Leo Trailer: 17 മണിക്കൂറിൽ 28 മില്യൺ, ലിയോ ട്രെയിലർ വേറെ ലെവൽ
റിപ്പോർട്ടുകൾ പ്രകാരം ചിത്രത്തിൻറെ 80 ശതമാവം ഫാൻ ഷോ ടിക്കറ്റുകളും ഇതിനോടകം വിറ്റഴിഞ്ഞിട്ടുണ്ട്. 400-ൽ അധികം ഫാൻഷോകൾ എങ്കിലും ആദ്യ ദിനം ഉണ്ടാവുമെന്നാണ് വിലയിരുത്തൽ
ലോകേഷ് കനകരാജ്- വിജയ് കൂട്ടുകെട്ടിൽ പിറക്കുന്ന ലിയോ ട്രെയിലർ മണിക്കൂറുകൾക്കുള്ളിൽ മാത്രം കണ്ടത് 28 മില്യൺ. സൺ ടീവിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ പങ്ക് വെച്ച ട്രെയിലറിന് വലിയ പ്രേക്ഷക പിന്തുണയാണ് ലഭിച്ചത്. വ്യാഴാഴ്ചയാണ് ട്രെയിലർ യൂട്യൂബിൽ എത്തിയത്. 2.43 സെക്കൻറാണ് ട്രെയിലറിൻറെ ദൈർഘ്യം. ചിത്രം 1 മില്യൺ കാഴ്ചക്കാരെ നേടിയത് കേവലം 5 മിനിട്ടിലാണെന്ന് ട്വിറ്റർ പേജുകളിൽ പറയുന്നു.
റിപ്പോർട്ടുകൾ പ്രകാരം ചിത്രത്തിൻറെ 80 ശതമാവം ഫാൻ ഷോ ടിക്കറ്റുകളും ഇതിനോടകം വിറ്റഴിഞ്ഞിട്ടുണ്ട്. 400-ൽ അധികം ഫാൻഷോകൾ എങ്കിലും ആദ്യ ദിനം ഉണ്ടാവുമെന്നാണ് വിലയിരുത്തൽ. ഒക്ടോബർ 19-നാണ് ചിത്രം റീലിസ് ചെയ്യുന്നത്. ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.
ലോകേഷ് കനകരാജ് - വിജയ് കൂട്ടുകെട്ടിൽ എത്തുന്ന ചിത്രം എന്നത് തന്നെയാണ് സിനിമയ്ക്ക് ഇത്ര വലിയ ഹൈപ്പുണ്ടാകാൻ കാരണവും. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്ന് നിർമ്മിക്കുന്ന ലിയോയിൽ തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും, ടീസറും, വിവിധ ഭാഷകളിലുള്ള പോസ്റ്ററുകളും ഇതിനോടകം തന്നെ വൈറലാണ്. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്. തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷൻ : അൻപറിവ്, എഡിറ്റിങ് : ഫിലോമിൻ രാജ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.