ഇന്ത്യയ്ക്ക് ലഭിച്ചത് 15 എണ്ണം അതിലൊന്ന് ഇനി ടൊവിനൊയ്ക്ക് സ്വന്തം..!
സവിശേഷതകളുള്ള ഈ കാറിന്റെ എക്സ് ഷോറൂം വില 44.90 ലക്ഷം രൂപയാണ്. 38.90 ലക്ഷം രൂപയ്ക്ക് ലഭിക്കുന്ന സാധാരണ കൂപ്പർ എസിനെക്കാളും 5 ലക്ഷം രൂപ അധികമാണ് ഈ പരിമിതകാലപ്പതിപ്പിന്റെ വില.
ഇന്ത്യയ്ക്കായി അനുവദിച്ചത് വെറും 15 കാറുകൾ അതിലൊന്ന് സ്വന്തമാക്കിയതോ നമ്മുടെ പ്രിയ താരം ടൊവിനൊയും. ബ്രിട്ടീഷ് കാർ നിർമ്മാതാക്കളായ മിനിയുടെ സൈഡ് വാക്ക് എഡിഷനാണ് ടൊവിനൊ സ്വന്തമാക്കിയത്. താരം വാഹനം സ്വന്തമാക്കിയത് കൊച്ചിയിലെ മിനി ഡീലർഷിപ്പിൽ നിന്നാണ്.
Also read: മിനി കൂപർ കാറിന്റെ പുതിയ മോഡൽ സ്വന്തമാക്കി Tovino, ചിത്രങ്ങൾ കാണാം
സവിശേഷതകളുള്ള ഈ കാറിന്റെ എക്സ് ഷോറൂം വില 44.90 ലക്ഷം രൂപയാണ്. 38.90 ലക്ഷം രൂപയ്ക്ക് ലഭിക്കുന്ന സാധാരണ കൂപ്പർ എസിനെക്കാളും 5 ലക്ഷം രൂപ അധികമാണ് ഈ പരിമിതകാലപ്പതിപ്പിന്റെ വില. പൂർണ്ണമായും വിദേശത്താണ് ഈ മിനി കൺവെർട്ടബിൾ സൈഡ്വോക്ക് എഡീഷൻ നിർമ്മിച്ചിരിക്കുന്നത്. ഇത് ഇറക്കുമതി വഴിയാണ് ഇന്ത്യയിലെത്തുന്നത്.
വാതിൽ തുറക്കുമ്പോൾ തിളങ്ങുന്ന ലോഗോ, എൽഇഡി ലൈറ്റിങ്, ആംബിയന്റ് ലൈറ്റിങ് എന്നിവയടങ്ങിയ മിനി എക്സൈറ്റ്മെന്റ് പാക്കേജും ഈ എഡീഷന്റെ ഭാഗമാണ്. പ്രകാശം പൊഴിക്കുന്ന ഡാഷ്ബോഡിനൊപ്പം സ്റ്റീയറിങ്ങിൽ സൈഡ്വോക്ക് എഡീഷൻ ബാഡ്ജജിങ്ങും ഇതിലുണ്ട്. കൂടാതെ ഇലക്ട്രോണിക് സഹായത്തോടെ തുറക്കുകയും അടയുകയും ചെയ്യുന്ന സോഫ്റ്റ് ടോപ്പും ഈ എഡീഷനിൽ ഉണ്ട്.
റിയർവ്യൂ ക്യാമറ, സ്പോർട്സ് സീറ്റ്, പാർക്ക് ഡിസ്റ്റൻസ് കൺട്രോൾ, ഇരട്ട എയർബാഗ് എന്നിവ കാറിൽ ഇടംപിടിച്ചിട്ടുണ്ട്. സാധാരണ മിനി കൂപ്പർ കൺവെർട്ടബിളിൽ നിന്നും മാറ്റമൊന്നുമില്ലാതെയാണ് മിനി കൺവെർട്ടബിൾ സൈഡ്വോക്ക് എഡീഷൻ എത്തുന്നത്. BMW ന്റെ ട്വൻ സ്ക്രോൾ ടർബോയുടെ പിൻബലമുള്ള എ ലിറ്റർ പെട്രോൾ എഞ്ചിനാണ്. 192 പി എസ് വരെ കരുത്തും 280 എൻഎം ടോർക്കുമാണ് ഈ എഞ്ചിൻ സൃഷ്ടിക്കുക. കാറിന്റെ പരമാവധി വേഗം 230 കിലോമീറ്റാണ്.