇതിനുണ്ട്.  ഗോപൻ ചിദംബരത്തിന്റെ അച്ഛൻ രചിച്ച നാടകത്തെ ആസ്ഥാനമാക്കിയുള്ള സിനിമയാണിത്. തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറിൽ സുകുമാർ തെക്കെപ്പാട്ടും ജോസ് തോമസുമാണ് സിനിമ നിർമിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് സംവിധായകൻ രാജീവ് രവി തന്നെയാണ്. അൻവർ അലിയുടെ വരികൾക്ക് കെയും ഷാഹ്ബാസ് അമാനും ചേർന്നാണ് സംഗീതം നൽകിയിരിക്കുന്നത്. ബി അജിത് കുമാറാണ് എഡിറ്റർ.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.