കോവിഡ് വ്യാപനത്തെ തുടർന്ന് ടോം ക്രൂയ്സ് അഭിനയിക്കുന്ന 'മിഷൻ: ഇംപോസിബിൾ' സീരീസിലെ ഏഴാമത്തെയും എട്ടാമത്തെയും സിനിമകളുടെ റിലീസ് മാറ്റിവച്ചതായി നിർമ്മാതാക്കളായ പാരാമൗണ്ട് പിക്‌ചേഴ്‌സും സ്കൈഡാൻസും.  2023, 2024 എന്നീ വർഷങ്ങളിലാകും ഈ ചിത്രങ്ങൾ റിലീസ് ചെയ്യുക. 


COMMERCIAL BREAK
SCROLL TO CONTINUE READING

പുതിയ തിയതികളും നിർമാതാക്കൾ പുറത്തുവിട്ടിട്ടുണ്ട്. 'മിഷൻ: ഇംപോസിബിൾ 7' 2023 ജൂലൈ 14നും, 'മിഷൻ: ഇംപോസിബിൾ 8' 2024 ജൂലൈ 28നും പുറത്തിറങ്ങുമെന്നാണ് ഇപ്പോൾ വരുന്ന വിവരം.


Also Read: Viral | 'ഓ മൈ ​ഗോഡ് ഇത് അവന്മാർ തന്നെ', ജൂനിയർ ദാസനും വിജയനും ദുബായ് കടപ്പുറത്ത്


'മിഷൻ: ഇംപോസിബിൾ 7' 2022 സെപ്റ്റംബറിലാണ് തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. തുടർന്ന് 2023 ജൂലൈയിൽ 'മിഷൻ: ഇംപോസിബിൾ 8' ഷെഡ്യൂൾ ചെയ്തിരുന്നു. ക്രിസ്റ്റഫർ മക്ക്വാറി സംവിധാനം ചെയ്ത “മിഷൻ: ഇംപോസിബിൾ 7” ന്റെ നിർമ്മാണവും കോവിഡ് കാരണം വൈകിയിരുന്നു.


Also Read: Marakkar Arabikadalinte Simham : മരക്കാർ അറബിക്കടലിന്റെ സിംഹം ഓസ്‌ക്കാർ നോമിനേഷന്‍ യോഗ്യതാ പട്ടികയില്‍ ഇടംനേടി 


സിനിമയിലെ സാഹസിക രംഗങ്ങളില്‍ ഡ്യൂപിനെ ഉപയോഗിക്കാത്ത താരമാണ് ടോം ക്രൂയിസ്. തന്റെ ഭൂരിഭാഗം സിനിമകളിലും സ്റ്റണ്ടുകള്‍ താരം തന്നെയാണ് ചെയ്യാറുളളത്. ഹോളിവുഡില്‍ അതിസാഹസിക സ്റ്റണ്ടുകള്‍ ചെയ്യുന്നതില്‍ ടോം ക്രൂയിസ് പ്രശസ്തനാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.