പ്രമേയത്തിലും പ്രകടനത്തിലും മേക്കിങ്ങിലും വ്യത്യസ്തയും മികവും പുലര്‍ത്തുന്ന ചിത്രങ്ങളിലൂടെ കന്നഡയില്‍ തരംഗം തീര്‍ത്ത രാജ് ബി ഷെട്ടി നായകനായെത്തുന്ന പുതിയ ചിത്രം ‘ടോബി’യുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ‘ഗരുഡ ഗമന ഋഷഭ വാഹന’ എന്ന കൾട്ട് ക്ലാസിക് ചിത്രത്തിന് ശേഷം ലൈറ്റർ ബുദ്ധ ഫിലിംസിന്റെ രണ്ടാമത്തെ ചിത്രം, അഗസ്ത്യഫിലിംസും കൂടി ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.  ടൈറ്റിൽ വേഷത്തിലാണ് ചിത്രത്തിൽ രാജ് ബി ഷെട്ടി എത്തുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

രാജ് ബി. ഷെട്ടി തന്നെ തിരക്കഥ നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് മലയാളികൂടിയായ നവാഗത സംവിധായകൻ ബാസിൽ എ. എൽ. ചാലക്കല്ലാണ്. സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ‘ഒന്തു മുട്ടൈ കഥെയ്‌‘, ‘ഗരുഡ ഗമന ഋഷഭ വാഹന’ എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകൻ കൂടിയായ പ്രവീൺ ശ്രിയാനാണ്. ചൈത്ര ആചാർ, സംയുക്ത ഹെർണാഡ്‌ എന്നിവർ മറ്റ് പ്രധാന വേഷങ്ങളിലും എത്തും. ഓഗസ്റ്റ് 25 ന് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യും.


ALSO READ : വരുന്നെടാ... വരുന്നെടാ റൊമാൻസ് വരുന്നെടാ; സുമലതയ്ക്ക് പ്രേമനോട്ടം കാണിച്ചു കൊടുത്ത് സംവിധായകൻ- ലൊക്കേഷൻ വീഡിയോ വൈറൽ


സിനിമയുടെ അണിയറയിൽ പ്രവർത്തിച്ചിരിക്കുന്ന മലയാളികളുടെ സാന്നിധ്യം ഇതിനോടകം ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. മലയാളിയായ സംവിധായകൻ കൂടാതെ, സിനിമയുടെ പ്രൊഡക്ഷൻ ഡിസൈനറായ അർഷദ് നാക്കോത്തും, സിനിമയുടെ സൗണ്ട് ഡിസൈൻ ചെയ്തിരിക്കുന്ന ആദർശ് പാലമറ്റവും, മേക്കപ്പ് നിർവഹിച്ചിരിക്കുന്ന റോണക്സ് സേവിയറും മലയാളികളാണ്. പി ആർ ഒ - ശബരി.


ടോബിക്ക് പുറമെ രാജ് ബി ഷെട്ടിയുടെ മലയാള ചിത്രവും അണിയറയിൽ ഒരുങ്ങുകയാണ്. നവാഗതനായ ജിഷോ ലോൺ ആന്റണി സംവിധാനം ചെയ്യുന്ന രുധിരം എന്ന സിനിമയിലൂടെ രാജ് ബി ഷെട്ടി മലയാളത്തിലേക്കെത്തുന്നത്. ദേശീയ അവാർഡ് ജേതാവായ അപർണ ബാലമുരളിയാണ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയ അണിയറ പ്രവർത്തകർ ടൈറ്റിൽ പോസ്റ്റർ പുറത്ത് വിടുകയും ചെയ്തു.


സിനിമയിലെ മറ്റ് അഭിനേതാക്കളുടെ വിവരങ്ങൾ പുറത്ത് വിട്ടില്ല. റൈസിങ് സൺ സ്റ്റുഡിയോസിന്റെ ബാനറിൽ വിഎസ് ലാലനാണ് ചിത്രം നിർമിക്കുന്നത്. സംവിധായകൻ ജിഷോ ലോൺ അന്റണിയും ജോസഫ് കിരൺ ജോർജും ചേർന്നാണ് രുധിരത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിഗൂഢതയാണ് ടൈറ്റിൽ പോസ്റ്ററിലൂടെ അണിയറ പ്രവർത്തകർ പറയാൻ ശ്രമിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.